Slider

പാ കാരത്തിൽ പന്തളത്തപ്പൻ (പ്രാസം)*

0

പനിമതിയിൽകുളിക്കും പന്തളരാജ്യത്തൊരുനാൾ
പമ്പാവാസനാം പന്തളകുമാരനൊരുനിയോഗം
പുലിപ്പാലിനായി പോകാൻ നിയോഗം
പമ്പയപ്പ അയ്യപ്പ പന്തളമപ്പാ അയ്യപ്പാ
പന്തളമന്നന്നുമൊന്നു കരഞ്ഞു പന്തളനാടും തേങ്ങിയപ്പോൾ
പാഹി പരംപൊരുളാം പന്തളകുമാരൻ
പാലമൃതായി പാൽ പുഞ്ചിരി തൂകി
പാൽ വെണ്ണിലാവൊളി പോൽ പാൽ പുഞ്ചിരി തുകി
പമ്പയപ്പ അയ്യപ്പാ പന്തളമപ്പാ അയ്യപ്പാ
പതിനെട്ട് നാൾ കഴിഞ്ഞ് പതിനെട്ട് പുലികളുമായി
പന്തളരാജ്യത്തണഞ്ഞുവല്ലോ പന്തളകുമാരനണഞ്ഞുവല്ലോ
പഞ്ചഭൂതങ്ങളും പഞ്ചമാതാക്കളും പഞ്ചാമൃതംപോൽ
പഞ്ചാഗ്നിയുഴിഞ്ഞു പത്മദളങ്ങളാം പാദാംബുജങ്ങളിൽ
പമ്പയപ്പാ അയ്യപ്പാ പന്തളമപ്പാ അയ്യപ്പാ
പമ്പാവാസ അയ്യപ്പാ പന്തളമപ്പാ അയ്യപ്പാ
പനിമതിയിൽകുളിക്കും പന്തളരാജ്യത്തൊരുനാൾ
പമ്പാവാസനാം പന്തളകുമാരനൊരു നിയോഗം
പുലിപ്പാലിനായി പോകാൻ നിയോഗം
പമ്പയപ്പ അയ്യപ്പാ പന്തളമപ്പാ അയ്യപ്പാ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo