Slider

എന്റെ അമ്മ

0

-----''------"-----"------"------
ഈ ലോകത്തിൽ ഞാൻ ഏറ്റവും
കൂടുതൽ പറ്റിച്ചത് എന്റെ
അമ്മയാണ്.
പത്താം മാസം പുറത്തു വരേണ്ട
ഞാൻ അല്പം വേദന സമ്മാനിച്ച്
പറഞ്ഞ ദിവസത്തിലും നേരത്തെ
ഭൂമിയിലെത്തി ആദ്യമായി ഞാൻ
പറ്റിച്ചു.
കുട്ടിക്കാലത്ത് കൈ തട്ടി വീണു
പൊട്ടിയ ഗ്ലാസ് പെറുക്കി ഒതുക്കി
വെച്ച് അമ്മ ചോദിച്ചപ്പോൾ
ഒന്നും അറിയാത്തവനെ പോലെ
നിന്ന് പറ്റിച്ചു.
എട്ടാം ക്ലാസിലെ കണക്കു
പരീക്ഷയ്ക്ക് മാർക്ക്
കുറഞ്ഞപ്പോൾ ആൻസർ
പേപ്പറിലെ മാർക്ക് തിരുത്തി
ജയിച്ചെന്ന് വരുത്തി ഞാൻ
പറ്റിച്ചു.
കൂട്ടുകാരുമൊത്ത് സിനിമയ്ക്ക്
പോകാൻ രാമായണത്തിൽ നിന്ന്
പൈസ കട്ടെടുത്ത്,...
പിടിക്കപെട്ടപ്പോൾ കൂട്ടുകാരന്റെ
ഓപ്പറേഷന് സംഭാവന
നൽകിയതാണെന്ന്
വിശ്വസിപ്പിച്ച് പറ്റിച്ചു.
ഏഴര വെളുപപിനെഴുനേറ്റ്
എനിക്കിഷ്ടപെട്ട കറികൾ
വെച്ചുണ്ടാക്കി
കോളേജിലേക്കുള്ള പൊതി
തയ്യാറാക്കി തന്നു വിടുമ്പോൾ,
കൂട്ടുകാരുമൊത്ത് കാൻറ്ടീനീന്
കഴിക്കാനായി പൊതി
കുപ്പയിലെറിഞ്ഞ് വീണ്ടും
പറ്റിച്ചു.
എനിക്ക് ഡിഗ്രി ലഭിച്ച ദിവസം
കടം വാങ്ങിയ പൈസ കൊണ്ട്
മെടിച്ച പുതിയ സാരി
ഉടുതതിറങ്ങിയ അമ്മയെ കാണാൻ
ഭംഗിയില്ല എന്ന തോന്നലിൽ
മറ്റെൻതോ കാരണം പറഞഞ്
പരിപാടിയിൽ
പങ്കെടുപ്പിക്കാതെ പറ്റിച്ചു.
ജോലി കിട്ടികഴിഞ്ഞ്
രാജ്ഞിയെ പോലെ
നോക്കുമെന്ന് പറഞ്ഞ് പറ്റിച്ചു.
കൈപിടിച്ച് കേറ്റിയ മരുമകൾ
അമ്മയെ പൊന്നുപോലെ
നോക്കുമെന്ന് വിശ്വസിച്ച്
പറ്റിച്ചു.
ഗുരുവായൂരിൽ കുളിച്ച്
തൊഴീക്കാമെന്ന് പറഞ്ഞ്... അതേ
നടയ്ക്കൽ ഇരുത്തി പെട്ടെന്ന്
വരാമെന്ന് പറഞ്ഞ് തിരികെ
പോന്ന് ഞാൻ പറ്റിച്ചു.
.
.
വർഷങ്ങൾ കഴിഞ്ഞു സ്വന്തം
കുട്ടികളാൽ പറ്റിക്കപെട്ട്
ആരാരും നോക്കാനില്ലാത്ത
തിരിച്ചറിവിന്റെ കാലത്ത്
അമ്മയെ ഒരു നോക്കു കാണാൻ
അന്വേഷിച്ചിറങ്ങിയ എന്നെ...
ഒരു ഓർമ പോലും
ബാക്കിവെയ്ക്കാതെ ഈ
ലോകത്തിൽ നിന്നും
എന്നനേക്കും യാത്ര പറഞ്ഞ്
എന്റെ അമ്മ എന്നെ പറ്റിച്ചു.


By 
Akhil Murali

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo