കാഴ്ച്ചകൾ വാരിനിറച്ചു -
കണ്ണുടയാടകൾ മൂടുന്നുവോ -
മനസിന്റെ നഗ്നതയെന്നും.
കണ്ണുടയാടകൾ മൂടുന്നുവോ -
മനസിന്റെ നഗ്നതയെന്നും.
കണ്ടില്ലെന്നു നടിക്കുവാൻ നാം,
കാരണമേറെ തേടുകിൽ,
നഗ്നനാക്കപ്പെടുന്നു വീണ്ടുമവിടെ.
കാരണമേറെ തേടുകിൽ,
നഗ്നനാക്കപ്പെടുന്നു വീണ്ടുമവിടെ.
ജനന സ്മൃതികളിൽ മുഴുകി -
കടന്നുപോകിലും നമുക്കുചുറ്റും -
ശരണമിരക്കുന്നവരെ മറന്നിടാതെ.
കടന്നുപോകിലും നമുക്കുചുറ്റും -
ശരണമിരക്കുന്നവരെ മറന്നിടാതെ.
കരുത്തു പകരുവാൻ കഴിഞ്ഞില്ലയെങ്കിലും -
ചെറുത് തോൽപിക്കാൻ ശ്രമിക്കാതിരിക്കുക,
അവരും പാരിതിൽ അവകാശികൾ.
ചെറുത് തോൽപിക്കാൻ ശ്രമിക്കാതിരിക്കുക,
അവരും പാരിതിൽ അവകാശികൾ.
സമരമുഖത്തു ഉജ്വലമായി വെറുതെ അലറുന്ന -
കോമാളിയും, കരളിൽ കരുണയില്ലാത്തവനും,
ഒരുപോലെ നികൃഷ്ടരീ മണ്ണിൽ.
കോമാളിയും, കരളിൽ കരുണയില്ലാത്തവനും,
ഒരുപോലെ നികൃഷ്ടരീ മണ്ണിൽ.
സ്വാർത്ഥ താല്പര്യങ്ങൾ നെറുകയിൽ -
പൂമാലയായ് ചാർത്തുവാൻ നിങ്ങളിനിയും -
ചവിട്ടിയരക്കരുത് ഈ പാവങ്ങളെ.
പൂമാലയായ് ചാർത്തുവാൻ നിങ്ങളിനിയും -
ചവിട്ടിയരക്കരുത് ഈ പാവങ്ങളെ.
നിങ്ങൾക്കായും അരക്കില്ലമൊരുക്കി -
കാത്തിരിക്കുന്നുണ്ടാകും വിധിയെന്ന -
സൂത്ര വാക്യം, കരുതിയിരിക്കുക.
കാത്തിരിക്കുന്നുണ്ടാകും വിധിയെന്ന -
സൂത്ര വാക്യം, കരുതിയിരിക്കുക.
ഇനിയെങ്കിലും ഓർത്തീടുക, ജനനത്തിന് -
മുൻപേ നാമെല്ലാം പാരിതിൽ പിറക്കുവാൻ -
അവകാശം തുല്യമായി വീതിച്ചിരുന്നെന്നു.
മുൻപേ നാമെല്ലാം പാരിതിൽ പിറക്കുവാൻ -
അവകാശം തുല്യമായി വീതിച്ചിരുന്നെന്നു.
അനിലൻ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക