Showing posts with label കോന്നിയൂർ ഷൈലേഷ് സാരംഗ് സ്വാമി. Show all posts
Showing posts with label കോന്നിയൂർ ഷൈലേഷ് സാരംഗ് സ്വാമി. Show all posts

പാ കാരത്തിൽ പന്തളത്തപ്പൻ (പ്രാസം)*


പനിമതിയിൽകുളിക്കും പന്തളരാജ്യത്തൊരുനാൾ
പമ്പാവാസനാം പന്തളകുമാരനൊരുനിയോഗം
പുലിപ്പാലിനായി പോകാൻ നിയോഗം
പമ്പയപ്പ അയ്യപ്പ പന്തളമപ്പാ അയ്യപ്പാ
പന്തളമന്നന്നുമൊന്നു കരഞ്ഞു പന്തളനാടും തേങ്ങിയപ്പോൾ
പാഹി പരംപൊരുളാം പന്തളകുമാരൻ
പാലമൃതായി പാൽ പുഞ്ചിരി തൂകി
പാൽ വെണ്ണിലാവൊളി പോൽ പാൽ പുഞ്ചിരി തുകി
പമ്പയപ്പ അയ്യപ്പാ പന്തളമപ്പാ അയ്യപ്പാ
പതിനെട്ട് നാൾ കഴിഞ്ഞ് പതിനെട്ട് പുലികളുമായി
പന്തളരാജ്യത്തണഞ്ഞുവല്ലോ പന്തളകുമാരനണഞ്ഞുവല്ലോ
പഞ്ചഭൂതങ്ങളും പഞ്ചമാതാക്കളും പഞ്ചാമൃതംപോൽ
പഞ്ചാഗ്നിയുഴിഞ്ഞു പത്മദളങ്ങളാം പാദാംബുജങ്ങളിൽ
പമ്പയപ്പാ അയ്യപ്പാ പന്തളമപ്പാ അയ്യപ്പാ
പമ്പാവാസ അയ്യപ്പാ പന്തളമപ്പാ അയ്യപ്പാ
പനിമതിയിൽകുളിക്കും പന്തളരാജ്യത്തൊരുനാൾ
പമ്പാവാസനാം പന്തളകുമാരനൊരു നിയോഗം
പുലിപ്പാലിനായി പോകാൻ നിയോഗം
പമ്പയപ്പ അയ്യപ്പാ പന്തളമപ്പാ അയ്യപ്പാ

രാ കാരത്തിൽ രാവൺ


രാമായണം തന്നിൽ വില്ലനാം രാവണൻ
രാജവാം ലങ്കയിൽ രമിക്കും കാലം
രൂപ ലാവണ്യമാം സീതയെ രാഗിച്ചു
രാകേന്ദു രശ്മി രജനിയെയെന്നപോൽ
രക്താംബരനാം രക്ഷസവീരൻ തൻ
രാജപദം തന്നിലഹംഭാവമായി രവം
രാജീവലോചനയെയപഹരിച്ചു രസം
രാകപതി രജനിയെയെന്നപോലവേ
രാവണൻ തനഴകിയ വേഷത്തിൽ
രാപ്പാടിയായി രക്ഷോനാഥനായിസ്വയം
രാഗാവിലോലയാം രാജീവലോചന
രാഗാദ്രയായ് രാമപാദം പുൽകാൻ തഥ
രാമനും സൈന്യവും രക്ഷയായ് വന്നു
രമണിയമാം രാമസേതുവിലൂടെ
രാമപാദസ്പർശനത്താൽ രംഗഭൂമിയാം ലങ്ക
രണാങ്കണമായി മാറി രണഭേരിയിൽമുദാ
രാക്ഷസ രാജ്യവുമൊന്നു വിറയാർന്നുവല്ലോ
രാവണൻ തെല്ലും രാജഭിതിതനായില്ലാപരം
രാഘവനോടെറ്റു രണത്തിൽ രവിയായ് തന്നെ
രക്തദാഹിയാം രാക്ഷസൻമാർ രുധിരം
രക്ത മാല്യമായി രാമൻ തൻബാണത്തിൽ
രൂക്ഷമാം രണത്തിൽ രാത്രിഞ്ചരൻമാരെല്ലാം
രാജീവനേത്രനീരായ് രവം
രാവണൻ രാമനാൽ നിഗ്രഹിതനായ് പരം
രമണീയമാം രാമകാവ്യം രചിക്കപ്പെട്ടു
രാഗമായ് രമണീയമായി രാമായണ കിളി
രാമാനുജനോടതെറ്റുചൊല്ലി തഥ......
കോന്നിയൂർ സാരംഗ് സ്വാമി.

ശ'' കാരത്തിൽ ശാകുന്തളം


ശാലീനവർണ്ണങ്ങളിൽ ശാകുന്തളം
ശതകങ്ങൾക്ക്മുൻപ് ശ്രീദാസതൂലികയിൽ
ശാരിക കൊഞ്ചൽപോൽ ശ്രുതിയായ്
ശ്രുതിമധുരമായ് ശീതളമായൊഴുകി
ശരത്കാലസൗഗന്ധികം ശലഭമാകും
ശാരീരമാം മാലിനീശംഭരത്തിൽ
ശ്യാമാംബര ശ്യാമസൗരഭ്യംകണക്കെ
ശ്യാമമോഹിനീ ശാരദയായ്
ശരണ്യയാം ശ്യാമയമാൻമിഴിയായ്
ശ്രാവണത്തിലലിഞ്ഞപ്പോൾ ശാന്തമാം
ശതാവരി കണ്വാശ്രമത്തിൽ ശാരദയായ്
ശാരദേന്ദുവായ് വിടർന്നു ശാകുന്തളം
ശംഭവമാം ദുഷ്യന്തനും ശംഭവിയായ്
ശാകുന്തളത്തിനു ശാലീനപ്രണയം
ശാംബരിയായ് ശതാനശ്വരമായ്
ശാപമേകി ദുർവ്വാസാവും ശംഭോ
ശാലിനപ്രണയിനി ശകുന്തള
ശപാഗ്രേ ശാലഭഞ്ജികപോൽ
ശാംഭവിയുമായ് ശോകമൂകയായ്
ശാകുന്തളം ശ്രംഗാരത്തിൽ ശ്രിംഗേരിയായ്
ശാരീരമായ് നാട്യശോഭനവുമായ്
ശതാബ്ദത്തിന് ശ്രുതിശില്പമായ്
ശാലീനവർണ്ണങ്ങളിൽ ശാകുന്തളം
ശതകങ്ങൾക്ക്മുൻപ് ശ്രീദാസതൂലികയിൽ
ശാരികകൊഞ്ചൽപോൽ
ശ്രുതിമധുരമായ് ശീതളമായൊഴുകി
കോന്നിയൂർ ഷൈലേഷ് സാരംഗ് സ്വാമി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo