കാര്‍ സെര്‍വിസിനു കൊടുക്കേണ്ട സമയം കഴിഞ്ഞു .അടുത്താഴ്ച ഒരു ലോങ്ങ് ട്രിപ്പ് പ്ലാന്‍ മനസ്സില്‍ ഉള്ളത് കൊണ്ട് ഇന്നെങ്കിലും കൊടുത്താലെ കാര്യം നടക്കൂ . പതിവ് പോലെ ബുക്ക് ചെയ്യാന്‍ ഷോറൂമില്‍ വിളിച്ചു .വണ്ടിയുടെ നമ്പര്‍ ഒക്കെ കൊടുത്തു ബുക്ക് ചെയ്തു . എത്രയോ കാലമായി ജെയിംസിനെ ആണ് ഞാന്‍ വണ്ടി ഏല്‍പ്പിച്ചിരുന്നത്. അവന്‍ കുറേ വര്‍ഷത്തോളമായി അവിടെ സര്‍വീസ് സെക്ഷനില്‍ വര്‍ക്ക് ചെയ്യുന്നു ." can i have james as my service advisor please " .ഞാന്‍ ഇത് ചോദിച്ചു കഴിഞ്ഞപ്പോ മറുവശത്ത് ഒരു നിശബ്ദദ. ഞാന്‍ വീണ്ടും ഹലോ എന്ന് പറഞ്ഞു."sorry Sir , james expired in an accident last month ". മറുപടി കേട്ടു ഞാന്‍ ശരിക്കും ഷോക്ക് ആയിപോയി. ഫോണ്‍ വെച്ചു കഴിഞ്ഞിട്ടും ജെയിംസ് ആയിരുന്നു മനസ്സ് നിറയെ.അവസാനമായി അവനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ അറം പറ്റിയത് പോലെ ആയി ." നീ അടുത്ത തവണ വരുമ്പോ ഞാന്‍ ഇവിടെ കാണുമോ എന്ന് ഉറപ്പില്ല" .വേറെ കുറച്ചു പ്ലാന്‍സ് ഒക്കെ ഉണ്ട് എന്നാണ് അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞത്.
വണ്ടി കൊടുക്കാന്‍ പോയപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു . ബൈക്ക് അപകടം ആയിരുന്നു മരണ
കാരണം എന്ന് അറിയാന്‍ കഴിഞ്ഞു .വൈകിട്ട് കുറച്ചു ലേറ്റ് ആയി ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ .ഒരു ടാക്സി
വിളിച്ചു നേരേ ഷോറൂമില്‍ പോയി .പുതിയ advisor ഒരു തമിഴന്‍ ആയിരുന്നു . നമ്മള്‍ ജെയിംസിനെ കുറിച്ച്
ഒരുപാടു സംസാരിച്ചു . "എതുവും സൊല്ല മുടിയാത് സാര്‍.നാളേക്ക് യാര്‍ക്ക് എന്ന നടക്കപോവതെന്ത് ആണ്ടവന്ക്ക് മട്ടും താന്‍ തെരിയും" ഇതും പറഞ്ഞു കീ എന്‍റെ കയ്യില്‍ തന്ന് തിരിഞ്ഞു നോക്കാതെ അയാള്‍ പോയി. അയാളുടെ ശബ്ദം ഇടറിയിരുന്നു"

ഗേറ്റ് പാസ്സ് കാണിച്ചു പുറത്തു ഇറങ്ങി വീട്ടിലേക്ക് ഡ്രൈവ് ചെയ്തു പോവുമ്പോള്‍ കൂടെ വണ്ടിയില്‍ ആരോ ഉള്ളത് പോലെ ഒരു തോന്നല്‍. സൈഡ് സീറ്റില്‍ ആരോ ഇരിക്കുന്നത് പോലെ .എന്‍റെ ഉള്ളില്‍ ഭയം കൂടി കൂടി വന്നു .സത്യം പറഞ്ഞാല്‍ ഗിയര്‍ മാറ്റാന്‍ പോലും എനിക്ക് പേടി ആയി . ഒരു വിധം വീടെത്തി ഉറങ്ങാന്‍ കിടന്നപ്പോ കണ്ണ്‍ അടക്കാന്‍ പേടി . അച്ഛന് സുഖം ഇല്ലാത്തതു കാരണം roommate നാട്ടില്‍ പോയിരുന്നത് കൊണ്ട് ഫ്ലാറ്റില്‍ ഞാന്‍
ഒറ്റയ്ക്ക് ആയിരുന്നു .
ഒറ്റയ്ക്ക് ആയിരുന്നു .
ഞാന്‍ എഴുനേറ്റ് ലൈറ്റ് ഓണ്‍ ചെയ്തു . ബെഡില്‍ വന്ന് കുറച്ചു നേരം താഴെ നോക്കി ഇരുന്നു .എന്ത് കൊണ്ട്
അപ്പൊ അങ്ങനെ ചോദിയ്ക്കാന്‍ തോന്നി എന്ന് എനിക്ക് അറിയില്ല പക്ഷെ ഞാന്‍ ചോദിച്ചു. "ജെയിംസ് ആണോ?" .
അപ്പൊ അങ്ങനെ ചോദിയ്ക്കാന്‍ തോന്നി എന്ന് എനിക്ക് അറിയില്ല പക്ഷെ ഞാന്‍ ചോദിച്ചു. "ജെയിംസ് ആണോ?" .
പതിയെ എനിക്ക് മറുപടി കിട്ടി . "അതെ" .
ഒരു തരം മരവിപ്പ് ആയിരുന്നു അപ്പോള്‍ . ആ ഒരു അവസ്ഥ എങ്ങനെ വിവരിക്കണം എന്ന് സത്യം പറഞ്ഞാല്‍
എനിക്ക് അറിയില്ല . എന്‍റെ പേടി കണ്ടിട്ടാവണം അവന്‍ പറഞ്ഞു "പേടിക്കെണ്ട ഞാന്‍ നിന്നെ ഉപദ്രവിക്കാന്‍ ഒന്നും
വന്നതല്ല " കുറച്ചു സമയം എടുത്തു എനിക്ക് നോര്‍മല്‍ ആവാന്‍ .ഞാന്‍ ഒന്ന് അടങ്ങി എന്ന് തോന്നിയപ്പോ അവന്‍
എന്നോട് പറഞ്ഞു " നീ ആ വെള്ളം കുറച്ചു എടുത്തു കുടിക്ക് " ഞാന്‍ ബോട്ടില്‍ എടുത്തു അതിലെ വെള്ളം
പകുതിയോളം ഒറ്റ വലിക്ക് കുടിച്ചു . അവന്‍ എന്നോട് കട്ടിലില്‍ ഇരിക്കാന്‍ പറഞ്ഞു .ഒരു കുട്ടിയെ പോലെ ഞാന്‍
അതും അനുസരിച്ചു. ഞാന്‍ ചാരി ഇരുന്നു .പതിയെ എനിക്ക് അവനെ കാണാന്‍ പറ്റി , ബെഡ്‌റൂമിലെ കോര്‍നരില്‍ ഇട്ട കസേരയില്‍ അവന്‍ ഇരിക്കുന്നു . ഷോറൂമില്‍ പതിവായി ധരിക്കാറുള്ള ഫോര്‍മല്‍ ഡ്രസ്സ് തന്നെ ആണ് ധരിച്ചിരുന്നത് .

"ഇപ്പൊ പേടി മാറിയോ ? പ്രേതം വന്നു പ്രതികാരം ചെയ്യുന്നത് ഒക്കെ സിനിമയില്‍ മാത്രം നടക്കുന്ന കാര്യം ആണ് " .പതിവ് ചിരിയോടെ ആയിരുന്നു അവന്‍റെ സംസാരം .
"ഞാന്‍ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്..." . ഇല്ലാ എന്ന ഭാവത്തില്‍ അവന്‍ ചിരിച്ചു കൊണ്ട് തലയാട്ടി .
"നീ എന്തിനാ എന്‍റെ പുറകെ വന്നത് ? " ചോദ്യം കേട്ടു അവന്‍ ചിരിച്ചു പോയി .
"എനിക്ക് ഒന്ന് വരണം എന്ന് തോന്നി . വന്നു .അത്രയേ ഉള്ളൂ . നിന്‍റെ പേടി കണ്ടു ഞാന്‍ തിരിച്ചു പോവാന്‍
തുടങ്ങുവായിരുന്നു . അപ്പോഴാ നീ എന്നെ വിളിച്ചത് ".
തുടങ്ങുവായിരുന്നു . അപ്പോഴാ നീ എന്നെ വിളിച്ചത് ".
കാര്യങ്ങള്‍ അവന്‍ എനിക്ക് ലളിതമായി വിവരിച്ചു തന്നു
.
ആകസ്മിക മരണം ആണെങ്കില്‍ നമുക്ക് കുറച്ചു ദിവസം കൂടെ നമ്മുടെ പ്രിയപെട്ടവരുടെ കൂടെ നില്‍ക്കാം.
മരിച്ചു കഴിഞ്ഞാല്‍ നമ്മളെ ഓര്‍ത്തു സങ്കടപെടാന്‍ ഒരുപാട് പേരുണ്ടാവും .അവരോടൊക്കെ ഇത് പോലെ ഒന്ന് സംസാരിക്കാന്‍ ആദ്യത്തെ കുറച്ചു ദിവസം ഭയങ്കര ആഗ്രഹം ആയിരിക്കും . പക്ഷെ ആരും നമ്മളെ മൈന്‍ഡ്
ചെയ്യില്ല.പിന്നെ നമ്മള്‍ ആയിട്ട് അങ്ങോട്ട് എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് കേള്‍ക്കില്ല . അവസാനം നമ്മള്‍ക്ക് തന്നെ മടുക്കും . അപ്പോള്‍ നമുക്ക് തോന്നും ഇതിലും ഭേദം ഭൂമി വിട്ടു പോവുന്നതാ എന്ന്. സത്യം പറഞ്ഞാല്‍ എനിക്കും മടുത്തു തുടങ്ങി എന്ന് പറയാം .ഞാന്‍ ഓഫ്സില്‍ വന്നു അവസാനമായി എല്ലാവരെയും ഒന്ന് കണ്ടു ഇന്ന് പോവാന്‍ ഇരിക്കുകയായിരുന്നു . അപ്പോഴാ നിന്നെ കണ്ടത് . നിന്‍റെ കൂടെ ഇങ്ങു പോന്നു .എന്നാലും ഞാന്‍ ഭാഗ്യവാനാടോ . വളരെ കുറച്ചു പേര്‍ക്ക് മാത്രം കിട്ടുന്ന ഭാഗ്യം ആണ് എനിക്ക് കിട്ടിയത് . ആരോടും ഒരു വാക്ക് പോലും മിണ്ടാനാവാതെ തിരിച്ചു പോയിരുന്നെങ്കില്‍ എനിക്ക് വലിയ വിഷമം ആയി പോയേനെ .

ഞങ്ങള്‍ക്ക് ആരെയും തൊടാന്‍ ഒന്നും പറ്റില്ല . നമ്മള്‍ ഈ വരാലിനെ ഒക്കെ പിടിക്കുമ്പോ വഴുതി പോവില്ലേ .
ഏതാണ്ട് അത് പോലെ ഒരു ഫീലിംഗ് ആയിരിക്കും.
ഏതാണ്ട് അത് പോലെ ഒരു ഫീലിംഗ് ആയിരിക്കും.
പിന്നെ ആകെ ഉള്ള ഒരു ഗുണം എന്ന് വെച്ചാല്‍ എല്ലാ സ്ഥലത്തും ഫ്രീ ആയി യാത്ര ചെയ്യാം . നാട്ടിന്നു ഇങ്ങോട്ട്
കല്ലട MULTI AXLE വോല്‍വോയിലാ വന്നത് . പതിവ് തമാശ കൈവിടാതെ ആയിരുന്നു അവന്‍റെ സംസാരം .
കല്ലട MULTI AXLE വോല്‍വോയിലാ വന്നത് . പതിവ് തമാശ കൈവിടാതെ ആയിരുന്നു അവന്‍റെ സംസാരം .
ഒരു മുത്തശികഥ കേള്‍ക്കുനത് പോലെ താടിക്ക് കയ്യും കൊടുത്തു ഞാന്‍ അതൊക്കെ കേട്ടിരുന്നു .
പിന്നെയും കുറെ എന്തൊക്കെയോ അവനോടു സംസാരിച്ചു . എന്‍റെ ഉള്ളിലെ ഭയം പതിയെ അലിഞ്ഞു ഇല്ലാണ്ടായി .
ഒടുവില്‍ അവനു യാത്ര പറയാന്‍ സമയമായി . " പോയിട്ട് വരാം എന്ന് പറയുന്നില്ല... " ചിരിച്ചു കൊണ്ട് അവന്‍
എഴുനേറ്റു. കൈ കൂപ്പി എന്നോട് നന്ദി പറഞ്ഞു .ഒരു കസ്റ്റമറോട് യാത്ര പറയും പോലെ....
എഴുനേറ്റു. കൈ കൂപ്പി എന്നോട് നന്ദി പറഞ്ഞു .ഒരു കസ്റ്റമറോട് യാത്ര പറയും പോലെ....
പതിയെ എന്‍റെ കാഴ്ച്ചയില്‍ നിന്ന് അവന്‍ മറഞ്ഞു . അവനെ കുറിച്ച് ഓര്‍ത്തു കിടന്നു എപ്പോഴോ ഞാന്‍ ഉറങ്ങി പോയി .
രാവിലെ എഴുനേല്‍ക്കാന്‍ കുറച്ചു ലേറ്റ് ആയി . ഫുള്‍ കണ്‍ഫ്യൂഷന്‍ ആയിരുന്നു എനിക്ക് " ഇനി ഞാന്‍ കണ്ടത്
വെറും സ്വപ്നം മാത്രം ആയിരിക്കുമോ ?"
വെറും സ്വപ്നം മാത്രം ആയിരിക്കുമോ ?"
ഞാന്‍ ഒരു കട്ടന്‍ ചായ ഉണ്ടാക്കി വന്നു അവന്‍ ഇരുന്ന ആ കോര്‍ണര്‍ കസേരയില്‍ ഇരുന്നു .
പെട്ടന്നാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് .ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോ നിറച്ചു വെച്ച ബോട്ടിലിലെ വെള്ളം ഏതാണ്ട് പകുതിയോളം തീര്‍ന്നിരിക്കുന്നു ...
പ്രേതം എന്ന വാക്കിന് പകരം അതിനെ " ഒരു Thought " എന്ന് വിളിക്കാന്‍ ആണ് ഇപ്പോള്‍ എനിക്ക് ഇഷ്ടം ..
ശുഭം
-----------
-----------
( പ്രിയപ്പെട്ട ജെയിംസ്, നിന്‍റെ ആതമാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ട്, മരിക്കാത്ത നിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു )
By
Rohit Sreedhar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക