Slider

ജ്ജ് കണ്ട് ക്ക് ണാ ശെയ് താനേ

0

ബെള്ളത്തീകൂടീം ആകാശത്തൂടീം പോണ ബീമാനംണ്ട് !
ജ്ജ് കണ്ട് ക്ക് ണാ ശെയ് താനേ?
എത്താ.. മൊയ്‌ല്യാരെ
ഇങ്ങള് ഈ പറയ്‌ ണ്!
ഞമ്മള് ഈ താനൂരങ്ങാടീം പരപ്പനങ്ങാടീം
അല്ലാണ്ടെ വേറൊരു വിദേശം ഇന്നേ വരെ കണ്ടീല്ല്യ.!
ആ എന്നോട് അന്നെ ഞങ്ങള് ഇത്
ചോയ്ക്കണം..!
അല്ലെടോ ഞാനും കണ്ടിട്ടൊന്നും ഇല്ല്യ !
പക്കേങ്കിൽ അങ്ങനെ ഒരു ഹിക്കുമത് ണ്ട് ന്ന്
ന്നോട്! ഇന്പളെ ബോംബെ ബഷീർ പറഞ്ഞീന് !
മയ്യത്താവാണെന്റെ മുന്നേ അതൊന്നു കാണാൻ ഒരു പൂതിണ്ട്! ഖൽബില്!
എത്താ.! . പ്പോ കഥ!
വെള്ളത്തില് ഇങ്ങനെ പൊവ്യ കൊറെച്യേരം
ന്നട്ട് ഒറ്റ പൊന്തല് മോളിൽക്ക്!
എന്തേക്ക്യും രസം ലെ അത് കാണാൻ.??
ഇന്പളെ ശശില്ലേ ത് ?
എന്തെടോ ശശ്യേ?
എന്തേ അനക്കൊരു തഞ്ചക്കേട്‌?
ഒന്നും പറയണ്ട മൊയ്‌ല്യാരെ!
മുരിങ്ങാകൂട്ടാനും ചക്കകുരുവും
കൂട്ടി ചോറ് കഴിച്ച അപ്പൊ തൊടങ്ങീതാ
പള്ളന്റെ ഉള്ളീന്ന് ഒരു ഉരുണ്ടു കയറ്റം.
ഒന്ന് വെളിക്ക് പോണം.
ജ്ജ് !!ആ പൊന്തക്കാട്ടിക്ക് അങ്ങട്ട് പൊയ്ക്കോ പഹയാ!
മൊയ്‌ല്യാരെ അപ്പൊ ബെള്ളം!
അന്നെ കൊണ്ട് തോറ്റ്
എടാ ഹമുക്കേ അപ്പ്രത്ത്‌ അതാ വിശാലമായ
പൊയ!
അന്റെ ....... കഴുകാൻ ആ പൊയേലെ
ബെള്ളം പോരെ പഹയാ?
ഓടിക്കോ ജ്ജ്!
ഓൻ പോയീ ...
കാര്യം നടത്തീട്ട് ബരട്ടെ!
അനക്ക് കേക്കണാ ന്റെ മൂത്ത പെങ്ങള് സക്കിയക്ക് തേ പോലെ ആണ്.
മോര് തട്ടിയാ പിന്നെ പള്ളേല്
ഒരു ഒര് ഉരുൾ പൊട്ടലാ.!
ഏഡ്യാ എന്താന്നൊന്നും ണ്ടാവൂല
ഓക്ക് അപ്പൊ പോണം
വെളിക്ക്.!
എത്താപ്പോ ന്പള്
ചെയ്യാ ല്ലേ!?
രണ്ടാമത്തെ പെങ്ങൾക്ക് പിന്നെ
എരിവ് തട്ടിയാ പോയി
പിടി വിട്ട്....
ചിമ്മിനി വിളക്കും കത്തിച്ചു
ഞാൻ എത്ര പ്രാവശ്യം പേടിക്ക്
കൂടെ പോയീന് വെളിക്കിരിക്കാൻ...
അങ്ങനെ അങ്ങനെ
എന്തെല്ലാം കഥകള്....
ഇപ്പൊ കാലം ഒക്കെ മാറി
കക്കൂസ് വന്നു ..
എന്തെല്ലാം പുരോഗതി.!
ന്നാലും ആ ബീമാനം ഒന്ന് കണ്ടീട്ടു
മയ്യത്തായമതീന്നാണ്
എന്റെ ഒര് ഇഷ്ടം.!
മൊയ്‌ല്യാര് ഇപ്പോഴും ബീമാനം
വിട്ടിട്ടില്ല.!
.....
എന്റെ ചെറുപ്പത്തിൽ കല്ല്യാണകത്ത് കൊടുക്കാൻ പോയപ്പോൾ ഒരു ചായ കടയിൽ
കയറി.
അവിടെയുണ്ടായ സംസാരം ഞാൻ
സ്ക്രീൻ ഷോട്ട് ചെയ്തു മനസില് സൂക്ഷിച്ചു.
ഇപ്പൊ ഒന്ന് പൊടി തട്ടി എടുത്തു അത്രേ ഒള്ളു.
നമ്മൾ നഷ്ടപ്പെടുത്തുന്ന
ഗ്രാമീണതയുടെ നിഷ്കളങ്കത്വവും.
കറ കളഞ്ഞ സഹജീവി സ്നേഹവും
ഒക്കെ ആയി ഒരു പാട് പേര് ജീവിച്ച മണ്ണ്.
ആ മണ്ണ് ആണ് നമ്മുടെ ജീവൻ.
സഹോദരിയുടെ വയറിളക്കത്തിന്റെ വിശേഷം പരസ്യമായി പറയുന്പോൾ അവർ ചിന്തിക്കുന്നില്ല
നാളെ ഈ കവലയിൽ തന്നെ ആണ് ആ സഹോദരി ബസ് ഇറങ്ങുന്നത് അപ്പൊ ഇവരൊക്കെ എന്ത് ചിന്തിക്കും
എന്നൊന്നും.!
കേട്ട് നിക്കുന്നവർക്കും അങ്ങനെ ഒരു
ഭാവം പോലും ഇല്ല.
നാളെ ഇതേ സഹോദരി സ്വന്തം വീട്ടിൽ നിന്നും
ഒരു വാഴക്കുലയും ആയി
ബസ് ഇറങ്ങിയാൽ ഇവർ തന്നെ ആയിരിക്കും ആ വാഴക്കുല താങ്ങി വീട്ടിൽ എത്തിക്കുന്നത്.
അല്ലാതെ അവരെ ആക്കാനോ
കളിയാക്കാനോ ആരും ഉണ്ടാവില്ല.!
അതൊരു നല്ല പാഠമാണ്.!
മൊയ്‌ല്യാര് മയ്യത്തായി കാണും പാവം!
വെളളത്തിൽ നിന്ന് ആകാശത്തേക്ക് ഉയരുന്ന വിമാനം അദ്വേഹം മരിക്കുന്നതിന് മുൻപേ കാണാൻ ഒരു വഴിയും ഇല്ല.
ഇനി കണ്ടോ എന്ന് എനിക്കറിയില്ല.!
പക്ഷെ ദുബൈയിൽ എന്റെ ഹോസ്പിറ്റലിൽ നിന്നും നോക്കിയാൽ
ആജ്ജാതി വിമാനം ആകാശത്തേക്ക് ഉയരുന്നത് കാണുന്പോൾ ഞാൻ ഇപ്പോഴും ആ മൊയ്‌ല്യാരെ ഓർക്കാറുണ്ട്.
കൂടെ ഒരു പ്രാർത്ഥനയും.
പടച്ചോനെ എന്റെ കണ്ണിലൂടെ അദ്വേഹത്തിനു
ഈ കാഴ്ച ഒന്ന് കാണിച്ചു കൊടുത്താലും.
ആ പാവം ഒരു പാട് ആശിച്ചതാണ്....
...രാകേഷ് വല്ലിട്ടായിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo