അമ്മേ"...
"ഉം... എന്താ മോളേ"..
"അമ്മേടെ വയറ്റത്ത് എന്താ ഇത്രേം വല്ല്യ പാട്"...
"അതോ, അത് നീയുണ്ടാക്കിയ പാടാണ് "
"അയ്യോ, ഞാനോ... ഞാനത്ര കുറുമ്പി ആണോ".
"അല്ല മോളേ, നിന്നെ ഭൂമിയിൽ കൊണ്ടുവരാൻ ഡോക്ടർ അങ്കിൾ മുറിച്ചതാ അവിടെ "..
"അപ്പോ.. എന്റമ്മക്ക് കൊറേ വേദനയെടുത്തുകാണില്ലേ, എന്തിനാ മുറിക്കാൻ സമ്മതിച്ചെ ... അമ്മോടു പറഞ്ഞട്ടാണോ ഇങ്ങനെ ചെയ്തത് "...
"അമ്മോടും അച്ഛനോടും പറഞ്ഞു, എന്നട്ടാ അങ്കിൾ അങ്ങനെ ചെയ്തത് "...
"അച്ഛക്ക് അമ്മേനെ ഇഷ്ടല്ലല്ലേ... ഇഷ്ടാണേൽ ഇതിന് സമ്മതിക്കാർന്നോ"...
"അച്ഛക്കും അമ്മയ്ക്കും മോളേ വല്ല്യ ഇഷ്ടാട്ടോ...
മോള്.. ഉണ്ടാകാൻ പോണെന്നറിഞ്ഞപ്പോൾ അച്ഛ അമ്മക്ക് എന്തോരം സമ്മാനം തന്നെന്നോ "..
മോള്.. ഉണ്ടാകാൻ പോണെന്നറിഞ്ഞപ്പോൾ അച്ഛ അമ്മക്ക് എന്തോരം സമ്മാനം തന്നെന്നോ "..
"അപ്പോ... അമ്മക്ക് സന്തോഷായോ "..
"പിന്നല്ലാതെ... അച്ഛനും അമ്മേം അമ്മാമ്മേം ഒക്കെ മോൾക്ക് വേണ്ടി കാത്തിരിക്കാർന്നു"..
"അപ്പോ... എന്നോട് ഒരിക്കലും ദേഷ്യം തോന്നിട്ടില്ലേ"..
"ഉവ്വ... മോള് വയറ്റിൽകുരുത്തിട്ടു രണ്ടുമാസം കഴിഞ്ഞപ്പോൾ അമ്മക്ക് ശർദി തൊടങ്ങി... അപ്പോ അമ്മക്ക് കൊറച്ചു വെഷമമായി.. ഇഷ്ടമുള്ളതൊന്നും കഴിക്കാൻ പറ്റുന്നില്ല... കഴിച്ചാൽ അതൊക്കെ ശർദ്ധിക്കും... അപ്പോ നിന്നോട് ഇച്ചിരി ദേഷ്യമൊക്കെ തോന്നിട്ടോ... പക്ഷേ കൊറച്ചുനേരം കഴിയുമ്പോ ദേഷ്യം മാറും "...
"അപ്പോ... അമ്മക്ക് കൊറേ വിഷമങ്ങൾ ഉണ്ടായല്ലേ.... ഞാൻ കാരണം.... മ്മ്"...
"ന്നാലും അതൊക്കെ ഒരു സുഖമാ... ന്റെ വാവക്ക് വേണ്ടിയല്ലേ... അതോണ്ട് വിഷമം ഇല്ലാരുന്നു.. അങ്ങനെ 5 മാസമൊക്കെ ആയപ്പോൾ... നീ കുറുമ്പ് കാട്ടാൻ തൊടങ്ങി... വയറ്റിൽ കിടന്നു നീ ഡാൻസൊക്കെ കളിക്കാൻ തുടങ്ങി... പിന്നേ ഇടക്കൊക്കെ എന്നെ ചവിട്ടും... വിശക്കുമ്പോൾ കുത്തിമറയും.... ആ സമയത്തൊക്കെ ഞാൻ കൊറേ ഭക്ഷണം കഴിക്കും, നീ ഗുണ്ടുമണി ആകാനായി"...
"അയ്യോ.... അമ്മേനെ ഞാൻ ചവിട്ടിയെന്നോ... അത് പാപമല്ലേ... ഞാനമ്മയെ ചവിട്ടുമ്പോൾ അച്ഛനെന്നെ തല്ലാറില്ലേ"....
"ഇല്ല മോളേ... നീ കെടന്നു കളിക്കുമ്പോൾ ഞാനച്ഛനെ വിളിക്കും.. അപ്പോ അച്ഛൻ വയറ്റിൽചെവിവെച്ചു നിന്റെ ശബ്ദം കേൾക്കും.. കൈകൾവെച്ച് നിന്നെ തൊടും "....
"സ്വീറ്റ് പപ്പ... ല്ലേ അമ്മാ"...
"മ്മ്... അങ്ങനെ കൊറേദേവസം കഴിഞ്ഞു... ഒരുദിവസം അമ്മ ഭക്ഷണം കഴിക്കുമ്പോൾ വല്ലാത്ത വേദന... അച്ഛനാണേൽ വീട്ടിലില്ല... അച്ഛമ്മ അമ്മേനേം കൊണ്ട് ഹോസ്പിറ്റൽ പോയി "...
"എന്നട്ട്... എന്തായി "...
" പ്രസവത്തിന് ഇനിയും ഒരാഴ്ച ഉണ്ടായിരുന്നു... എന്നാലും പൊറത്തുവരാൻ നീ തെരക്ക്കൂട്ടി"...
"അത്.. അതെനിക്ക് അമ്മേനെക്കാണാൻ കൊതിയായിട്ടാ"...
"പക്ഷേ... നീ വരാൻ കൂട്ടാക്കിയില്ല...മടിച്ചി... അമ്മ എത്ര ശ്രമിച്ചിട്ടും നീ പൊറത്തുവന്നില്ല, അപ്പോളാ ഡോക്ടർ പറഞ്ഞത് അമ്മേനെ ഓപ്പറേറ്റ് ചെയ്യണമെന്ന് .... അങ്ങനെയാണ് ഈ പാടുണ്ടായത്"...
" വയറു കീറിയപ്പോൾ അമ്മക്ക് വേദന തോന്നിയില്ലേ "...
" അമ്മക്ക് അതൊന്നും ഓർമയില്ല..അമ്മയപ്പോൾ മയക്കത്തിലായിരുന്നു... ഓർമ്മവരുമ്പോൾ നീയെന്റെ അടുത്ത് കിടക്കുകയാ...
വേദനയൊക്കെ ഉണ്ടായിരുന്നു.. പക്ഷേ അമ്മ അതൊന്നും ശ്രദ്ധിച്ചില്ല.. മോള് അമ്മയോട് ചേർന്നുകിടക്കുമ്പോൾ, അമ്മിഞ്ഞ നുകർന്നപ്പോൾ എല്ലാ വേദനയും അമ്മ മറന്നു"....
വേദനയൊക്കെ ഉണ്ടായിരുന്നു.. പക്ഷേ അമ്മ അതൊന്നും ശ്രദ്ധിച്ചില്ല.. മോള് അമ്മയോട് ചേർന്നുകിടക്കുമ്പോൾ, അമ്മിഞ്ഞ നുകർന്നപ്പോൾ എല്ലാ വേദനയും അമ്മ മറന്നു"....
"ഓ.. അപ്പോ ഈ വയറ്റിലെ പാട് ഒരിക്കലും മാറില്ലേ... അമ്മേടെ "..
"വേണമെങ്കിൽ മാറ്റാം മോളേ, അതിന് വഴിയൊക്കെയുണ്ട്.. പക്ഷേ എനിക്കിത് മാറ്റണ്ട... മോളെത്ര വലുതായാലും എന്റെയടുത്തു ഇല്ലേലും, ഇത് കാണുമ്പൊൾ എനിക്ക് നിന്നെ ഓർക്കാം, ഇതിൽ തൊടുമ്പോൾ നിന്നെ തൊടാം..അതിന് ഈ പാട് എന്റെ അവസാനം വരെ ഇവിടെ വേണം"....
"അമ്മേ... ഞാനമ്മക്ക് ഒരുമ്മ തരട്ടെ.... ആ പാടിൽ"...
ഉം.....
ഉമ്മാ......
ഉമ്മാ......
അച്ചായൻ..... .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക