വീട്ടിൽ ഒരു വിവാഹാലോചന വന്നു ചെറുക്കന് അത്യാവശ്യത്തിന് വിദ്യാഭ്യാസം ,കാണാനും, സ്വഭാവവും നല്ലത്.. ജോലി ചോദിച്ചപ്പോൾ കൃഷിയാണെന്നാണ് പറഞ്ഞത്... വീട്ടിലെ എല്ലാവരും, അയൽക്കാരും കൂട്ടുകാരും അടക്കം എല്ലാവരും എതിർത്തു നമുക്ക് ഈ ബന്ധം വേണ്ട...
ഒരു സ്ഥിര വരുമാനമുള്ള പണി അല്ല, ഒരു ദിവസം പനി പിടിച്ചു കിടന്നാൽ പട്ടിണി കിടക്കേണ്ടി വരും, കൂടാതെ ഇന്നത്തെ കാലത്ത് കർഷക ആത്മഹത്യകൾ സ്‌തീരമായി കാണുന്നതാണ് അങ്ങനെ വല്ലതും തോന്നിയലോ... അങ്ങനെ പലരും പലതും പറഞ്ഞു.. പക്ഷെ എനിക്ക് ഈ ബന്ധം മതി എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു....
എനിക്ക് അറിയാമായിരുന്നു മണ്ണിനെ സ്‌നേഹിക്കുന്ന ഒരു കർഷകന് ഒരു പെണ്ണിനെ ജീവന് തുല്യം സ്നേഹിക്കാനും മനസിലാക്കാനും മറ്റാരേക്കാളും കഴിയുമെന്ന്....
സ്ഥിരമായി പണി ഇല്ലെങ്കിലും എന്നെ പട്ടിണിക്കിടില്ല എന്ന് ആരെക്കാളും എനിക്ക് നന്നായി അറിയാം.. കാലത്ത് മുതൽ വൈകീട്ട് വരെ വയലിൽ പണി എടുക്കുന്ന ഒരാൾ ചുമട് എടുത്തിട്ടായാലും എന്നെ നോക്കുമെന്ന്....
പനി പിടിച്ചു കിടന്നാലും ഞങ്ങൾക്ക് ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ല.. തൊടിയിലെ കപ്പയുടെയും ചെമ്പിന്റെയും ചേനയുടെയും, ചീരയുടെയും രുചി സ്‌ഥിരമായി അറിയേണ്ടി വരും എന്ന് മാത്രം....
പിന്നെ കർഷക ആത്മഹത്യയുടെ കാര്യം നിങ്ങൾ പറഞ്ഞില്ലേ....!! എത്ര മാനസിക വിഷമത്തിലും സാമ്പത്തിക പ്രതിസന്ധിയിലും കരുത്തോടെ ഒരു പെണ്ണ് നിഴലായി, താങ്ങായി കൂടെ നിൽക്കാൻ ഒരു പെണ്ണ് ഉള്ളത് ആണ് ഒരു ആണിന്റെ ഏറ്റവും വലിയ ശക്തി...
പിന്നെ കഷ്ടപാടിന്റെ വില നന്നായി അറിഞ്ഞ കാരണം കിട്ടുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം എനിക്ക് തരാതെ ഇരിക്കില്ല....
കാലത്ത് പറമ്പിൽ പോയാൽ കഞ്ഞിയും ചോറൂമായി പോകുന്നെന്ന വ്യാജനെ അടുത്തു പോയി കൂടെ നിന്ന് സഹായിക്കാനും.. നട്ട തൈകളിൽ പൂ വരുമ്പോഴും കായ് വരുമ്പോഴും പിന്നെ അത് വിളവെടുക്കുമ്പോഴുള്ള സന്തോഷവും മനസിന് തരുന്ന കുളിർമയും അത് ഒന്നും പലർക്കും മനസിലാകില്ല...
ഒരു പൂ വിരിയുമ്പോഴും കായ് വിരിയുമ്പോഴും സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ഒരു കൃഷിക്കാരന്റെ ആ നെഞ്ചിൽ തല ചായ്ച്ചുറങ്ങുമ്പോൾ കിട്ടുന്ന സന്തോഷവും സ്നേഹവും കരുതലും വേറെ ഒരാളിൽ നിന്നും ഈ ജന്മം കിട്ടുകായില്ലന്നു നന്നായിട്ടറിയാം....
Note- താമസിക്കാൻ വലിയ വീടും സുഖ സൗകര്യങ്ങളുമല്ല പ്രധാനം പരസ്പരം കുറ്റങ്ങളും കുറവുകളും മനസിലാക്കി സ്നേഹിക്കാനും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പെണ്ണിനേയും\ആണിനേയും കിട്ടുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം....
Sajith_Vasudevan(ഉണ്ണി...)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക