രാമായണം തന്നിൽ വില്ലനാം രാവണൻ
രാജവാം ലങ്കയിൽ രമിക്കും കാലം
രൂപ ലാവണ്യമാം സീതയെ രാഗിച്ചു
രാകേന്ദു രശ്മി രജനിയെയെന്നപോൽ
രക്താംബരനാം രക്ഷസവീരൻ തൻ
രാജപദം തന്നിലഹംഭാവമായി രവം
രാജീവലോചനയെയപഹരിച്ചു രസം
രാകപതി രജനിയെയെന്നപോലവേ
രാവണൻ തനഴകിയ വേഷത്തിൽ
രാപ്പാടിയായി രക്ഷോനാഥനായിസ്വയം
രാഗാവിലോലയാം രാജീവലോചന
രാഗാദ്രയായ് രാമപാദം പുൽകാൻ തഥ
രാമനും സൈന്യവും രക്ഷയായ് വന്നു
രമണിയമാം രാമസേതുവിലൂടെ
രാമപാദസ്പർശനത്താൽ രംഗഭൂമിയാം ലങ്ക
രണാങ്കണമായി മാറി രണഭേരിയിൽമുദാ
രാക്ഷസ രാജ്യവുമൊന്നു വിറയാർന്നുവല്ലോ
രാവണൻ തെല്ലും രാജഭിതിതനായില്ലാപരം
രാഘവനോടെറ്റു രണത്തിൽ രവിയായ് തന്നെ
രക്തദാഹിയാം രാക്ഷസൻമാർ രുധിരം
രക്ത മാല്യമായി രാമൻ തൻബാണത്തിൽ
രൂക്ഷമാം രണത്തിൽ രാത്രിഞ്ചരൻമാരെല്ലാം
രാജീവനേത്രനീരായ് രവം
രാവണൻ രാമനാൽ നിഗ്രഹിതനായ് പരം
രമണീയമാം രാമകാവ്യം രചിക്കപ്പെട്ടു
രാഗമായ് രമണീയമായി രാമായണ കിളി
രാമാനുജനോടതെറ്റുചൊല്ലി തഥ......
രാജവാം ലങ്കയിൽ രമിക്കും കാലം
രൂപ ലാവണ്യമാം സീതയെ രാഗിച്ചു
രാകേന്ദു രശ്മി രജനിയെയെന്നപോൽ
രക്താംബരനാം രക്ഷസവീരൻ തൻ
രാജപദം തന്നിലഹംഭാവമായി രവം
രാജീവലോചനയെയപഹരിച്ചു രസം
രാകപതി രജനിയെയെന്നപോലവേ
രാവണൻ തനഴകിയ വേഷത്തിൽ
രാപ്പാടിയായി രക്ഷോനാഥനായിസ്വയം
രാഗാവിലോലയാം രാജീവലോചന
രാഗാദ്രയായ് രാമപാദം പുൽകാൻ തഥ
രാമനും സൈന്യവും രക്ഷയായ് വന്നു
രമണിയമാം രാമസേതുവിലൂടെ
രാമപാദസ്പർശനത്താൽ രംഗഭൂമിയാം ലങ്ക
രണാങ്കണമായി മാറി രണഭേരിയിൽമുദാ
രാക്ഷസ രാജ്യവുമൊന്നു വിറയാർന്നുവല്ലോ
രാവണൻ തെല്ലും രാജഭിതിതനായില്ലാപരം
രാഘവനോടെറ്റു രണത്തിൽ രവിയായ് തന്നെ
രക്തദാഹിയാം രാക്ഷസൻമാർ രുധിരം
രക്ത മാല്യമായി രാമൻ തൻബാണത്തിൽ
രൂക്ഷമാം രണത്തിൽ രാത്രിഞ്ചരൻമാരെല്ലാം
രാജീവനേത്രനീരായ് രവം
രാവണൻ രാമനാൽ നിഗ്രഹിതനായ് പരം
രമണീയമാം രാമകാവ്യം രചിക്കപ്പെട്ടു
രാഗമായ് രമണീയമായി രാമായണ കിളി
രാമാനുജനോടതെറ്റുചൊല്ലി തഥ......
കോന്നിയൂർ സാരംഗ് സ്വാമി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക