Slider

യാത്രാമൊഴി (ഗദ്യ കവിത )

0

ഒരുപിടി
കുളിരുള്ള ഓർമ്മകൾ സമ്മാനിച്ച് 
ഡിസംബർ 
നീ മടങ്ങുന്നു.
ആത്‌മാവിൽ
കവിതകളുണർന്നതും
ഹൃദയം രാഗാർദ്രമായതും
പ്രണയം പൂവിട്ടതും
നിന്റെ മടിത്തട്ടിൽ
എന്റെ കമ്പിളിക്കകത്തായിരുന്നു.
മനസ്സിലെരിഞ്ഞ കനലുകളെ
കെടുത്തുവാനോ
കുതിർക്കുവാനോ
നിന്നെ ഞാനനുവദിച്ചില്ല.
അതിനു മാത്രം ക്ഷമ ചോദിക്കുന്നു.
പോയ് വരിക...
നീ സമ്മാനിച്ച പുല്ലാങ്കുഴലുമായി
ഈ വൃക്ഷച്ചുവട്ടിൽ
രാഗങ്ങളാലപിച്ചുകൊണ്ട്
ഞാനെന്നുമുണ്ടായിരിക്കും...
By
സായി ശങ്കർ,
തൃശൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo