അറിവുകളില്ലിന്നു പങ്കുവെയ്ക്കാന്‍ സഖേ,
മുറിവുകളേയുള്ളു പങ്കുവെയ്ക്കാന്‍....
മുറിവിന്റെ വേദന അറിയുന്നൊരാത്മാ-
വെന്നരികിലുണ്ടെങ്കിലിന്നവനുനല്‍കാന്‍...
മുറിവുകളേയുള്ളു പങ്കുവെയ്ക്കാന്‍....
മുറിവിന്റെ വേദന അറിയുന്നൊരാത്മാ-
വെന്നരികിലുണ്ടെങ്കിലിന്നവനുനല്‍കാന്‍...
കനവിന്റെ നീറ്റലും കഴിവിന്റെ കത്തലും
കദനം തുടങ്ങിയാല്‍ നിന്നുപോകും...
കരയുന്ന മിഴികളില്‍ കനവുനിറയ്ക്കുവാന്‍
പതറാത്ത ചിത്തം ജ്വലിച്ചിടട്ടേ......
കദനം തുടങ്ങിയാല്‍ നിന്നുപോകും...
കരയുന്ന മിഴികളില്‍ കനവുനിറയ്ക്കുവാന്‍
പതറാത്ത ചിത്തം ജ്വലിച്ചിടട്ടേ......
സത്യം പറയുവാന്‍ ഭാവിയറിയുവാന്‍
ശുഭമല്ലശുഭമാണിന്നു പഥ്യം............
ദോഷൈകദൃക്കിന്നേ വെളിവാകൂ, ഭാവി-
തന്നിരുളിലൊളിവെട്ടം എവിടെയെന്ന്...
ശുഭമല്ലശുഭമാണിന്നു പഥ്യം............
ദോഷൈകദൃക്കിന്നേ വെളിവാകൂ, ഭാവി-
തന്നിരുളിലൊളിവെട്ടം എവിടെയെന്ന്...
അറിവുകളില്ലിന്നു പങ്കുവെയ്ക്കാന്‍ സഖേ,
പൊരുളുകളില്ലാത്ത കാലമല്ലോ..........
അറിവിന്റെ ഹിമശൈലം താണ്ടിയില്ലെ-
ന്നിലീ ജീവിതമാണു ത്രസിപ്പതിപ്പോള്‍....
പൊരുളുകളില്ലാത്ത കാലമല്ലോ..........
അറിവിന്റെ ഹിമശൈലം താണ്ടിയില്ലെ-
ന്നിലീ ജീവിതമാണു ത്രസിപ്പതിപ്പോള്‍....
നാളേയ്ക്കു നീളുന്ന സ്വപ്നങ്ങള്‍ മുന്നിലീ-
ചുടുമരുഭൂമിതന്‍ ദുരിതകാണ്ഡം.........
ഏറിക്കരേറുവാനാവുമോ കൂട്ടരേ.
നിങ്ങളെയോര്‍ത്താണെനിക്കു ദുഃഖം
..
ഞാനില്ലെനിക്കിന്നു നന്മയും തിന്മയും
ഇരുളും വെളിച്ചവും ഒന്നുപോലെ....
എന്നെക്കുറിച്ചെനിക്കൊട്ടുമേ ചിന്തയി-
ല്ലിന്നുഞാന്‍ അല്ലലറിയാത്ത സുപ്രഭാതം...
ചുടുമരുഭൂമിതന്‍ ദുരിതകാണ്ഡം.........
ഏറിക്കരേറുവാനാവുമോ കൂട്ടരേ.
നിങ്ങളെയോര്‍ത്താണെനിക്കു ദുഃഖം
..
ഞാനില്ലെനിക്കിന്നു നന്മയും തിന്മയും
ഇരുളും വെളിച്ചവും ഒന്നുപോലെ....
എന്നെക്കുറിച്ചെനിക്കൊട്ടുമേ ചിന്തയി-
ല്ലിന്നുഞാന്‍ അല്ലലറിയാത്ത സുപ്രഭാതം...
നിന്നെക്കുറിേച്ചാണെന്‍ വേദനയെന്‍ സഖേ
മുന്നിലായ്ക്കാണ്മതു ദുരിതകാണ്ഡം.......
ഏറിക്കടക്കുുവാനാവുമോ ഹേ സഖേ
വേദന ശക്തിയായ് തീര്‍ന്നിടുമോ....?
(By ശ്രീനാഥ് ഒജി)
മുന്നിലായ്ക്കാണ്മതു ദുരിതകാണ്ഡം.......
ഏറിക്കടക്കുുവാനാവുമോ ഹേ സഖേ
വേദന ശക്തിയായ് തീര്‍ന്നിടുമോ....?
(By ശ്രീനാഥ് ഒജി)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക