Slider

ടൂര്‍

0

ഏട്ടാ നമുക്ക് എവിടേലും ടൂര്‍ പോയാലോ ..
അതെ അച്ഛാ എങ്ങോട്ട് എങ്കിലും ഞങ്ങളെ ഒന്ന് കൊണ്ട് പോ അച്ഛാ ..അച്ഛന്‍ വന്നാല്‍ അല്ലെ ഞങ്ങള്‍ക്ക് കറങ്ങാന്‍ പോകാന്‍ പറ്റു
..
പിന്നെ ഈ മാസം എങ്ങനാ ചെലവ് തികയ്ക്കണ്ടേ
എന്ന് ആലോചിച്ചിരിക്കുമ്പോഴാ ടൂര്‍ മിണ്ടാതിരുന്നോണം
അല്ലെങ്കിലും എനിക്ക് ഈ അടുക്കള വിട്ടു എങ്ങോട്ട് പോകാനും യോഗം ഇല്ലല്ലോ ..ഈ മനുഷ്യനെ കെട്ടിയപ്പോ തീര്‍ന്നു എന്റെ സുഖം ..
ഡാ ....നിങ്ങള് എവിടേക്ക് പോകുന്ന കാര്യമാ പറയുന്നേ .ഞാനും ഉണ്ട് ..കുറെ കാലായി പോകണം ..പോകണം എന്ന് കരുതുന്നു ...
എങ്ങോട്ടാ അമ്മേ നിങ്ങള്‍ക്കു പോകണ്ടത് ..
അല്ല ഈ ടൂറെ.....(.പരസ്പരം സീരിയല്‍ കണ്ട് ദിപ്തിയെ വാഴ്ത്തുന്ന അമ്മക്ക് മുഴുവന്‍ ശ്രദ്ധയും ഞങ്ങള്‍ സംസരിക്കുന്നിടത്താ..).
നമുക്ക് മലമ്പുഴ പോകാം ....പണ്ടെങ്ങോ നിന്റെ അച്ഛന്‍ കൊണ്ട് പോയതാ അവിടെ ..നിന്റെ കൂടെ വന്നു ഒന്നുടെ കാണാലോ ...
ഏതൊക്കെ കേട്ട ഭാര്യ...കാലുകൊണ്ട് വയ്യാത്ത അമ്മയാണോ മലമ്പുഴ പോകുന്നെ ..
പണ്ട് ഉള്ള പോലെ അല്ലമ്മേ ഒരുപാടു ചുറ്റി കറങ്ങാന്‍ ഉണ്ട് അമ്മയെ കൊണ്ടൊന്നും പറ്റില്ല നടക്കാന്‍.
ഫ ..മിണ്ടാതിരികെടി എത്യനിച്ചി ...എനിക്ക് കാലിനു ഒരു കുഴപ്പവും ഇല്ല ..രണ്ട് നേരവും കുഴമ്പു തേച്ച് കുളിക്കുന്നതാ ഏതു ശബരിമല വേണേലും ഞാന്‍ കയറും .
എന്റെ മകന്റെ കാശുകൊണ്ട് നിയും ഈ കുട്ടി പിശാചുക്കളും.,അങ്ങനെ ഒറ്റക്ക് പോയി സുഖിക്കേണ്ടടി.
തള്ളക്കു ഈ വയസാംകാലത്ത് എന്തിന്റെ ഏനക്കെടാ എന്നും പിറുപിറുത്തു ഭാര്യ അടുക്കളയിലേക്കു പോയി
അമ്മ പറഞ്ഞ സ്ഥിതിക്ക് ഇനി മലമ്പുഴ പോകഞ്ഞാല്‍ രക്ഷയില്ല ..അല്ലെങ്കില്‍ ഇപ്പോ തുടങ്ങും പഴമ്പുരാണം..അച്ഛന്‍ മരിച്ചതും ..പാടത്ത് പണിക്കു പോയതും ..എന്നെ വളര്‍ത്തിയതും .പഠിപ്പിച്ചതും
എന്തിനു കുഞ്ഞിലെ കുടിച്ച പാലിന്റെ കണക്കു വരെ പറയും ...അതിലും ഭേദം മലമ്പുഴ എങ്കില്‍ മലമ്പുഴ ..
ഇനി നിങ്ങള്‍ ഒക്കെ പറഞ്ഞിട്ട് ടൂര്‍ പോയില്ലെന്നു വേണ്ട പോകാം മലമ്പുഴ ...
ഞാന്‍ വരുന്നില്ല നിങ്ങള് നിങ്ങടെ അമ്മയെയും കൊണ്ട് പൊയ്ക്കോ ......
വേണ്ടെടി കുരുത്തംകേട്ടവളെ .,,നീ വരണ്ട ഞാനും എന്റെ മോനും കൂടെ പോകുമെടി നാളെ ...നോക്കിക്കോ
ഹാ പൊയ്ക്കോ ...കാല് വയ്യാത്ത തള്ള എവിടേലും ഉരുണ്ടു വീണാല്‍ ഞാന്‍ വേണ്ടേ നോക്കാന്‍ ..
പിറ്റേന്ന് ഒരു വിധം കേസ് ഭാര്യയുമായി ഒതുക്കി തീര്‍ത്തു ..
.അമ്മയും ..ഭാര്യയും ..രണ്ടു മക്കളും ആയി മലമ്പുഴ പോകാന്‍ റെഡി ആയി ..
രാവിലെ പത്ത് മണിക്ക് മരുമകള്‍ ചായകൊണ്ട് വിളിക്കുന്ന അമ്മ അന്ന് അഞ്ചു മണിക്ക് എഴുനേറ്റു കുളിച്ച് റെഡി ആയി ..ഉമ്മറത്തിരിക്കുന്നു..
വീടിലെ ജോലി തീര്‍ത്തു മക്കളേം ഒരുക്കി വീട് പൂടാന്‍ ഒരുങ്ങിയ ഭാര്യയോടു അമ്മയുടെ കല്പന ..
.ഡി .എനിക്ക് ഒരു കുപ്പി ചായ ഉണ്ടാക്കി ബാഗില്‍ വയ്ക്ക്
ഇടക്കിടെ എനിക്ക് ചായ കുടിക്കണം ...
ഭാര്യ പിറുപിറുത്തു ഈ തള്ളയെ ഞാനിന്നു കൊല്ലും ഇതു വരെ അണ്ണാക്കില് പഴം കുത്തി വച്ചിരിക്കുവായിരുന്നോ തള്ളയുടെ ...
എന്റെ അമ്മേ ഒന്ന് മിണ്ടാതിരിക്ക്‌ പോകുന്ന വഴിക്ക് ഹോട്ടലില്‍ നിന്നും ഞാന്‍ മേടിച്ചു തരാം
.അപ്പോഴേക്കും വിളിച്ച ടാക്സി ഉമ്മറത്ത്‌ എത്തി..
വേഗം അമ്മ ഇരിക്കുന്നിടത്ത് നിന്ന് എഴുനേറ്റു.
വണ്ടിക്കരികില്‍ എത്തി ...ഡാ ചെക്കാ ഈ ഡോര്‍ ഒന്ന് തുറക്ക് ഞാന്‍ കയറട്ടെ ...
മുഖഭാവം കണ്ടാല്‍ ആറിയാം ഡ്രൈവര്‍ പയ്യന് ആ ചെക്കാ വിളി ഇഷ്ടപെട്ടില്ല ...
അമ്മ ബാക്കില്‍ കയറിക്കോ കാല് നീട്ടി ഇരിക്കാലോ കുറെ ദൂരം പോകാന്‍ ഉള്ളതല്ലേ ..കാല് വേദനിക്കും ..
ഫ.. നീ പോടാ ചെക്കാ ഞാന്‍ മുന്നിലെ ഇരിക്കു ഞാനാ ഈ വീടിലെ കാര്‍ന്നോരു
അല്ലാതെ ഈ നിക്കുന്നവര്‍ അല്ല ..
അങ്ങനെ മുന്നില്‍ തന്നെ അമ്മ ഇരിപ്പുറപ്പിച്ചു ,
അമ്മയുടെ കത്തി കേട്ട് കേട്ട് ഡ്രൈവര്‍ ഞങ്ങളെ ഒരു വിധം മലമ്പുഴ എത്തിച്ചു ..
വണ്ടി ഇറങ്ങിയതും അമ്മ അവിടെ കുത്തി ഇരുന്നു ശര്‍ധിക്കാന്‍ തുടങ്ങി .....
അതിനും പഴി ഭാര്യ കേട്ടു...
അപ്പോഴും പറഞ്ഞതാ ഈ എധ്യനച്ചിയോട് ഒരു കുപ്പി ചായ എടുക്കാന്‍ കേട്ടില്ല ....രാവിലെ ഒന്നും കുടിക്കാത്തതിന്റെ യാ ഈ ശര്‍ദി..
അമ്മ വാ ചായ മേടിച്ചു തരാം ..മോന്‍ അമ്മയെ പിടിച്ചു എഴുനെല്‍പ്പിച്ചു അടുത്ത് കണ്ട ഹോട്ടലില്‍ കയറി ..
ഡാ എനിക്ക് ഒരു മസലദോശയും..രണ്ടു വടയും ..നിങ്ങള് എന്താന്ന് വച്ചാല്‍ കഴിച്ചോ ...
എന്റെ അമ്മേ എവിടെ ഒക്കെ ഭക്ഷണത്തിന് ഒരുപാടു പൈസ ആകും ഞാന്‍ കൊണ്ട് വന്ന തക്കാളി ചോറ് കുറച്ചു കഴിഞ്ഞു കഴിക്കാം ..
ഭാര്യയുടെ ഡയലോഗ് .....
നീ പോടീ നിന്റെ ഒരു തക്കാളി ചോറ് ..നിന്റെ ഭക്ഷണം കഴിച്ചിട്ടാ ഞാന്‍ എങ്ങനെ ആയെ (90കിലോ ഉള്ള അമ്മ ആണ് ഇതു പറയുന്നത് )
എനിക്ക് മസലദോശ മതി ..വേഗം കൊണ്ട് വരാന്‍ പറയടാ.
അങ്ങനെ അമ്മക്കും മക്കള്‍ക്കും മാത്രം കഴിക്കാന്‍ വാങ്ങി കൊടുത്ത്അവിടെന്നു കാശും കൊടുത്ത് ഇറങ്ങി.
അങ്ങനെ അമ്മ പണ്ട് അച്ഛനോടൊപ്പം പോയി കണ്ട മലമ്പുഴ പാര്‍ക്കില്‍ ടിക്കറ്റ്‌ എടുത്തു പ്രവേശിച്ചു .
മഴ ഇല്ലാതോണ്ട് ഗാര്‍ഡന്‍ ഒന്നും ഇല്ല പൂക്കളും ചെടികളും കരിഞ്ഞു ഉണങ്ങി ഇരിക്കുന്നു .
അയ്യേ'.. ഇതെന്ത് പാര്‍ക്ക്‌ അമ്മക്ക് അവിടത്തെ അന്തരീക്ഷം ഒട്ടും പിടിച്ചില്ല .
അപ്പോഴാണ് മക്കള്‍ പറഞ്ഞത് അച്ഛാ നമുക്ക് റോപ്പ് വേ കയറാം ...
അപ്പൊ അമ്മയ്ക്കും കയറണം ..എത്ര പറഞ്ഞിട്ടും അമ്മ കേട്ടില്ല ലാസ്റ്റ് ടിക്കറ്റ്‌ എടുത്തു.
അമ്മയേയും ഭാര്യയേയും ഒരു റോപ്പ് വേ യില്‍വിട്ടു ..മകനും കൊച്ചു മക്കളും അടുത്ത റോപ് വേ ലും കയറി. ...
അതില് കയറിയതെ അമ്മക്ക് കൈയും കാലും വിറതുടങ്ങി ..താഴേക്ക്‌ നോക്കിയപ്പോ തല ചുറ്റുന്ന പോലെ ....ഡി..നീ ഇതൊന്നു നിര്‍ത്താന്‍ പറയ്‌ ..എനിക്ക് വയ്യ ഇറങ്ങണം ..
എന്താ അമ്മ ഈ പറയുന്നേ ഇതിനു എങ്ങനെ ഇറങ്ങാനാ താഴോട്ട് നോക്ക് ..അപ്പുറം എത്തിയാലേ ഇനി നില്‍ക്കു...മിണ്ടാതിരിക്ക്‌ ഒന്ന് അവിടെ .
അമ്മയുടെ കഷ്ടകാലത്തിനാണോ എന്തോ ഡാം..നു മുകളില്‍ എത്തിയപ്പോ കറന്റ്‌ പോയി
.
റോപ് വേ സ്റ്റോപ്പ്‌ ആയി ..
അമ്മ മരുമകളെ ചീത്ത വിളി തുടങ്ങി ..
നിയും അവരും കൂടി ഒത്ത് കളിച്ചു എനിക്ക്
ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു ചാകാന്‍ അല്ലേടി നീ ഇതു നിര്‍ത്തിച്ചേ ...
അങ്ങ് എത്തട്ടെ ഡി എന്റെ മകനോട്‌ പറഞ്ഞു നിന്നെ വീട്ടില്‍ കൊണ്ടുപോയി ആക്കാം .
.
കാണിച്ച് തരാടി നിനക്ക് ഞാന്‍ ആരാന്ന്.......
ഒന്നും മിണ്ടാതെ മരുമകള്‍ ദേഷ്യം കടിച്ചു പിടിച്ചിരുന്നു ,
കറന്റ്‌ വന്നു അപ്പുറത്ത് എത്തിയപോഴേക്കും അമ്മ ആകെ വയാതായി ...
റോപ്പ് വേ ന്നു ഇറങ്ങിയപ്പോഴേക്കും തളര്‍ന്നു വീണു ..
ലാസ്റ്റ് മലമ്പുഴ കറക്കം പകുതി വഴി ഉപേഷിച്ച്
കൊണ്ട് പോയ തക്കാളി ചോറ് പോലും കഴിക്കാന്‍ പറ്റാതെ മകനും ..മരുമകളും അമ്മയെയും കൊണ്ട് വീട്ടിലേക്കു തിരിച്ചു ...
അമ്മയുടെ നീര് വന്നു വീര്‍ത്ത കാല് കൊട്ടന്‍ച്ചുകാതി ഇട്ടു തിരുമ്മി കൊടുത്തു ..
അപ്പോഴാണ് കൊച്ചുമകന്റെ ചോദ്യം അച്ചമ്മേ മലമ്പുഴയില്‍ കാണാന്‍ ഒന്നുല്യ ..അടുത്തത് നമ്മള്‍ എങ്ങോട്ടാ പോകുന്നെ ...
എന്റെ കാല് നീര് ഒന്ന് കുറഞ്ഞോട്ടെഡാ അടുത്തത് വീഗാ ലാന്‍ഡ്‌ പോകാം .......അവിടെ വായുവില്‍ കറങ്ങുന്ന എന്തോ വണ്ടി ഉണ്ടെന്നാ കേട്ടത് അച്ഛമ്മക്ക്‌ അതില്‍ കൂടി ഒന്ന് കയറണം ....
.ഇതിന്റെ മറുപടി അങ്ങ് അടുക്കളയില്‍ നിന്ന് പാത്രത്തിന്റെ രൂപത്തില്‍ മകന്‍ കേട്ടു....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo