രാവിലെ കുടിച്ച പഴങ്കഞ്ഞിയുടെ കൂടെ കടിച്ച മുളകിന്റെ എരി കുറയ്ക്കാന്‍ ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു പുറത്തേക്ക് വിട്ടുകൊണ്ട് അടുക്കള ചായ്പ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കോവാലന്റെ ഫോണ്‍ ക്ണിം എന്ന് ഒച്ചവെച്ചത്....ചൂണ്ടയില്‍ എന്തോ കുരുങ്ങിയ സന്തോഷത്തോടെ എടുത്തപ്പോള്‍ നിമ്മിയാണ്
"ഗുഡ് മോര്‍ണിംഗ് നായര്‍ സര്‍ "
കോവാലനും ഒട്ടും കുറച്ചില്ല....
"ഗുഡ് മോര്‍ണിംഗ് യൌന്ഗ് ലേഡി "
കോവാലന്‍ മുഖപുസ്തകത്തില്‍ ജി കെ നായര്‍ ex കേണല്‍ ആണ്
"ഹൌ ആര്‍ യു.."നിമ്മി വിടുന്ന മട്ടില്ല
"ആം ഫൈന്‍".
ഈശ്വരാ ഈ സായിപ്പിന്റെ പ്രേതം കൂടിയവള്‍ ഇവിടെ നിര്‍ത്തണേ....കോവാലന്‍ ഒരു നിമിഷം കണ്ണടച്ച് സകല ദൈവങ്ങളെയും വിളിച്ചു പോയി.....മുരുകാ...അങ്ങ് മാത്രേ തുണയുള്ളൂ
"വാട്ട് ആര്‍ you ഡൂയിങ്ങ് "
ഇവളെന്നേം കൊണ്ടേ പോകൂ...സ്റ്റോക്ക് തീര്‍ന്ന കോവാലന്‍ സ്റ്റേഷന്‍ മാറ്റി പ്പിടിച്ചു..
"രാവിലെ ബ്രാകെ ഫസ്ടിനു കഴിച്ച മട്ടന്‍ സ്റ്റൂവിനു എരി ലേശം കൂടുതലായിരുന്നു ...മിസ്സിസ് നോട് ഒരു ഓറഞ്ച് ജ്യൂസ് പറഞ്ഞിട്ടുണ്ട് ..അതിനു wait ചെയ്യുന്നു..."
വെള്ളം ചോദിച്ചിട്ട് ആ ശവം കലത്തീന്നു വേണേ മുക്കി കുടീന്നു പറഞ്ഞത് ഇവളോട് പറയാന്‍ പറ്റുമോ...
"നായര്‍ സര്‍ ഇന്നലെ ആ ഡോക്ടര്‍ നന്ദന കൃഷണ വാര്യര്‍ ചക്കപ്പുഴുക്ക് ഗ്രൂപ്പില്‍ ഇട്ട കഥ വായിച്ചിരിന്നു അല്ലെ..."
"അതെ വായിച്ചല്ലോ....കമെന്റും ഇട്ടിരുന്നു..."
"നായര്‍ സര്‍ അത് അര്‍ത്ഥമാക്കുന്നത് എന്താണെന്ന് ഒന്ന് പറഞ്ഞുതരുമോ ..എനിക്കൊന്നും മനസ്സിലായില്ല..."
ഈശ്വരാ.....രാവിലെ ചേനത്തണ്ടനെ ആണല്ലോ ചവിട്ടിയത്....കോവാലന്റെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി....
അവരെ ഒന്ന് സന്തോഷിപ്പിക്കാന്‍ ചെയ്തതാണ്...ഇത് ഇങ്ങനെ ഒരു കോടാലി ആകുമെന്ന് കരുതിയില്ല...
"ഹല്ലോ..".
ഈ മാരണം വിടുന്നില്ലല്ല്ലോ... കളഞ്ഞിട്ടു പോയാല്‍ ഇവള്‍ സകല ഗ്രൂപ്പിലും പോയി പറഞ്ഞു കൊടുക്കും..ഉള്ള വിലയും പോകും
നിമ്മിയുടെ വിളി പിന്നെയും..
"അല്ല സാറെ...അത് പോസ്റ്റ് ചെയ്തു മൂന്നാമത്തെ മിനുട്ടില്‍ സാറ് കമന്റ് ഇട്ടു....ഞാന്‍ പതിനാറു പ്രാവിശ്യം വായിച്ചിട്ടും അഞ്ചാറു മിനുട്ട് എടുത്തു...സാറ് എങ്ങനെയാണ് ഇത്ര പെട്ടന്ന് വായിച്ചത് "
പണ്ടാരം....ഇവള്‍ ഇതെല്ലാം എങ്ങനെ.....
ഉണങ്ങി തോട്ടി പോലിരുന്ന തോര്‍ത്തെടുത്ത് കോവാലന്‍ കഴുത്തു തുടച്ചു...
പെട്ടല്ലോ ഈശ്വരാ.....
"അല്ല നിമ്മി...ഞാന്‍ പെട്ടന്ന് വായിച്ചു...ഞാന്‍ പിന്നെ എന്നും വായന സാധകം ചെയ്യുന്നത് കൊണ്ട് എളുപ്പം വായിക്കാന്‍ പറ്റി....
പിന്നെ അത് മനോഹര എഴുത്തല്ലേ....പക്ഷെ മോള് ആരോടും പറയരുത്..എനിക്കും ഒന്നും മനസ്സിലായില്ല...അവരൊക്കെ വലിയ ആളുകള്‍ അല്ലെ...എന്തിന്ന വെറുപ്പിക്കുന്നത് "
"നേരാണ് സാറെ..ആരേം വെറുപ്പിക്കരുത്...
അവിടെ മനോഹാരം .. അടിപൊളി എഴുത്തിന്റെ പാലരുവി....അന്തര്സംഘര്‍ഷങ്ങളുടെ വിസ്ഫോടനാത്മകമായ എഴുത്ത്.. എന്നൊക്കെ മറുപടി ഇട്ട എല്ലാവരോടും ഞാന്‍ ചോദിച്ചു ..കുരുടന്‍ ആനയെ കണ്ടപോലെ....നാല്‍വഴിമുക്കില്‍ ദിശ ചോദിക്കുമ്പോള്‍ നാലുഭാഗത്തേക്കും ചൂണ്ടികാണിക്കും പോലെയുള്ള മറുപടികള്‍...
സാറേ....മറുപടി എഴുതുമ്പോള്‍ അത്യാവശ്യം അതൊന്നു വായിക്കു....എന്നിട്ട് എന്തെങ്കിലും മനസ്സിലായിട്ടു മറുപടി എഴുതൂ...നല്ലതാണെങ്കില്‍ മനസ്സുതുറന്നു അഭിനന്ദിക്കൂ..അല്ലെങ്കില്‍ വളരെ നന്നായി തെറ്റുകള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ;..ഇത് അവരുടെ എഴുതാനുള്ള ചിന്തിക്കാനുള്ള കഴിവിനെ നുള്ളിക്കളയുകയല്ലേ....ഇനിയെങ്കിലം
ഒക്കെ സാറേ.."
തോട്ടിത്തോര്‍ത്ത്കൊ ണ്ട് മുഖംതുടച്ച് കോവാലന്‍ അടുത്ത പോസ്റ്റിനു നേരെ നോക്കി...
എന്റെ ചായയില്‍ ഈച്ച വീണു ..വിരലുകൊണ്ട് കുത്തിയപ്പോള്‍ എനിക്ക് പൊള്ളി......
by വത്സല
wow.....മനോഹരം....
by
കോവാലന്‍
-----------------------------അനഘ രാജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക