നിറയുന്ന മിഴി പോലെയൊഴുകുന്ന ഗംഗയും
പറയാതൊഴുക്കുന്നു ദു:ഖം
ഉരുകുന്നതിരിപോലെ മുറിയുന്ന ദേഹവും
അറിയാതൊഴുക്കുന്നു രക്തം
അലയുള്ള ഗംഗ പോല് പുകയുന്ന ഹൃദയവും
മെല്ലെ മെല്ലെ ശാന്തമാകും
ദുഃഖത്തില് പോലും പൊട്ടിച്ചിരിയ്ക്കും മനുഷ്യർ ചിലർ
ഇതെല്ലാമറിയുന്ന മനുജന്റെ ജീവിതം ഇനിയുമേറേ

കാലനെത്തീടാത്ത ലോകത്തെ തേടും
അഘോരികൾ വാഴുന്ന നാട്ടില്
ഓരോ ദിനങ്ങളും ദിനകരൻ പൊങ്ങുമ്പോൾ
എത്തും സഹസ്രം ജഡങ്ങൾ ഒപ്പം അനേകം ജനങ്ങൾ
ഒരു പാതിജീവനും ഒരു പാതിവെന്തതും
ചുറ്റി ചുഴറ്റിയെറിയും അത് കണ്ടാല് ഉള്ളം നടുങ്ങും
പൊങ്ങിയും താഴ്ന്നുമതങ്ങനെ ഒഴുകുമ്പോൾ
കാക്കകൾ കൊത്തിപ്പറിയ്ക്കും ശ്വാനർ കടിച്ചു വലിയ്ക്കും
കാഴ്ചകൾ കുറെയേറേ കണ്ടു തകർന്നു നീ
ആര്യവർത്തത്തിലൊഴുകുന്നു

വരാഹങ്ങൾ പെരുകുന്ന നിന്റെയോരങ്ങളില്
കപാലങ്ങൾ തട്ടിക്കളിയ്ക്കുന്നു
പുറംകാലുകൊണ്ടവ തട്ടിത്തെറിപ്പിച്ചു
വീണ്ടും വരുന്നു ജനങ്ങൾ കൂടെ ഏറേ ജഡങ്ങൾ
ഓരോ ജഡത്തിനും ആയിരം പൊൻപണം വാങ്ങി ചിതയിലെരിയ്ക്കും
ഒരു പാതിവേവുമ്പോൾ വാരിവലിച്ചത് നിന്റെ കയത്തിലെറിയും
വാളും ചിലമ്പും വലിച്ചെറിഞ്ഞു നഗ്നസന്യൻമാർ നർത്തനമാടും
ആർത്തവരക്തത്തില് കാമമൊഴുക്കും
അഘോരികൾ കോമരം തുള്ളും
അഥർവ്വവേദത്തിൻ മന്ത്രം മുഴയ്ക്കി മൃത്യുവിന്നുഛിഷ്ടം തിന്നും
ആഭിചാരത്തിന്റെ തുയിലുകൾ പാടി അഘോരികൾ മാമലയേറും
ഈ കാഴ്ചകൾ കണ്ടിട്ടും കൈലാസനാഥനോ
പത്മാസനത്തില് ഒളിച്ചു

പാപങ്ങൾ പേറി മടുത്തയീ ഗംഗയോ
വഴിമാറി അകലേയ്ക്കോഴുകുന്നു
വിശ്വനാഥനു നൽകിയ വാക്കെന്ന സത്യം
ഇന്നു പഴങ്കഥയാകുന്നു
ദുഃഖം സഹിയ്ക്കാതെ ഈ പുണ്യ ഗംഗയോ
വരുണന്റെ കോട്ടയെ തേടുന്നു
ഈ പാപപുണ്യത്തിൻ കാരണഭൂതനാം
ഭഗീരഥൻ നിശ്ചലം നിൽക്കുന്നു
മലിനമാം ഗംഗയേ നിർമ്മലയാക്കുവാൻ
ശങ്കരനാമം ജപിച്ചു കൊണ്ട്
വഴിമാറി അകലേയ്ക്കോഴുകുന്നു
വിശ്വനാഥനു നൽകിയ വാക്കെന്ന സത്യം
ഇന്നു പഴങ്കഥയാകുന്നു
ദുഃഖം സഹിയ്ക്കാതെ ഈ പുണ്യ ഗംഗയോ
വരുണന്റെ കോട്ടയെ തേടുന്നു
ഈ പാപപുണ്യത്തിൻ കാരണഭൂതനാം
ഭഗീരഥൻ നിശ്ചലം നിൽക്കുന്നു
മലിനമാം ഗംഗയേ നിർമ്മലയാക്കുവാൻ
ശങ്കരനാമം ജപിച്ചു കൊണ്ട്
ബെന്നി ടി ജെ
09/11/2016
09/11/2016
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക