Slider

സമയം

0

ജീവിതം വെറുത്ത് തുടങ്ങിയ നാളുകളായിരുന്നു ഞാൻ ശരിക്കും ജീവിച്ചു തുടങ്ങിയത് 
ആ തുടക്കമാണ് ജീവിതം പഠിപ്പിച്ചത്‌  ..
ഇന്നും ഇന്നെലെയും മാത്രമല്ല എനിക്കായ് ഒരു നാളെയുണ്ടെന്ന തിരച്ചറിവിൽ ഓരോ നിമിശവും നാളെയുടെ തുടക്കത്തിലേക്ക് ഒരു കാൽവെപ്പായ് മാറ്റിയെടുത്തു..
ഓർമകൾ ഓർക്കാനുള്ളതാണെന്നും എന്നാൽ ചിന്തകൾ ചിന്തിക്കാനും പാഠങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കാനുള്ളതുമാണെന്ന ബോധ്യവും എന്നിൽ ഉടലെടുത്തു..
സ്വയം വെറുക്കുന്നത് ഒന്നും ചെയ്യാനില്ലന്ന മൂഢമായ തോന്നലാണെന്ന് തോന്നിത്തുടങ്ങിയ നാളിൽ 
നിന്നെക്കാൾ നിങ്ങളേക്കാൾ..ഞാൻ എന്നെ 
സ്നേഹിച്ചു തുടങ്ങി 
അന്നു മുതൽ ഞാൻ ജയിച്ചു തുടങ്ങി 
എന്റെ സമയം കറങ്ങി തീരുന്നത് എന്നോടപ്പമാവണം എന്ന മുന്നറിപ്പ് ഓട്ടത്തിന് ഊർജമേകി ആ ഊർജത്തിൽ ഞാൻ ഇന്നും ഓടുന്നു എന്റെ സമയം നിൽക്കും വരെ ....

By: 
Sai Prasad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo