Slider

അമതൻ.

0

വല്ലാത്തൊരു പരവേശം ആകെ തളരുന്നു
ധ്യാനത്തിലിരിക്കാൻ മനസ്സിന് ഏകാഗ്രത കിട്ടുന്നുന്നുമില്ല
കുറേ ഓർമ്മകൾ മാത്രം തന്നെ പൊതിയുന്നു
ദേവി പ്രത്യക്ഷപ്പെട്ടു നൽകിയ ഗ്രന്ഥമെടുത്തപ്പോൾ പതിവിലേറേ ഭാര കൂടുതൽ ഓലയിൽ ഒന്നും തെളിയുന്നില്ലല്ലോ ചതിച്ചോ ദേവി കൈവെടിഞ്ഞുവോ അടിയനെ
നാടു നന്നാക്കാനിറങ്ങേണ്ട എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു
വല്ല്യച്ഛെൻറ ജാതിക്കാർ ദുശ്ശാഠ്യങ്ങൾ അവസാനിപ്പിക്കുന്നില്ല
ഗുരുസ്ഥാനീയനായ ശാസ്ത്രികൾ മാത്രമാണ് തുണ പിന്നെ കുറേ നായൻമാര് ചെറുപ്പക്കാരും
വേദം പഠിപ്പിക്കാൻ പളളിക്കൂടമുണ്ടാക്കുക, പറയചെക്കൻ അമ്പലം പണിയുക
ദുരാചാരങ്ങൾക്കെതിരേ താൻ നടത്തുന്ന പോരാട്ടങ്ങൾക്ക് തിരിച്ചറിവുളളവരുടെ പിൻന്തുണ ഉണ്ടായിരുന്നു
തൻ്റെ വിദ്യഭ്യാസ രീതി ഇതുവരെയുളളതിൽ നിന്നും വ്യത്യസ്ഥമായിരുന്നു
കുട്ടികളുടെ സംശയങ്ങൾ കേൾക്കുക
അതിൽ പിടിച്ച് അതിനെ കുറിച്ചുളള സകല അറിവും പകർന്നു നൽകുക എന്നിങ്ങനെ
നാളേറേ കഴിയാതെ തന്നെ അമത െൻറ ഉണ്ണികൾ ഏതു പട്ടേരിമാരോടും കിടപിടിക്കാൻ പോന്നവരായിമാറുമെന്നു കണ്ടപ്പോഴാണ് ഉയർന്ന സമുദായക്കാർ മുറുമുറുപ്പു തുടങ്ങിയത്
നാടുവാഴിയുടെ വിചാരണയിൽ നിന്നും സരസ്വതീ കടാക്ഷം കൊണ്ട് രക്ഷപ്പെട്ടു
എന്നാലും മേലാളൻമാരുടെ കണ്ണിലെ പക അടങ്ങിയിട്ടില്ല.
അതിലിടക്കാണ് ഈ പ്രണയവും
പറയനും, പുലയനും, ചെറു മനുമായി അമ്പലം പണി തുടങ്ങിയപ്പോഴാണ് പ്രശ്നം രൂക്ഷമായത്
അഗ്നിഹോത്രി വല്ല്യച്ചെൻ്റ ദൈവീകമായ ഇടപെടൽ എതിരാളികളുടെ വായ താൽകാലികമായെങ്കിലും അടപ്പിച്ചു
അച്ഛെൻറ പാട്ടുകളിൽ വരാൻ പോകുന്ന ദുരന്തത്തിെൻറ ശീലുകളായിരുന്നു
നേരാം വണ്ണം ചെവികൊടുക്കാൻ പറ്റിയില്ല
തൊട്ടു നിന്നാൽ ഇഷ്ട ദൈവത്തെ കാട്ടിത്തരുന്ന പറയിപെററ പന്തിരുകുലത്തിലെ ആളുടെ മകന്
അങ്ങിനെയൊക്കെയേ ആവാൻ കഴിയുമായിരുന്നുളളൂ
ഏതായാലും നാളെ എഴുത്തച്ഛ സവിതത്തിൽ പോകണം അധികമൊന്നും പറയുകയില്ലെങ്കിലും മൊഴിമുത്തുകളിൽ പിഴവുണ്ടാവില്ല
ഈ പാലച്ചുവട്ടിൽ കുറച്ചു നേരം വിശ്രമിക്കാം
വഴിപോക്കരോട് ചോദിച്ച് കാര്യങ്ങളറിയാം
കണ്ണുകൾ അടഞ്ഞു പോവുന്നു
കഴുത്തിലേതോ ബലിഷ്ഠകരങ്ങൾ പിടിമുറുക്കിയപ്പോഴാണ് കണ്ണുതുറന്നത് സമയ മേറേ വൈകിയിരുന്നു കടാരയും കുന്തവും വാളുമായി ഒട്ടനവധി പേർ
അമ്മേ.... ദേവി.......
ഇല്ലാക്കഥ മെനഞ്ഞ് അമതനെന്ന പറയ ചെറുക്കനെ
പാക്കനാരുടെ മകനെ....
ബാബു തുയ്യം.
22/12/16
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo