Slider

എന്റെ മതമേതെന്നു ചൊല്ലുവിന്‍.....കവിത

0

എന്റെ മതമേതെന്ന് ചൊല്ലുവിന്‍ കൂട്ടരേ,
എന്നെ,യിച്ചേരിയില്‍, ച്ചാളയിളയില്‍ത്തള്ളുവാന്‍
- കുറിമാനമിട്ടവരാരെന്നു ചൊല്ലുവിന്‍!
ചത്ത പശുവിന്‍ തോലു നാറുമീച്ചേരിയില്‍
ചീഞ്ഞൊടുങ്ങാന്‍ വിട്ട മതമേതു ചൊല്ലുവിന്‍!
ഗോപൂജചെയ്യും ധനാഢൃരുടെ രാത്രിമല-
മൊഴുകി, ത്തടംകെട്ടി നാറുമീച്ചേരിയില്‍
പന്നികള്‍ക്കൊപ്പം മലത്തില്‍ മുങ്ങിത്താണൂ-
ചത്തൊടൂങ്ങാന്‍ വിട്ട മതമേതു ചൊല്ലുവിന്‍!
ദ്വിജരുടെ മലത്തിന്റെ നാറ്റം വമിക്കുന്നൊ-
രുടലില്‍ ഞാന്‍ പേറുന്ന മതമേതു ചൊല്ലൂവിന്‍!

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo