Slider

സൂര്യമാനസം

0

എന്റെ മകൻ, അവൻ കരുത്താനാണ്. എല്ലാം തികഞ്ഞ പോരാളി. അതിമഹാരഥി. ധനുർ വിദ്യയിൽ അതിനിപുണൻ.
പക്ഷേ അവന്റെ പിതാവായ ഞാൻ, എന്റെ ഹൃദയവേദന ആരോട് പറയും . അവന്റെ ദൃഢനിശ്ചയത്തിനു മുന്നിൽ ഞാൻ പതറിപ്പോയി. ആകാശം ഇടിഞ്ഞുവീണാലും സ്വന്തം തീരുമാനങ്ങളിൽ നിന്നും അണുകിട പിന്മാറാതെ എന്റെ മകൻ. ലോകം അവനെ കീർത്തിക്കുന്നു ദാനശീലൻ. പക്ഷേ ആ ശീലം അത് അവന്റെ മരണത്തിനു കരണമായല്ലോ. വിധാതാവിന്റെ വിധിയെ തടുക്കാൻ ആർക്കുമാകില്ല.
ഒരു പിതാവെന്ന നിലയിൽ അവനെ ഓർത്തു മനസുരുകാൻ ഞാൻ അർഹനല്ല. സ്വന്തം പിതൃത്വം അവനു അജ്ഞാതമായിരുന്നു. സൂര്യന്റെ മകനായി ജന്മം എങ്കിലും സൂതന്റെ മകൻ ആയി വളർന്നു. അതിൽ അപമാനബോധം അല്ല അഭിമാനബോധം ആണ് എന്റെ മകനിൽ ഞാൻ കണ്ടത്. രാജസദസിന്‌ മുന്നിൽ അഭ്യാസ പ്രകടനം കാഴ്ചവച്ച വേളയിൽ സ്വന്തം കുലം ചോദ്യംചെയ്യപെട്ടു അപമാനിതനായെങ്കിലും അവൻ തളർന്നു പോയില്ല. പകരം സമൂഹത്തോടും സമുദായത്തോടും നാറിയ ഈ സാമൂഹിക വ്യവസ്ഥിതിയോടും പടവെട്ടി അവന്റെ എതിരാളികളുടെ മുന്നിൽ ഒരു പേടിസ്വപ്നമായി നിലകൊണ്ടു.
പരസ്യമായി അവനെ അധിക്ഷേപിച്ചവർ പോലും ഉള്ളിന്റെ ഉള്ളിൽ അവനെ പേടിച്ചു. അവന്റെ ധനുർവിദ്യയിൽ അവർ ആശ്ചര്യം കൊണ്ടു.
ദൃഢനിശ്ചയവും എകാഗ്രമായ മനസും അവനെ കരുതാനാക്കി. പക്ഷേ ജീവിതം ശാപങ്ങളുടെ ഒരു പെരുമഴയായി എന്റെ മകനെ പിന്തുടർന്നു. സാമൂഹ്യ വ്യവസ്ഥിതി അവനോടു കാണിച്ച അനീതികൾ ആരും കണ്ടതായി പോലും ഗൗനിച്ചില്ല.
ജീവിതം തന്നെ ആരുടെയോ ദാനമായി കണ്ടവൻ ജീവിതം ഒരു ദാനശീലമാക്കി. അവൻ ദാനശീലനായി.
ഏകാഗ്രവും നിഷ്ടയും ഉള്ള ജീവിതത്തിലൂടെ അവൻ സായത്തമാക്കിയ സാമർത്യ ശേഷി അവശ്യസമയത്തു അവനു ഉപകാരപ്പെടാതെപോയി.
ഭൂലോക സൃഷ്ടവായ ബ്രഹ്മദേവാ പറയു , ജന്മം കൊണ്ടു എന്റെ മകൻ ബ്രാഹ്മണൻ അല്ലെ. അങ്ങയുടെ പുത്രനായ എന്നിൽ നിന്നലെ എന്റെ അംശത്തിൽ നിന്നലെ അവന്റെ ജന്മം. പറയു ദേവാ? തേര് ചക്രം പൂഴിയിൽ ആണ്ടുപോയപ്പോൾ സായത്തമാക്കിയ വിദ്യ വിസ്മരിച്ചതോ , അതോ അവൻ സ്വന്തം അനുജനോടുള്ള വാത്സല്യം നിമിത്തം സ്വയം തോറ്റുകൊടുത്തതോ?
പറയു ദേവ? എന്റെ മകനോട് മാത്രമെന്ത്യേ ഈ അനീതി.
ജീവിതം എന്നും എന്റെ മകനോട് അനീതിയാണ് കാണിച്ചത്. ബാല്യചാപല്യത്തിന്റെ അറിവില്ലായ്മയിൽ നിന്നുമാണ് അവന്റെ ജനനം. സ്വന്തം പിതാവിനും മാതാവിനും അവനോടു നീതി കാണിക്കുവാൻ സാധിച്ചില്ല. ബ്രാഹ്മണന് ക്ഷേത്രീയ സ്ത്രീയിൽ ഉണ്ടായ അവൻ വളർന്നതോ സൂതന്റെ മകനായി. തന്മൂലം സമൂഹത്തിനു മുന്നിൽ അവൻ സൂതപുത്രനായി ഒരു തേരാളിയുടെ മകനായി.
ധനുർവിദ്യയിൽ എന്ന് എന്റെ മകൻ താല്പര്യം കാണിച്ചോ അന്ന് മുതൽ അവന്റെ ശനിദശ ആരംഭിച്ചു. എല്ലാം കണ്ടു നിസഹായനായി നിൽക്കാനേ നിന്റെ പിതാവിനായുള്ളു എന്റെ പ്രിയ മകനെ.
സൂര്യോദയം മാറ്റമില്ലാത്ത പ്രതിഭാസമാണ്. സൂര്യനുദിച്ചില്ലെങ്കിൽ പ്രപഞ്ചത്തെ അതിന്റെ സന്തുലിതാവസ്ഥ തന്നെ മാറിപ്പോകും. പ്രേതീക്ഷിക്കുന്ന സമത്ത് മഴ ലഭിച്ചില്ലെന്നുവരാം, പക്ഷേ സൂര്യോദയം അങ്ങനെയല്ല. എന്ത് തടസങ്ങൾ നേരിട്ടാലും സൂര്യൻ അതായതു നിന്റെ പിതാവ് പൂർണശോഭയോടെ ഉദിച്ചിരിക്കും. ആ പിതാവിന്റെ മകനായ നീ നിന്റെ വാക്ദാനത്തിൽ സുഹൃത്തിനു കൊടുത്ത വാക്കിൽ ഉറച്ചു നിന്ന് സൗഹൃദത്തിന്റെ ഉദയസൂര്യനായി ജ്വലിച്ചു നില്കുന്നു.
മകനെ നിശ്ചലമായ ശിരസ്സറ്റ നിന്റെ ശരീരത്തിന് മുന്നിൽ നിന്റെ പിതാവിന് കുറ്റബോധത്തോടെയാണ് നിൽക്കാൻ സാധിച്ചുള്ളൂ.
എന്തിനുവേണ്ടിയാണ് നീ സ്വയം കീഴടങ്ങിയത്. നിന്നോട് ആരും തന്നെ കരുണ കാണിച്ചിട്ടില്ല. സമൂഹവും സമുദായവും എന്നും നിന്നെ പരിഹസിച്ചിട്ടുള്ളു. എന്നും നിന്നെ തരംതാഴ്ത്തി കണ്ടിട്ടേയുള്ളൂ. എന്നിട്ടും സ്വന്തം ജീവൻ ദാനമായി നല്കിയതെന്തേ.
ജഗത് പാലകനായ സാക്ഷാൽ വാസുദേവൻ നിനക്ക് മുന്നിൽ ഒത്തിരിയൊത്തിരി വാഗ്ദാനങ്ങൾ വച്ചപ്പോഴും ദുർബലനായ സുഹൃത്തിനെ നീ കൈവെടിഞ്ഞില്ല. സ്വയം വേദനകൾ ഉള്ളിലൊതുക്കി നീ മറ്റുള്ളവർക് വേണ്ടി പ്രവർത്തിച്ചു. എന്നിട്ടും മകനെ ...........
സാക്ഷാൽ വാസുദേവൻ പോലും നിന്റെ മുന്നിൽ ചെറുതായി, നിന്റെ ദൃഢമായ സൗഹൃതത്തിനുമുന്നിൽ........
സ്വന്തം താല്പര്യങ്ങൾക്കുവേണ്ടിയാണ് ദുര്യോധനൻ നീയുമായി സൗഹൃദം സ്ഥാപിച്ചത്. പക്ഷേ കാലം അയാളെ നിന്റെ ഉത്തമനായ കൂട്ടുകാരനാക്കി. ജീവിതത്തിൽ അയാൾ അന്തമായി ആരെയെങ്കിലും വിശ്വസിച്ചിട്ടുണ്ടെങ്കിൽ ആരെയെങ്കിലും ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് നിനെയാണ് മകനെ. ഒരാളെങ്കിലും ഉണ്ടാലോ എന്റെ മകന്റെ കൂടെ...
അക്ഷൗഹിണിജളുടെ ബലത്തിലല്ല കർണൻ എന്ന പോരാളിയുടെ ഒറ്റബലത്തിലാണ് അയാൾ കുരുക്ഷേത്ര യുദ്ധഭൂമിയിലേക്കു നടന്നുകയറിയതു.
സുഹൃത്തുനും സഹോദരനും ഇടയിൽ നിന്നും നിന്റെ മനസ് നൊന്തത് നിന്റെ പിതാവിന് മനസിലാക്കാൻ സാധിച്ചു.
മകനെ നിന്റെ കീർത്തി ലോകം വാഴ്ത്തും. എല്ലാറ്റിനും മൂകസാക്ഷിയായി ഈ സൂര്യൻ ഉതിച്ചുകൊണ്ടേയിരിക്കും.
മൃതുഞ്ജയകർണാ ......
നിന്നിൽ നിന്റെ പിതാവ് അഭിമാനം കൊള്ളുന്നു. എന്റെ മകനെ നിന്റെ ശക്തമായ അസ്ത്രങ്ങളേറ്റു അര്ജുനരഥം പിന്നോട്ടു നീങ്ങിയപ്പോൾ നീ പിന്നോട്ടു നീക്കിയത് അർജുനനെ മാത്രമല്ല സാക്ഷാൽ വാസുദേവനെയും ഹനുമാനെയുമാണ്. സാക്ഷാൽ വാസുദേവൻ വരെ ആശ്ചയരചകിതനായി സബാഷ് പറഞ്ഞത് നിന്റെ പിതാവിന്റെ കാതുകളിൽ മുഴങ്ങി കേൾക്കുന്നു.
നിരായുധനായ നിന്നെ കൊല്ലാൻ മാത്രമേ ശത്രുക്കൾക്കു സാധിക്കു. ആയുധമേന്തിയ കർണൻ അജയനാണ്. മൃത്യുഞ്ജയൻ.
- ഡാനിഷ് ജോൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo