Slider

മഴ മറന്ന കാലം

0

ഇടവപ്പാതി നനഞ്ഞിടവഴികളിൽ
കളിച്ചു ചിരിച്ച ബാല്യമോർമ്മയിൽ
തുള്ളിക്കൊരു കുടമെന്ന കണക്കെ
തിമിർത്തു പെയ്ത മഴയൊരോർമ്മ മാത്രം....
വേനലിൻ ചൂടേറ്റ് പൊട്ടി പിളർന്ന
മണ്ണിൻ അഗാധതതയിലേക്കൂളിയിടാൻ.....
കത്തിയെരിയും സൂര്യന്റെ
കൈകളിൽ തൂങ്ങി നീ മേലേക്ക് പറന്നു.....
കാറ്റൊരു വഴികാട്ടിയായപ്പോൾ
കൂട്ടി മുട്ടി പൊട്ടിക്കരഞ്ഞു നീ പെയ്തു....
പച്ചപ്പിൻ പുതപ്പിനു മീതെ
ആർത്തു നീ പെയ്തു....
പോയ കാലങ്ങളിൽ
നീ കുളിരുള്ളോർമ്മ.....
പച്ചപ്പിൻ പുതപ്പിനു ചുവടെ കോടാലികൾ നൃത്തമാടിയപ്പോൾ പയ്യെ നീയകന്നു... .
മാനം മുട്ടും മലകൾ മണ്ണിൽ താഴ്ന്നപ്പോൾ മനമറിയാതെ നീ പിന്നോട്ട് മാറി....
മൂഢരാം മർത്യർ മണ്ണിൽ മരുഭൂമി തീർത്തപ്പോൾ
മഴേ നിന്നെ മറന്ന കാലം ഞാൻ കണ്ടു....
അല്ല.... നീ മറന്ന കാലം കണ്ടു.....
ചെടിയിലൊരിലയിൽ കണ്ട തുള്ളിവെള്ളം പങ്കിടാൻ കലാപം നടത്തുന്നവരെ കണ്ടു....
വറ്റിയ നാക്കുകൾ കണ്ടു...
വരണ്ട തൊണ്ടകൾ കണ്ടു...
മരിച്ച പുഴകൾ കണ്ടു....
മഴേ.... നിന്നെ മാത്രം
നിന്നെ മാത്രം കണ്ടില്ല ഞാൻ.....
വേനലിൻ വറുതിയായി നീ വരുംകാലം
കനവിൽ നിറച്ചു നോക്കിയിരിക്കുമൊരാ വേഴാമ്പലിനെ പോലെ ഞാനും....
പെയ്യാൻ വെമ്പി മാനത്തലഞ്ഞു തിരിയും മേഘങ്ങൾ വരും കാലമെൻ സ്വപ്നം....
നീ മറന്ന കാലത്തിൽ നിന്നെ തേടി വരാതെ തമ്മിൽ തമ്മിൽ പഴി പറയും ജന്മങ്ങൾ...
മഴ മറന്ന കാലത്തിൻ സാക്ഷികൾ....
ജയ്സൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo