അമ്മേ അമ്മക്ക് എന്താ പറ്റിയേ... നീതൂനെ ഇഷ്ടായില്ലെന്നുണ്ടോ ?''
''ഏയ് അങ്ങനൊന്നും ഇല്ല മോനേ ''
''അല്ല എന്തോ ഉണ്ട് പറ വിവാഹനിശ്ചയം കഴിഞ്ഞതു മുതൽ ഞാൻ ശ്രദ്ധിക്കുന്നു അമ്മ വല്ലാതെ അപ്സെറ്റാണ് ഇനിയും തുറന്നു പറഞ്ഞില്ലെങ്കിൽ ഞാനീ കല്ല്യാണത്തീന്നു പിൻമാറും പറഞ്ഞേക്കാം ....''
അതും പറഞ്ഞ് രാഹുൽ വീട്ടിൽ നിന്നും ഇറങ്ങി..
വിവാഹത്തിന് ഇനി രണ്ടു മാസമേ ഉള്ളൂ അമ്മയെന്താ ഇങ്ങനെ എന്താണെങ്കിലും അമ്മക്ക് തന്നോടു പറഞ്ഞൂടെ... വിവാഹശേഷം താനും അവളും കാനഡയിലേക്ക് പോകുന്നതിൻ്റെ വിഷമമാണോ... അതോ കല്ല്യാണ ഒരുക്കങ്ങളെ കുറിച്ചുള്ള ആവലാതിയാണോ.... അതിനല്ലേ ചങ്കു പറിച്ചുതരുന്ന കൂട്ടുകാരുള്ളത്...അച്ഛനില്ലാതെ തന്നെ ഇത്രയും കാലം വളർത്തി വലുതാക്കിയ അമ്മ തളരുന്നത് ആദ്യമായാണ്.... അറിഞ്ഞേ തീരൂ ആ മനസ്സിലെ വിഷമം....
രാഹുലിൻ്റെ അമ്മ ഗായത്രി ഹൈസ്ക്കൂൾ ടീച്ചറാണ്... അവന് രണ്ടു വയസ്സുള്ളപ്പോൾ വൈധവ്യം ഏറ്റുവാങ്ങേണ്ടി വന്നവൾ... പുനർവിവാഹത്തിന് പലരും നിർബന്ധിച്ചിട്ടും മകനുവേണ്ടി ജീവിതം മാറ്റിവച്ചവൾ... കുട്ടികളുടെ പ്രിയപ്പെട്ട ഗായത്രി ടീച്ചർ ... മകന് ഉയർന്ന വിദ്യാഭ്യാസം നൽകുക അതായിരുന്നു ആ അമ്മയുടെ ലക്ഷ്യം... അതിലവർ വിജയിച്ചു അതുകൊണ്ടാണല്ലോ മകന് മൾട്ടി നാഷണൽ കമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലി ലഭിച്ചത്... അവനൊരു പെൺകുട്ടിയെ സ്നേഹിക്കുന്നതറിഞ്ഞപ്പോൾ ആദ്യം പച്ചകൊടി കാണിച്ചത് ഈ അമ്മ തന്നെയായിരുന്നു....
നീതു നേഴ്സാണ് വിവാഹ ശേഷം രണ്ടുപേരും കാനഡയിലേക്കു പോകുന്നു അവൾക്കും അവിടെ ജോലി ഉറപ്പാണ്....
...................................................................................
രാഹുൽ നീതുവിൻ്റെ വീട്ടിലെത്തി അവളെയും കൂട്ടി പാർക്കിൽ പോയി....
അവൻ കാര്യങ്ങളെല്ലാം നീതുവിനോട് പറഞ്ഞു..
അമ്മയിൽ വന്ന മാറ്റങ്ങൾ അതവനെ വല്ലാതെ നൊമ്പരപെടുത്തുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി..... കുറച്ചു നേരം രണ്ടാളും മൗനത്തിലാണ്ടു... ഒടുവിൽ അവൾ ചോദിച്ചു

''അമ്മയുടെ ബെസ്റ്റ് ഫ്രണ്ട് ആരാണ് ഏട്ടാ...?''
''അത് നമ്മുടെ റിൻസി ടീച്ചറല്ലേ....''
''എങ്കിൽ നമുക്ക് അവരെയൊന്ന് കാണാൻ പോയാലോ..''
അതു നന്നായിരിക്കുമെന്ന് അവനും തോന്നി..
റിൻസി ടീച്ചർ അവരെ സ്നേഹത്തോടെ സ്വീകരിച്ചു.... രാഹുൽ മുഖവുരയില്ലാതെ കാര്യങ്ങൾ വിശദീകരിച്ചു.... ടീച്ചർ പുഞ്ചിരിയോടെ കേട്ടിരുന്നു..
''നിങ്ങൾ എൻ്റെയും മക്കളാണ് ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കാമോ...?''
''തീർച്ചയായും ടീച്ചർ എന്താണെങ്കിലും തുറന്നു പറയൂ....''
''നിങ്ങളുടെ അമ്മ ഒരാളെ സ്നേഹിക്കുന്നു....''
ഇതു കേട്ടതും രാഹുൽ ഞെട്ടിത്തരിച്ചു
''ടീച്ചർ ....''
അവൻ നിസ്സഹായതയോടെ വിളിച്ചു
''ആദ്യം ഇതു കേൾക്കാൻ ഇത്തിരി ബുദ്ധിമുട്ടായിരിക്കും കാര്യമറിയുമ്പോൾ എല്ലാം ശരിയാകും....'' ടീച്ചർ തുടർന്നു...
''മോൻ്റെ അച്ഛൻ മരിക്കുമ്പോൾ അവൾക്ക് ഇരുപത്തിയൊന്നു വയസ്സേ ആയിരുന്നുള്ളൂ... നീണ്ട ഇരുപത്തഞ്ചു വർഷങ്ങൾ ഒറ്റക്ക് കുടുംബം നോക്കി മോനെ വളർത്തി വലുതാക്കിയ അമ്മയെ പറ്റി മോൻ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.... ഒന്നു സ്നേഹിക്കാനും സ്നേഹിക്കപെടാനും ആ ഹൃദയവും കൊതിച്ചിട്ടുണ്ടാവില്ലേ..... എല്ലാം നിനക്ക് വേണ്ടി അവൾ മാറ്റിവച്ചു....
ഈ സമൂഹത്തിൽ ഒരു വിധവ അനുഭവിക്കുന്ന വേദന മോന് മനസ്സിലാവില്ല.... മോൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുമ്പോഴും തൻ്റെ നൊമ്പരങ്ങൾ മോനറിയാതിരിക്കാൻ അവൾ ശ്രമിച്ചു
ഇതുവരെ മോൻ കൂടെയുണ്ടല്ലോ എന്ന പ്രതീക്ഷ അവൾക്കുണ്ടായിരുന്നു.... മോൻ ഇവിടെ നിന്നും പോകുമ്പോൾ ഇനിയവൾ ഒറ്റക്കാണ്.... ജീവിതത്തിൽ ഒറ്റപ്പെടുമ്പോഴുള്ള ഒരു പാവം സ്ത്രീയുടെ അവസ്ഥ എങ്ങനെയാണ് മോന് മനസ്സിലാവുക....
ഞങ്ങളുടെ സ്ക്കൂളിലെ മുരളി മാഷിൻ്റെ ഭാര്യ മരിച്ചിട്ട് കുറച്ചു വർഷങ്ങളായി.. മക്കളില്ലാത്ത അദ്ദേഹവും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളാണ്.... അടുത്ത വർഷം വിരമിക്കും....
അവർ തമ്മിലുള്ള ബന്ധത്തെ എങ്ങനെയാണ് ഞാൻ വിശദീകരിക്കുക....?''
അവർ തമ്മിലുള്ള ബന്ധത്തെ എങ്ങനെയാണ് ഞാൻ വിശദീകരിക്കുക....?''
റിൻസി ടീച്ചർ കുറച്ചു നേരം മൗനമായിരുന്നു....
''എന്താണെങ്കിലും പറയൂ ടീച്ചർ '' രാഹുലിനു കരച്ചിൽ വരുന്നുണ്ടായിരുന്നു.....
''അവർ തമ്മിൽ സങ്കടങ്ങൾ പറഞ്ഞ് കരയുന്നത് കണ്ടിട്ടുണ്ട് .... ഒരു തുണയാണ് മോനേ അവർ ആഗ്രഹിക്കുന്നത് ... ഒന്നു സ്നേഹിക്കാൻ ഒന്നു തലോടാൻ ഒന്നു ചേർന്നു നിൽക്കാൻ അത്രയേ വേണ്ടൂ.... ഇതൊക്കെ മോനോട് ഒരമ്മ എങ്ങനെ പറയും....''
രാഹുൽ ഏങ്ങി കരയാൻ തുടങ്ങി.... നീതുവും ടീച്ചറും അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു
''എനിക്കെൻ്റെ അമ്മയെ ഇപ്പോ കാണണം...'' അവൻ വിതുമ്പി .....
അവിടെ നിന്ന് യാത്ര പറഞ്ഞ് നീതുവിനെ അവളുടെ വീട്ടിലാക്കി
''അമ്മയെ കാണാൻ ഞാനും വന്നോട്ടെ...''അവൾ ചോദിച്ചു
''വേണ്ട പിന്നെയാവട്ടെ....''
''ശരി ഏട്ടാ എല്ലാം പറഞ്ഞപോലെ''....
അവിടെ നിന്ന് യാത്ര പറഞ്ഞ് നീതുവിനെ അവളുടെ വീട്ടിലാക്കി
''അമ്മയെ കാണാൻ ഞാനും വന്നോട്ടെ...''അവൾ ചോദിച്ചു
''വേണ്ട പിന്നെയാവട്ടെ....''
''ശരി ഏട്ടാ എല്ലാം പറഞ്ഞപോലെ''....
''അമ്മേ..........'' അവൻ കരഞ്ഞുകൊണ്ടാണ് വീടെത്തിയത്....
''എന്താ മോനേ എന്തുപറ്റി എന്തിനാ നീ കരയണേ...''
''അമ്മേ മാപ്പ് ഞാൻ അമ്മയെ മനസ്സിലാക്കിയില്ലല്ലോ....''അവൻ കൊച്ചു കുട്ടിയെപോലെ കരഞ്ഞു....
ഗായത്രി അവനെ നെഞ്ചോടു ചേർത്തു
''അതിനിപ്പം ഇവിടെ എന്താ ഉണ്ടായേ....അയ്യേ ഈ കുട്ടിക്കിതെന്താ പറ്റിയേ ....''
''ഞങ്ങൾ റിൻസി ടീച്ചറെ കണ്ടിരുന്നു അമ്മയുടെ വിഷമങ്ങളൊക്കെ മനസ്സിലാക്കി.... ഞാനൊരു ആൺകുട്ടിയായതു കൊണ്ടാണമ്മേ ഇതെല്ലാം മനസ്സിലാക്കാതെ പോയത് എന്നോടു ക്ഷമിക്കൂ അമ്മേ.....''
''മോനേ ......'' ആ വിളിയിൽ എല്ലാമുണ്ടായിരുന്നു...

''അമ്മയുടെ ഇഷ്ടം ഞാൻ നടത്തിതരും ആരെന്തുപറഞ്ഞാലും എനിക്കു കുഴപ്പമില്ല..... നീതു അവളെൻ്റെ കൂടെയുണ്ട്...അതുമതി എനിക്ക്...... ഇനി എൻ്റമ്മ കരയേണ്ടിവരില്ല....''
അടുത്ത ദിവസം അവൻ നീതുവിനെയും കൂട്ടി മുരളി മാഷിൻ്റെ വീട്ടിലേക്കു യാത്രയായി......
നിറകണ്ണുകളോടെ ഗായത്രി നോക്കി നിൽക്കുന്നത് അവന് കാണാമായിരുന്നു......
അവൻ്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.......
................................unni......................................
നിറകണ്ണുകളോടെ ഗായത്രി നോക്കി നിൽക്കുന്നത് അവന് കാണാമായിരുന്നു......
അവൻ്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.......
................................unni......................................
NB...ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരുപാടു ഗായത്രിമാർക്കും മുരളിചേട്ടൻമാർക്കും ഈ കഥ സമർപ്പിക്കുന്നു. ഇതിലെ ഗായത്രിയെ എനിക്കു പരിചയപ്പെടുത്തുകയും ഈ കഥ എഴുതാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്ത Sreemurugan Anthikad നെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക