മാമുണ്ണണമെങ്കിൽ അന്ന് ..
മാനത്തെ മാമനെ വേണം ..
ഞാനെത്ര വാശിപിടിച്ചെന്നോ ...
വെയിലത്ത് ഓടാനയ്യാ ..
മഴയത്ത് ചാടാനയ്യാ ..
മനമേറെ കൊതിച്ചെന്നെ .
ഭൂതമുണ്ട് പേടിച്ചമ്പോറ്റി ...
ഞാൻ ...
കണ്ട് ഓടി പാവം കുമ്മാട്ടിയെയും ..
ഒരു ഏലസിൻറ്റെ ഉള്ളിൽ ..
ദൈവം എൻറ്റെ കഴുത്തിൽ
തുണയായി ...
പേരപ്പൂ വിരിയുമ്പോൾ
ഉണ്ണിക്കനി വിളയുമ്പോൾ
ആ മരത്തിൽ കേറാൻ
കാത്തു ...
കാവിൽ പൂരം പലതു കഴിഞ്ഞപ്പോൾ
മനസിൽ ..
ഒരു ഓമലാള് ....
പഞ്ചാര ചിരിയും കൊണ്ട് പതുങ്ങി വന്നു ...
പുസ്തകത്തിലെ മയിൽപ്പീലി
പോലെ
കാത്തു വച്ചു കള്ളതിരുമാലി
By Rajeev A.S

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക