മനോജിന് ഉറങ്ങാൻ കഴിഞ്ഞില്ല. കണ്ണടക്കുമ്പോൾ തന്റെ മകൻ ആരോമലിന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞു വരുന്നത്. അവനിപ്പോൾ എവിടെയായിരിക്കുമോ എന്തോ? എന്റെ കുട്ടി ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ? ചിന്തിക്കും തോറും നെഞ്ചു പൊട്ടുന്നത് പോലെ തോന്നി .
മനോജ് ഒരു IT ഉദ്യോഗസ്ഥനാണ്. ഭാര്യ ശ്രീക്കുട്ടി ഒരു ബാങ്ക് ജീവനക്കാരിയും. സമ്പന്ന കുടുംബമാണ് ഇരുവരുടെയും. മനോജിന്റെ അച്ഛൻ ഗൾഫിൽ ബിസിനസ് ആയിരുന്നു . ആയുസിന്റെ പകുതിയും മരുഭൂമിയിൽ അദ്വാനിച്ച് നേടിയെടുത്ത സ്വത്തും സമ്പാദ്യവും. ഇപ്പോ നാട്ടിൽ എത്തി വിശ്രമജീവിതം നയിക്കുന്നു. ഭാര്യ സുമതി വീട്ടമ്മയാണ്. ഭർത്താവിന്റെ അഭാവത്തിൽ കുടുംബം നോക്കി മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിച്ച വീട്ടമ്മ. ഒരു സഹോദരിയുണ്ട് മനോജിന് സന്ധ്യ. അവൾ ഭർത്താവിന്റെ ഒപ്പം വിദേശത്ത് ആണ് .
മനോജ് ഒരു IT ഉദ്യോഗസ്ഥനാണ്. ഭാര്യ ശ്രീക്കുട്ടി ഒരു ബാങ്ക് ജീവനക്കാരിയും. സമ്പന്ന കുടുംബമാണ് ഇരുവരുടെയും. മനോജിന്റെ അച്ഛൻ ഗൾഫിൽ ബിസിനസ് ആയിരുന്നു . ആയുസിന്റെ പകുതിയും മരുഭൂമിയിൽ അദ്വാനിച്ച് നേടിയെടുത്ത സ്വത്തും സമ്പാദ്യവും. ഇപ്പോ നാട്ടിൽ എത്തി വിശ്രമജീവിതം നയിക്കുന്നു. ഭാര്യ സുമതി വീട്ടമ്മയാണ്. ഭർത്താവിന്റെ അഭാവത്തിൽ കുടുംബം നോക്കി മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിച്ച വീട്ടമ്മ. ഒരു സഹോദരിയുണ്ട് മനോജിന് സന്ധ്യ. അവൾ ഭർത്താവിന്റെ ഒപ്പം വിദേശത്ത് ആണ് .
ശ്രീക്കുട്ടി എറണാകുളത്തെ ഒരു മുന്തിയ ഹോട്ടലുടമയുടെ ഒരേയൊരു മകൾ . ശ്രീകുട്ടിയുടെ അമ്മ ഒരു ബ്യൂട്ടി പാർലർ നടത്തുന്നു . ഒരു മകൾ ആയതു കൊണ്ടു തന്നെ എല്ലാവിധ സ്വാതന്ത്രത്തോടും ലാളനയോടും വളർന്ന കുട്ടി . എറണാകുളത്തെ ആഡംബരജീവിതത്തിൽ ജീവിച്ചതാണ് അവൾ .
ഒരു കൂട്ടുകാരിയുടെ വെഡ്ഡിംഗ് റിസപ്ഷനാണ് മനോജും ശ്രീക്കുട്ടിയും കണ്ടുമുട്ടുന്നത് . വളരെ വേഗം അവർ സുഹൃത്തുക്കളായി . സൗഹൃദം പ്രണയത്തിലും പിന്നീട് വിവാഹത്തിലും എത്തിച്ചു. ശ്രീക്കുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി വിവാഹശേഷം മനോജ് എറണാകുളത്ത് ശ്രീക്കുട്ടിയുടെ അച്ഛൻ സമ്മാനിച്ച ഫ്ലാറ്റിലേക്ക് താമസം മാറി. ഭാര്യയോടുള്ള അമിത സ്നേഹം അവനെ മാതാപിതാക്കളിൽ നിന്ന് അകറ്റി . നിറകണ്ണുകളോടെ ആ അച്ഛനും അമ്മയും മകനെ യാത്രയാക്കി .
പുതിയ ഫ്ലാറ്റ് ജീവിതവും ആഡംബരങ്ങളും അവനെ മറ്റൊരു മനുഷ്യനാക്കി. സ്വന്തം അച്ഛനമ്മമാരെ പോലും അവൻ മറന്നു തുടങ്ങി . വളരെ വൈകാതെ അവർക്ക് ഒരു ഉണ്ണി പിറന്നു. ആരോമൻ എന്ന് അവന് പേരും ഇട്ടു . പ്രസവം തന്റെ സൗന്ദര്യത്തിന് കോട്ടം തട്ടുമെന്നും ഒന്നിൽ കൂടുതൽ കുട്ടികൾ ബാധ്യതയാണെന്നുമുള്ള ശ്രീക്കുട്ടിയുടെ വാശിക്ക് മുന്നിൽ ആദ്യ പ്രസവത്തോടെ ഇനി ഒരു ഗർഭധാരണത്തിനുള്ള സാധ്യത അവർ ഇല്ലാതാക്കി.
ശ്രീക്കുട്ടിയുടെ ചില വാശികളും ദേഷ്യങ്ങളും ഒഴിച്ചാൽ അവരുടെ ജീവിതം സന്തോഷപ്രദമായിരുന്നു. ആരോമൽ നഴ്സറിയിൽ പോകാൻ തുടങ്ങിയപ്പോഴാണ് ശ്രീക്കുട്ടി തന്റെ ആഗ്രഹം വെളുപ്പെടുത്തിയത് . അവൾക്ക് വീട്ടിലിരുന്നു മടുപ്പായി എന്നും ഒരു ജോലിക്ക് പോകണമെന്നും . മകന്റെ സംരക്ഷണത്തെ കുറിച്ച് തർക്കങ്ങൾ ഉണ്ടായെങ്കിലും ഒരു ആയയെ നിർത്താമെന്ന ശ്രീക്കുട്ടിയുടെ വാശിക്ക് മുന്നിൽ മനോജ് കീഴടങ്ങി . അങ്ങനെ തന്റെ അച്ഛനെ സ്വാധീനമുപയോഗിച്ച് ഒരു ബാങ്കിൽ ശ്രീക്കുട്ടി ജോലിക്ക് കയറി . പിന്നീട് തിരക്ക് പിടിച്ച ജീവിതമായിരുന്നു ഇരുവർക്കും .
ശ്രീക്കുട്ടിക്ക് മകന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലാതായി. മനോജിന് തന്റെ ആവശ്യങ്ങൾ സ്വയം ചെയ്യേണ്ട അവസ്ഥയായി . മകന്റെ പൂർണ്ണ ഉത്തരവാദിത്വം ആയയുടെ മേൽനോട്ടത്തിലായി . അവനെ ഒന്നു പുറത്ത് കൊണ്ടുപോകാനോ ഒന്നു സ്നേഹിക്കാനോ എന്തിന് ഭക്ഷണം കഴിച്ചോ എന്ന് അന്വോഷിക്കാനോ അവർക്ക് നേരം കിട്ടാതെയായി . അവർ ഇരുവരും സ്വന്തം തിരക്കുകളുടെ ലോകത്തിലേക്ക് ഒതുങ്ങിക്കൂടി.
അങ്ങനെയിരിക്കയാണ് ഓഫിസിൽ നിന്ന് അത്യാവശ്യമായി ചെന്നൈ വരെ മനോജിന് പോകേണ്ടി വന്നത് . പെട്ടെന്നുള്ള തീരുമാനമായതുകൊണ്ട് ശ്രീക്കുട്ടിയെ അറിയിക്കാൻ ഫോൺ വിളിച്ചപ്പോൾ അവൾ കാൾ എടുത്തില്ല . പോകുന്ന വിവരം അവൾക്ക് മെസേജ് ചെയ്തത് അവൻ എയർപ്പോർട്ടിലേക്ക് തിരിച്ചു .
ബാങ്കിൽ ഓഡിറ്റിംഗ് നടക്കുന്നത് കാരണം ശ്രീക്കുട്ടിയുടെ ഫോൺ സൈലന്റ് ആയിരുന്നു അവളാകട്ടേ മെസേജ് ഒന്നു പോലും ശ്രദ്ധിച്ചതുമില്ല. വളരെ വൈകി ഓഫിസിൽ നിന്ന് വീട്ടിലെത്തിയ അവൾ കാളിംഗ് ബെൽ അമർത്തി. ആരും തുറക്കാതെ വന്നപ്പോ ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ച് വാതിൽ തുറന്നു. വീടിനുള്ളിൽ ആരേയും കാണാതെ വന്നപ്പോൾ അവൾ മനോജിനെ വിളിക്കാനായി ഫോൺ എടുത്തു . അപ്പോഴാണ് മനോജിന്റെ മിസ്സ് കോളും മെസേജും അവൾ കാണുന്നത് .
അപ്പോൾ പിന്നെ മോനും ആയയും എവിടെ ? അവൾ വീടു മുഴുവനും അന്വേഷിച്ചു . അവരെ കണ്ടുകിട്ടിയില്ല . തൊട്ടടുത്തുള്ള ഫ്ലാറ്റുകളിൽ അന്വേഷിക്കാമെന്നു വച്ചാൽ ആരേയും പരിചയമില്ല . നഗരങ്ങളിലെ ഫ്ലാറ്റുകളിലെ ജീവിതം അങ്ങനെയാണ് .തൊട്ടടുത്തുള്ള അയൽവാസികളെ പോലും പരിചയമില്ല . എല്ലാവർക്കും സ്വന്തം ജീവിതങ്ങൾ മാത്രം .
അപ്പോൾ പിന്നെ മോനും ആയയും എവിടെ ? അവൾ വീടു മുഴുവനും അന്വേഷിച്ചു . അവരെ കണ്ടുകിട്ടിയില്ല . തൊട്ടടുത്തുള്ള ഫ്ലാറ്റുകളിൽ അന്വേഷിക്കാമെന്നു വച്ചാൽ ആരേയും പരിചയമില്ല . നഗരങ്ങളിലെ ഫ്ലാറ്റുകളിലെ ജീവിതം അങ്ങനെയാണ് .തൊട്ടടുത്തുള്ള അയൽവാസികളെ പോലും പരിചയമില്ല . എല്ലാവർക്കും സ്വന്തം ജീവിതങ്ങൾ മാത്രം .
ശ്രീക്കുട്ടിക്ക് തളരുന്നത് പോലെ തോന്നി. അവൾ വേഗം അച്ഛനെ വിളിച്ചു . വിവരമറിഞ്ഞ് ഓരോരുത്തരായി എത്തി അന്വേഷണം തുടങ്ങി . പോലീസിലും അറിയിച്ചു . മനോജിന്റെ ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് അവർ മുഖേന മനോജ് തിരിച്ചെത്തി . പോലീസ് ഭിക്ഷാടനമാഫിയകളേയും അന്യസംസ്ഥാനത്തൊഴിലാളികളെയും ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങി . പക്ഷേ പ്രതീക്ഷിച്ചതായി ഒരു തുമ്പും കിട്ടിയില്ല .
പത്രമാധ്യമങ്ങളിലൂടെയാണ് മനോജിന്റെ മാതാപിതാക്കൾ വിവരം അറിഞ്ഞത് . അവർ വേഗം മകന്റെ അരികിലേക്ക് പുറപ്പെട്ടു .
തന്റെ മാതാപിതാക്കളെ കണ്ടപ്പോഴാണ് തന്നിലെ അച്ഛനെ അവൻ തിരിച്ചറിഞ്ഞത് . താൻ തന്റെ മാതാപിതാക്കളോട് ചെയ്ത തെറ്റിന് ഈശ്വരൻ തനിക്ക് തന്ന ശിക്ഷയാണിതെന്ന് അവൻ തിരിച്ചറിഞ്ഞു . കഷ്ടപ്പെട്ടു വളർത്തിയ മാതാപിതാക്കളെ ഒരു നിമിഷം കൊണ്ട് തള്ളിക്കളഞ്ഞതിൽ അവൻ ഖേദിച്ചു . അവരുടെ കാലുപിടിച്ച് അവൻ മാപ്പിരന്നു . തന്റെ തെറ്റുക്കൾ അപ്പോഴാണ് ശ്രീക്കുട്ടിക്കും ബോധ്യമായത്. മാതാപിതാക്കളിൽ നിന്ന് മക്കളെ അകറ്റുമ്പോഴുള്ള വേദന അവൾ ഇന്ന് തിരിച്ചറിഞ്ഞു.
പക്ഷേ എന്തു ചെയ്യാം തിരിച്ചറിവുകൾ ഉണ്ടായപ്പോഴേക്കും അവരുടെ മകൻ അവരിൽ നിന്ന് അകലേക്ക് പോയ്മറഞ്ഞിരുന്നു .....
ലിജിയ ഷാനവാസ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക