ഇത് നടക്കുന്നത് വളരെ കാലം മുൻപാണ് ...
ചുരുക്കി പറഞ്ഞാൽ കലാലയങ്ങളിൽ ബീഫ് കഴിക്കുന്നത് ഒരു ആഘോഷമായി കണക്കാക്കുന്നതിനും മുൻപ് ....
പുതുപ്പള്ളിക്കാരൻ MLA ക്ക് വെളിപാട് വരുന്നു... ഒരു എഞ്ചിനീയറിംഗ് കോളേജ് പടിക്കൽ വേണമെന്നും ....അതിന്റെ പേര് രാജിവ് ഗാന്ധിയുടെ മേലെ ചാര്താമെന്നും ..പറഞ്ഞു വന്നത് ഒരു വിഘടനത്തിന്റെ കഥയാണ് . സോഷ്യൽ മീഡിയ ഇത്ര സ്ട്രോങ്ങ് ആവുകയും ...സൌഹൃദങ്ങൾ സുഹുര്തുക്കളുടെ inlaws വരെ ആകാമെന്നും തീറെഴുതിയ ഇക്കാലത്ത് ഇതൊക്കെ ഇപ്പോൾ പറയുന്നത് ശരിയോ എന്ന് ചില എന്നെ പോലെയുള്ള ദോഷൈദൃക്കുകൾക്ക് തോന്നുന്നതും സ്വാഭാവികം. രണ്ടു പേര് ട്രാൻസ്ഫർ ആയി പോവുകയും ആ ഒഴിവിലേക്ക് പൊതുവെ ചെറുപ്പമായ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലേക്ക് റിക്വസ്റ്റ് വരുക കുറവാണു....അല്ല വരില്ല....അങ്ങനെ 30 ൽ രണ്ടു പേര് കുറഞ്ഞ ക്ലാസ്സിൽ ഞങ്ങൾ ആകെ 10 ആൺകുട്ടികൾ .ഇലക്ഷൻ സമയത്ത് ഘടക കക്ഷികള്ക്ക് സീറ്റ് വിഭജിക്കുന്ന അനുപാതത്തിൽ ആയിരുന്നു ആ പത്തു പേരിലെ രാഷ്ട്രീയ വിഘടനം ..SFI -3 ,KSU -2 ,ABVP -2 , ഇടതു സ്വതന്ത്രൻ -1 ,NOTA -2 ...അങ്ങനെ പോകുന്നു കലാലയ രാഷ്ട്രീയങ്ങല്ക്കും മേലെയാണ് ക്ലാസും അതിന്റെ സ്പിരിറ്റും പിന്നെ ബാക്കി 18 രത്നങ്ങളും എന്ന് വിശ്വസിച്ച രണ്ടാം വര്ഷത്തിന്റെ പകുതിയിലാണ് അത് സംഭവിച്ചത്
...മൂന്നാർ കൊടൈകനാൽ പളനി വഴി ഒരു ഊക്കൻ ടൂർ അടിച്ചതിന്റെ ഹന്ഗോവേർ മാറാതെ എന്നെ പോലെയുള്ളവർ പോസ്റ്റർ ഒട്ടിക്കലും സപ്പ്ലികൾക്ക് വേണ്ടിയുള്ള ശ്രമത്തിലും നടക്കുന്ന കാലം....ക്ലാസ്സുകളിൽ നടക്കുന്ന പൊതു കാര്യങ്ങളിൽ ഞങ്ങൾ 10 പേരും തീരുമാനങ്ങൾ ഒരുമിച്ചു എടുക്കുമായിരുന്നു....എന്നാ സ്പിരിട്ടാ ....അതിൽ ചുവപ്പും കാവിയും നീലയുമില്ലതിരുന്ന ഒരു സുവര്ന്ന കാലം .. ...ആയിടക്ക് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന അത്ത പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും ...വനിതാ രത്നങ്ങൾ പിങ്ക് ചുരിദാർ ഒക്കെയിട്ട് കാമ്പസിൽ പാറി പറന്നു കളിക്കുകയും ....അത് കണ്ടു ഞങ്ങൾ ആനന്ദ അശ്രു പൊഴിക്കുകയും ചെയ്തു .
കോളേജ് യൂണിയൻ ഇലക്ഷന് ക്ലാസ്സിൽ നിന്നും സ്ഥാനര്തികൾ ഉണ്ടായപ്പോ ഞങ്ങൾ പാർട്ടിക്കാർ യഥാവിധി മറ്റു മുറികളിലിരുന്നു പൊളിറ്റിക്കൽ strategy മെനയുകയും ചെയ്തെങ്കിലും ജയിക്കനുള്ളവർ ജയിക്കും എന്ന് മനസ്സിലായി. മേല്പറഞ്ഞ രാഷ്ട്രീയ വിഘടനം അല്ല ശെരിക്കും പറയുന്നത് ...ഇതൊരു അരാഷ്ട്രീയ നാടകത്തിന്റെ ചട്ടി പൊട്ടിയ കഥയാണ് ..അങ്ങനെ ഇലക്ഷനും കഴിഞ്ഞു ഫസ്റ്റ് ഇയർ റിസൾട്ട് വന്നു പ്രതീക്ഷയിൽ കവിഞ്ഞ മേനി കൊയ്ത്തു എന്ന് അഭിമാനിച്ചങ്ങനെ നിക്കുന്ന സമയം
... ആർട്ട് ഫെസ്റിവൽ .... ബി.യൽ .തെരെജ യെക്കാൾ വലുതാ ആർടിസ്റ്റ് നമ്പൂതിരി എന്ന് വിശ്വസിക്കുന്ന എന്റെ അവസ്ഥ പറയേണ്ടല്ലോ .അങ്ങനെ വൈകുന്നേരങ്ങളിൽ ക്ലാസ്സ് റൂമില രാഷ്ട്രീയമില്ലാതെ ഒത്തു കൂടി ...രത്നങ്ങളുടെ അഭിപ്രായത്തിനു 916 കാരറ്റ് purity ഞങ്ങൾ certify ചെയ്തു .അങ്ങനെ അതിൽ ഒരു തീരുമാനം ആയി .ക്ലാസ്സിൽ നിന്നും ഒരു ഗ്രൂപ്പ് ഡാൻസ് ....
അങ്ങനെ തൊട്ടടുത്ത sanjose ഹൊസ്റ്റെലിലും പ്രാന്ത പ്രദേശങ്ങളിലും ആയി പ്രാക്ടീസ് ....പെറ്റമ്മക്ക് ഒരു ഗ്ലാസ് വെള്ളം എടുത്തു കൊടുക്കാത്തവൻ എന്ന മുഖ ഭാവം ഉള്ള (ഒൺലി മുഖഭാവം) കരുത്തനായ ആ ചെറുപ്പക്കാരൻ സോഡാ വേണോ ...കരിക്ക് വേണോ എന്ന് നൂറെ നൂറിൽ നിന്നു . ഡാൻസ് competition തലേന്ന് വൈകുന്നേരം ദാണ്ടേ വരുന്നു ഒരു ആവശ്യം.....
"കുടം വേണമെന്ന് "....
"കുടമോ ?" എന്ന മറുചോദ്യം ചോതിക്കാതെ നെടുംകുഴിയിൽ നിന്നും പാമ്പാടിക്ക് ഓടുന്നു ...ജീവിതത്തിൽ ഒരിക്കലും ഓടാത്ത ആജാനബാഹുവായ മറ്റൊരു ചെറുപ്പക്കാരൻ...എത്രയെണ്ണം വേണമെന്ന് രത്നങ്ങളോട് ചോതിച്ച തൃശ്ശൂര് കാരൻ ..എട്ടെന്നു കേള്ക്കുകയും മനസ്സില് പന്ത്രണ്ടു എന്ന് കുറിക്കുകയും ഓടുകയും ചെയ്തത് പെട്ടെന്നായിരുന്നു .
പാമ്പാടിയിലെ ആളുകള് കുടം ഇമ്പോർട്ട് ചെയ്യുന്നത് കോട്ടയത്ത് നിന്നാണെന്ന് മനസ്സിലാക്കി ,ദളവ പള്ളിന്നു തിരികെ വരുന്ന ബസ്സില് കോട്ടയത്തേക്ക് കയറി ...ഇതിലും നല്ലതായിരുന്നു പ്രൈവറ്റ് ബസ് എന്ന് മനസ്സില് പ്രാകി ..ചന്ത കവലയിൽ ബസ് ഇറങ്ങുമ്പോ വൈകിട്ട് 7 മണിക്ക് എട്ടു മിനിറ്റ് ...അറിയാവുന്ന ഭാഷയിൽ ചോതിച്ചു ചോതിച്ചു കുടം കിട്ടുന്ന കടയുടെ മുൻപിൽ എത്തിയപ്പോ ...ദാ നില്ക്കുന്നു ക്ലാസ്സിലെ മറ്റു മൂന്നു പുരുഷ കേസരികൾ.
....അങ്ങനെ അരയിൽ കുടവുമേന്തി കേസരികൾ ഹോസ്റ്റലിൽ എത്തുമ്പോ മറ്റൊരു ഉദ്യമവുമായി നിക്കുകയായിരുന്നു ഈയുള്ളവൻ ...കുടം decorate ചെയ്യാനുള്ള quotation പിടിച്ചു കൈയിൽ ബ്രഷുമായി ... ചീവീടുകൾ കരയുകയും മൂങ്ങകൾ കൂവി വിളിക്കുകയും ചായ കട നടത്തുന്ന ബേബിചായന്റെ പട്ടി ഓരിയിടുകയും ചെയ്ത ആ രാത്രിയിൽ ഞാൻ എന്റെ കലാക്കൊലയുടെ പോസ്റ് മോർട്ടം നടത്തി ...കണ്ണിൽ എണ്ണയുമൊഴിചു ചില കേസരികൾ കൂട്ടിരിക്കുകയും ...പിന്നെ പൂച്ചയെ പോലെ നിലത്തു കിടക്കുകയും ചെയ്തു ....മെസ്സിൽ കാപ്പി ഇടുന്ന നേരം ആയപ്പോഴേക്കും കുടം റെഡി ആവുകയും ...പൂച്ചകളെയും പുലികളെയും എല്ലാം ഉണർത്തി നേരെ പാരിഷ് ഹാളിലേക്ക് വെച്ച് പിടിച്ചു ഞങ്ങൾ അഞ്ചു പേർ ...വേനല്ക്കാലത്ത് വെള്ളം പിടിക്കാൻ പോകുന്ന പെണ്ണുങ്ങളെ പോലെ ഇരു കൈയിൽ കുടവുമേന്തി നടക്കുമ്പോ എതിരെ വന്ന ചില ഹോസ്റ്റൽ മേറ്റ്സ് സിനെ അല്പം പുച്ഛത്തോടെ ഞങ്ങളിൽ ചിലര് നോക്കി ....പാരിഷ് hallലെ ഗ്രീൻ റൂമിൽ ചട്ടി പൊട്ടാതെ ഒരു മൂലയ്ക്ക് വച്ചിട്ടാണ് ദിനചര്യകൾ വരെ നടത്തിയത് ....
രംഗം 2 :
വേദിയിൽ കർട്ടൻ ഇപ്പൊ ഉയരും ...പാർടിയിൽ ഉയര്ന്ന സ്ഥാനം വഹിക്കുന്നതിനാൽ കർട്ടൻ ന്റെ വള്ളിയുടെ അറ്റം എന്റെ കൈയ്യിലാണ് ...ഡാൻസ് നുള്ള പാട്ടിന്റെ കാസ്സെട്ടുമായി അതാ ഒരു പുലി ഓടി വരുന്നു....ഒന്ന് രണ്ടു കേസരികൾ ഗ്രീൻ റൂമില നിന്നും ചട്ടികൾ എടുത്തു സ്ടേജിന്റെ പല ഭാഗത്ത് വെക്കുന്നു ....ലൌഡ് സ്പീക്കറിൽ നിന്നും ഗാനമുയർന്നു ..."ധോലാരെ ധോലാരെ "നൃത്ത ചുവടുകളുമായി രത്നങ്ങൾ വേദിയിൽ വരുകയും ...ഒരു ഗുണവുമില്ലാതെ കസേരകളിൽ ഇരുന്നവർ കൈ അടിക്കുകയും ചെയ്തു ..കൂവുന്നവന്മാരുണ്ടോ എന്ന് നോക്കി പാർട്ടി സെക്രട്ടറിയും കിങ്കരന്മാരും തേരാ പാരാ നടന്നു...കസേരകള്ക്കിടയിലൂടെ .... ദശപുഷ്പങ്ങൾ മിടിക്കുന്ന ഹൃദയവുമായി നൃത്തം കാണുന്നു.....അതാ അവർ കുടം കൈയിലെടുക്കുന്നു ..."ആരെ വാഹ് what എ പെർഫോർമൻസ് "...ഈ ഗാനവും മനോഹര നൃത്തവും ഒരിക്കലും തീരത്തെ ഇരുന്നെങ്കിൽ.. ആ കർട്ടൻ പിടിച്ചു വര്ഷങ്ങളോളം ഇരുന്നു ഞാൻ സായൂജ്യം അടഞ്ഞേനെ എന്ന് തീരുമാനിക്കാൻ തുടങ്ങുന്നതിനും തൊട്ടു മുൻപ് ....ഞാനായിരുന്നു അവനെ ആദ്യം കണ്ടത് .... ....രത്നങ്ങല്ക്ക് നടുവിലേക്ക് ഒരു മഹാ ജന്മം തലേ കെട്ടും കെട്ടി കൃഷ്ണൻ ആണെന്ന ഭാവത്തിൽ തുള്ളി കളിച്ചു വന്നു...
....സീനിയർ മെക്കാനിക്കൽ ബാച്ചിലെ ഒരു ഒരു യുവ രത്നം ...സദസ്സില കാണികളായിരുന്ന നവ പുഷ്പങ്ങളെ ഞാൻ മറന്നു .....ഗാനം അവസാനിച്ചിട്ടും കർട്ടൻ ഇടാൻ ഞാനും മറന്നു ....കസേരകളിൽ ഇരുന്നവർ എഴുന്നേറ്റു നിന്ന് കൈയടിച്ചു ... വേദിയിൽ മറ്റു പരിപാടികൾ നടക്കുക ആയിരുന്നു ...സോഡാ കുടിച്ചു കൊണ്ടിരുന്ന എന്റെ അടുക്കലേക്കു കരുത്തനും ജിമ്നാസ്ട്ടും ആയ പളുങ്ക് പോലെ മനസ്സുള്ള ലവൻ ചോയിക്കുവാ...
"എന്തരടേ ഇത് "
"എന്ത് "
"ഡേയ് എനിക്കും നിനക്കുമൊക്കെ looks കുറവായിരുന്നെങ്കി അവര്ക്ക് "ലവനെ " എങ്കിലും വിളിചൂടാരുന്നോ കൃഷ്ണൻ ആക്കാൻ "
ഞാൻ എന്ത് പറയാൻ ....അരാഷ്ട്രീയമായ ഒരു കാരണത്താൽ ആ ക്ലാസ്സിൽ ഒരു വിഘടനം ഉണ്ടാവുകയും ...പിന്നീടുള്ള വർഷങ്ങളിൽ ...എന്നെ ഒക്കെ ചുവരിൽ തേച്ചു പിടിപ്പിക്കാൻ ബാക്കിയുള്ളവന് ഒരു കാരണം കൂടി കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ .....
By Akhilesh SV

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക