Slider

ആത്മാവിന്റെ ശരികൾ

0

(ഇതെന്‍റെ പരീക്ഷണമാണ്. പേരിടലുപോലും നടത്തണില്ല...എങ്കിലും കൂട്ടുകാരുടെ അഭിപ്രായമറിയാന്‍ ഞാന്‍ കൂടുതുറന്നുവിടുകയാണ്...)
കോരിച്ചൊരിയുന്നുവെങ്കിലും
ഈ മഴയില്‍,
ഒരു കുടക്കീഴില്‍,
എന്നെയും ചേര്‍ത്തുപിടിച്ച്
നിയതിയെന്നൊപ്പം നടക്കുന്നു.
ചുറ്റിലുമുള്ളതൊക്കെയും
ചോദ്യരൂപങ്ങളായ് മാറിടുമ്പോഴും
പരിഹാസശരങ്ങളേറ്റെന്‍-
ശിരസ്സുതാഴ്ന്നപ്പോഴും
മുറുകെപ്പിടിച്ചതെന്‍വളകളുടയാതെ.
ഇന്നിന്‍റെ മാറിലൊരു നീര്‍ക്കുമിളയാണ്..
എങ്കിലും,
മുന്നിലെ മതില്‍ക്കെട്ടുകളെ നോക്കാതെ,
കനത്ത ഇരുളിനെ ഭയക്കാതെ,
ആത്മാവിന്‍റെ ശരികളെ മാത്രം ഓര്‍ത്തെടുത്ത്
ഉറച്ചകാലടികളോടെ കൂടെ ഞാനും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo