"നിങ്ങള് വരുന്നുണ്ടോ ഇല്ലയോ?
.
.
അപ്പോ ശരി, നിന്റെ മോന്റെ ടേം എക്സാം ആണ് നിനക്ക് വലുതെങ്കിൽ നീ വരണ്ടടാ...
നിന്റെ മോന്റെ പരീക്ഷ കഴിയുന്നത് വരെ മോർച്ചറിയിൽ വെക്കാൻ എനിക്കിത്തിരി
ബുദ്ധിമുട്ടുണ്ട്" നിന്റെ കൂടി അപ്പനാണ്.. അതു നീ മറക്കണ്ടാ.."
ടോമിച്ചൻ ഫോൺ കട്ട് ചെയ്തു.
"ആരോടാ അപ്പ ഇങ്ങനെ കിടന്ന് ഒച്ച ഇടുന്നേ?" ടോമിയുടെ മകൻ
എബി ആരാഞ്ഞു.
"നിന്റെ കൊച്ചാപ്പൻ. അവന്റെ മോന്റെ പരീക്ഷ കാരണം
സ്വന്തം തന്തേടെ അടക്കിന് വരാൻ പറ്റത്തില്ലന്ന്.
അവനൊക്കെ എന്നാ അമേരിക്കക്കാരൻ ആയേന്ന് എനിക്ക് നന്നായിട്ട് അറിയാം."ടോമിച്ചന്റെ മുഖത്ത്
ദേഷ്യം പ്രകടമാണ്.
"പപ്പാ സൂസന്നാന്റി വിളിച്ചിരുന്നു. അടക്കിന്റെ ടേറ്റ് കംൺഫേം ചെയ്തിട്ട് വിളിച്ചു
പറയാൺ പറഞ്ഞു. കുറച്ചു പൈസ അകൗണ്ടിൽ ഇട്ടിട്ടുണ്ടന്ന്" "അവടെ പൈസ കണ്ടല്ല ഞാൻ അപ്പനെ നോക്കിയത്. എല്ലാവരും അവരവരുടെ കാര്യം നോക്കി
അമേരിക്കയിലും കാനഡയിലും പോയി കിടക്കുന്നു. അപ്പൻ ജീവിച്ചിരിപ്പുണ്ടോ എന്ന്
പോലും അന്വേഷിക്കാത്ത കുറേ മക്കള്... പൈസ അവൾടെ അമ്മായി
അപ്പൻ ചാവുമ്പോൾ അയച്ചു കൊടുക്കാൻ പറ....
.അതൊക്കെ വിട് നീ ആ മണിമുറ്റത്തെ മാമച്ചനെ പോയി
ഒന്നു കാണണം. പുള്ളി മലേഷ്യയിൽ നിന്നുള്ള ഉള്ള ശവപെട്ടി
ഏർപ്പാടാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. എങ്ങനെ ജീവിച്ച മനുഷ്യനാ... മരിച്ചാലും
അതുപോലെ ആയിരിക്കണം. " ടോമിച്ചൻ ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി.
"അത് ഞാൻ ഇപ്പൊ പൊക്കോളാം. പാർട്ടി ഓഫീസീന്ന് വിളിച്ചിരുന്നു.
അവിടെ അര മണിക്കൂർ പൊതുദർശനത്തിന് വെയ്ക്കാമോന്ന് ചോദിച്ചു."
" ജില്ലാ കൺവീനർ ഇപ്പൊ എന്നെ വിളിച്ചിരുന്നു..അരമണിക്കൂർ പാർട്ടി ഓഫീസിൽ
പൊതുദർശനത്തിന് വെക്കാമല്ലേ? ഒന്നുലേലും പാർട്ടീടെ തലപ്പത്ത് എട്ടു പത്ത് കൊല്ലം ഇരുന്നതല്ലേ?..എന്നാ നീ പോയിട്ട് വാ.. പോകുന്ന വഴിയിൽ പള്ളിയിൽ കയറി കല്ലറ
വൃത്തിയാക്കി കഴിഞ്ഞോനൊന്ന്നോക്കിയേര്"
എബി പുറത്തേക്കിറങ്ങി. ബൈക്ക്സ്റ്റാർട്ട് ചെയ്തു. ധൃതിയിൽടോമിച്ചൻ പുറത്തേക്ക് വന്നു. "ടാ പോകാൻ വരട്ടെ. Hospetal ലിൽ
നിന്ന് ഒരു കോൾ വരുന്നു. " ടോമിച്ചൻ ഫോൺ എടുത്തു.
" ഹലോ...
.
.
ആണോ?
.
.
ഞങ്ങളിപ്പോ വരാം."ടോമിച്ചൻ ഫോൺ കട്ട് ചെയ്തു.മുഖത്ത് സങ്കടം നിഴലിക്കുന്നു." എന്തു പറ്റി പപ്പാ" എബി ആരാഞ്ഞു
" ഡോക്ടർ കംൺഫേം ചെയ്തു..അത്... അ.. അപ്പൻ മരിച്ചു. "
____________________________________
അഖിൽ മുരളി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക