Slider

അടികൊണ്ടൊരമ്മ..!! (കുറുങ്കവിതകള്‍)

0

മാനംകാണാതെവെച്ചിട്ടും
പ്രസവിക്കാത്തമയില്‍പ്പീലിയെ
ഞാന്‍ വെറുത്തിട്ടില്ല
പിന്നെയാ പ്രസവിച്ചനിന്നെ..!!
മിന്നാമിനുങ്ങ്
□□□□□□□□
എനിക്കുമുന്നില്‍ ഇരുട്ടായിരുന്നിട്ടും
പിന്നിലുളളവര്‍ക്ക് ഞാന്‍വെളിച്ചംപകര്‍ന്നു
പിന്നിലെ വെളിച്ചത്തെക്കാണാതെ
മുന്നിലിരുട്ടിലലയുന്നു നിങ്ങളും ഞാനും..
പ്രണയവും എയ്ഡ്സും
□□□□□□□□□□□□□
അടുക്കേണ്ടവരെ അകറ്റിയും
അകലേണ്ടവരെ അടുപ്പിച്ചും
ഇന്ദ്രജാലംകാട്ടുന്നു പ്രണയമെങ്കില്‍
(അ)സമത്വമെന്നവാക്കില്‍ത്തന്നെയുളള
സമത്വത്തെകാണാതെ സമത്വമായി
അസമത്വം കാട്ടുന്നവരാണ് നിങ്ങളെന്ന്
എയ്ഡ്സ് രോഗി..!!
ആര്‍.ശ്രീരാജ്...........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo