നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാനും എന്റെ പിച്ചക്കാരൻമുതലാളിയും. :

Image may contain: 1 person, text

പണ്ട് പണ്ട് വളരെ പണ്ട് എന്നുവെച്ചാൽ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറിൽ ഞങ്ങടെ നാട്ടിൽ ഒരു മുതലാളി ഉണ്ടായിരുന്നു വെറും എട്ടു മാസം മുതലാളിയുടെ കുപ്പായമിട്ട് നടന്നിരുന്ന മഹാമനസ്കരായ ഒരു പിച്ചക്കാരൻ മുതലാളി ......!
ഇത്തവണ ഞാൻ ആ പിച്ചക്കാരൻ മുതലാളിയുടെ കഥയാണ് നിങ്ങളോടു പറയുന്നത്
നട്ടദാരിദ്ര്യത്തിന്റെ് ബാല്യവും കൗമാരവും കടന്നുപോയത് കൊണ്ടാകണം യൗവനാരംഭം മുതൽ ഒരു വലിയ മുതലാളിയാകണം എന്നതായിരുന്നു നമ്മുടെ പിച്ചക്കാരൻ മുതലാളിയുടെ ഏറ്റവും വലിയ സ്വപ്നം......!
വെറുമൊരു സാദാ മുതലാളിയല്ലാം പത്തോ ഇരുപതോ പേർക്ക് തൊഴിൽ കൊടുക്കുന്ന സദാസമയവും കാറിലും ബൈക്കിലും കറങ്ങിനടക്കുന്ന പണം കൊണ്ട് അമ്മാനമാടുന്ന വലിയൊരു മുതലാളി.......!
അങ്ങനെയൊരു മുതലാളിയാകുവാൻ വേണ്ടിയാണ് നമ്മുടെ പിച്ചക്കാരൻ മുതലാളി എങ്ങനെയോ തട്ടിമുട്ടി പത്താംതരം പാസായയുടനെ 1991ൽ ബോംബെയിലേക്ക് വണ്ടികയറിയത്......!
അന്നത്തെ കാലം മഹാരാഷ്ട്രയിലെവിടെ ജോലി ചെയ്താലും നാട്ടുകാർക്കും വീട്ടുകാർക്കും ബോംബെ ക്കാരനാണ്.....!
" നിൻറെ മൂത്തമോനിപ്പം ഏട്യാണേ കമലേ...."
എന്നാരെങ്കിലും ചോദിച്ചാൽ മുതലാളിയുടെ അമ്മ അഭിമാനത്തോടെ പറയും
"ഓനിപ്പം ബോംബെയിലാണ് ......."
നമ്മുടെ പിച്ചക്കാരൻ മുതലാളിയാണെങ്കിൽ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുള്ള എരുമച്ചാണകത്തിന്റെയും കഴുതകഷ്ടത്തിന്റെയും മനുഷ്യ വിസർജനങ്ങളുടെയും ദുർഗന്ധമുള്ള തെറവുകളോടു കൂടിയ നാന്ദ്രേ എന്നൊരു കുഗ്രാമത്തിലെ ബേക്കറിയിലും......!
സിനിമയിൽ കാണുന്നതുപോലെ സ്വർണ്ണക്കള്ളക്കടത്ത് നടത്തി വലിയ പണക്കാരനായി ആറുമാസത്തിനുള്ളിൽ സ്വന്തം കാറിൽ നാട്ടിലേക്ക് തിരിച്ചു വരാമെന്ന് അതി മോഹത്തോടെ നാടുവിട്ട നമ്മുടെ പിച്ചക്കാരൻ മുതലാളിയാകട്ടെ ചെന്നുപെട്ടത് തൊഴിലാളികളെക്കൊണ്ട് ഏറ്റവും കൂടുതൽ പണിയെടുപ്പിച്ചു കൊണ്ടു ഏറ്റവും കുറവ് കൂലി എങ്ങനെ കൊടുക്കാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന എറണാകുളത്തെ പറവൂരിലുള്ള ശിവദാസൻ എന്ന് പേരുള്ള വലിയൊരു പെരുച്ചാഴിയുടെ ഉദയ ബേക്കറിയെന്ന മടയുടെ മുന്നിലാണ്.....!
സ്വർണ്ണ കള്ളക്കടത്ത് നടത്തി അധോലോകത്തിലെ രാജാവായി വലിയ പണക്കാരനാകാമെന്നു പ്രചോദനം കിട്ടിയത് അക്കാലത്ത് റിലീസായ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ ആര്യൻ എന്ന സൂപ്പർഹിറ്റ് സിനിമയാണെന്ന് മുതലാളി ഇപ്പോഴും ഓർക്കാറുണ്ട് .....!
കടയുടെ പുറത്ത് കീറിയ ജെട്ടികളും തുന്നിക്കൂട്ടിയ കൈലികളും ബട്ടൻസ് ഇല്ലാതെ ഷർട്ടുകളും നിറച്ചപെട്ടിയും തൂക്കി നിൽക്കുന്ന നമ്മുടെ പിച്ചക്കാരൻ മുതലാളിയെ കണ്ടയുടനെ കടയുടെ മുതലാളിയായ ശിവദാസൻ പുന്നെല്ലു മുന്നിൽ കണ്ട പെരുച്ചാഴിയെപ്പോലെ നിറഞ്ഞ ഒരു ചിരിചിരിച്ചുകൊണ്ട് കടയുടെ പുറത്തിറങ്ങി.....!
പിച്ചക്കാരൻ മുതലാളി താഴ്മയോടെ ആഗമനോദ്ദേശം അറിയിച്ചയുടനെ പെരുച്ചാഴി കെട്ടിയൊരു പിടുത്തമായിരുന്നു.....!
അപ്പോൾ മുതൽ തന്നെ ജോലിയും തുടങ്ങി.....!
രാവിലെ 5 മണിക്ക് ബ്രഡിന്റെയും ബണ്ണിന്റെയും കേക്കുകളുടെയും അച്ചുകൾ തുടച്ചുകൊണ്ടുള്ള തുടങ്ങുന്ന ജോലി അവസാനിക്കുന്നത് രാത്രി 12 30 നു ശേഷം പിറ്റേന്ന് ബ്രഡിൽ ചേർക്കുവാനുള്ള മൈദയും ഈസ്റ്റും ചേർത്ത പുളിക്കാനുള്ള കമീർ കുഴയ്ക്കുന്നതുവരെയാണ്.....!
പുളിക്കാനായി കുഴച്ചുവയ്ക്കുന്ന വെയ്ക്കുന്ന പ്രസ്തുത മാവ് മിനിമം ഇരുപത് കിലോയെങ്കിലും കാണും ......!
പലപ്പോഴും ഇറ്റിറ്റുവീഴുന്ന വിയർപ്പു തുള്ളികൾ മുഴുവൻ നമ്മുടെ പിച്ചക്കാരൻ മുതലാളി പകയോടെ വടിച്ചെടുത്ത് മാവിൽ ചേർക്കുക പതിവാണ്......!
അങ്ങനെയൊക്കെ ജോലിചെയ്യുമ്പോഴും നമ്മുടെ മുതലാളിക്ക് മാസം ചുരുങ്ങിയത് മൂവായിരം രൂപയെങ്കിലും ശമ്പളം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു......!
ഇനി അഥവാ അധോലോകത്തിൽ എത്തിപ്പെടാനും സ്വർണ്ണക്കള്ളക്കടത്ത് നടത്തുവാനും ഗുണ്ടാപ്പിരിവ് നടത്തുവാനുമൊന്നും പറ്റിയില്ലെങ്കിലും മൂവായിരം രൂപ ശമ്പളത്തിൽ രണ്ടു വർഷം ജോലി ചെയ്താൽ ഇപ്പോഴുള്ള ചോർന്നൊലിക്കുന്ന ചെറ്റപ്പുര പൊളിച്ചുമാറ്റി ചെറിയൊരു ഓടിട്ട വീടുണ്ടാക്കി അച്ഛനെയും അമ്മയെയും അനിയനെയും ചോർന്നൊലിക്കാത്ത വീട്ടിൽ ഒരു ദിവസമെങ്കിലും അന്തിയുറക്കണമെന്നതു അക്കാലത്തെ വല്ലാതൊരുസ്വപ്നമായിരുന്നു....!
എങ്കിലും അധോലോകത്തിൽ എത്തിപ്പെണമെന്ന മോഹം മുതലാളി ഒഴിവാക്കിയിട്ട് ഒന്നുമില്ല കെട്ടോ......!
ചില സമയങ്ങളിൽ ബേക്കറിയിലുണ്ടാക്കുന്ന പലഹാരങ്ങൾ അതിനടുത്തുള്ള മറ്റു കടകളിൽ ഹോട്ടലുകളിലും സപ്ലൈ ചെയ്യാൻ പെരുച്ചാഴി പിച്ചക്കാരൻ മുതലാളിയെ പറഞ്ഞു വിടുമായിരുന്നു .
അപ്പോൾ ആര്യൻ സിനിമയിലെ മോഹൻലാലിനെ പോലെ ഷർട്ടിന്റെ കൈകൾ തെറുത്തുകയറ്റി ശ്വാസം വിടാതെ നെഞ്ചുംവിരിച്ചു കൈകൾ ആഞ്ഞുവീശിക്കൊണ്ടൊരു നടത്തമാണ് ......!
"എടാ ഇങ്ങനെ നടന്നാൽ മറാത്തികൾ നിന്നെ തല്ലിക്കൊല്ലുവാനുള്ള എല്ലാ സാധ്യതകളുമുണ്ട്..... അല്ലെങ്കിൽതന്നെ ഞാഞ്ഞൂൽ പോലെയാണുള്ളത് നടക്കുന്നത് കണ്ടാൽ തോന്നും ധാരാസിംഗ് ആണെന്ന് ....
അതുകൊണ്ട് ഏയർ പിടിക്കാതെ ശ്വാസം വലിച്ചുവിട്ടു നടന്നോളൂ അതാണ് നിന്റെ ആരോഗ്യത്തിന് നല്ലത് പെരുച്ചാഴി ഇടയ്ക്കിടെ ഉപദേശിക്കും....."
അങ്ങനെ ഒരുമാസം കഴിഞ്ഞു ....
പിച്ചക്കാരൻ മുതലാളിക്ക് ആദ്യത്തെ ശമ്പളവും കിട്ടി ......
ചിലവും കഴിഞ്ഞ് 450 ഉലുവ .......!
പിച്ചക്കാരും മുതലാളി കരഞ്ഞുപോയി .....!
ഓടിട്ട വീട് .......
അമ്മയ്ക്കൊരു സ്വർണ്ണക്കമ്മൽ....! അധോലോകം ......!
എല്ലാം നിമിഷനേരം കൊണ്ടു വെറുമൊരു പുകയായി മാറുകയാണെന്ന് മുതലാളിക്കു മനസ്സിലായി.....!
മാറാത്ത ഭാഷ ശരിക്കും പിടിതരാത്തതു കാരണം മറ്റെങ്ങും പോകുവാനും വയ്യ .....
എല്ലാമാസവും 250 രൂപ വീട്ടിലായിരിക്കും 200 രൂപയാണ് നിക്ഷേപം.....!
അങ്ങനെ ശമ്പളം വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ നമ്മുടെ പിച്ചക്കാരൻ മുതലാളി 11 മാസം അവിടെ പിടിച്ചു നിന്നു ......!
പക്ഷേ ......
കഹി നഹി....
ഒന്നുമില്ല ......
എങ്ങനെയെങ്കിലും പണക്കാരനാകണം .....
കുറെ പേർക്ക് തൊഴിൽ നൽകണം.....
പുതിയ വീട് ഉണ്ടാക്കണം.....
കാർ വാങ്ങണം....
അമ്മയ്ക്ക് സ്വർണ്ണത്തിന്റെ കമ്മൽ.....
തുടങ്ങിയ അതിമോഹങ്ങളുമായി മുംബൈയിലേക്ക് വണ്ടികയറിയ പാവം മുതലാളി "ഊട്ടിക്കുട്ടൻ കൊല്ലത്തു പോയതുപോലെ ..."എന്ന പഴഞ്ചൊല്ലു പോലെ നാട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു.....!
മിന്നുന്ന ഷർട്ടും ജീൻസ് പാന്റും കൂളിംഗ് ഗ്ലാസും വെളുത്ത ഷൂസൂമൊക്കെ ധരിച്ചുകൊണ്ട് കയ്യിൽ ഒരു പെട്ടിയിൽ നിറയെ ബേക്കറിസാധങ്ങളുമായി മോഹൻലാലിനെപ്പോലെ ഒരുവശം ചരിഞ്ഞു അപ്രതീക്ഷിതമായി വീട്ടിലേക്ക് കയറിയ നമ്മുടെ പിച്ചക്കാരൻ മുതലാളിയെ ആദ്യം അമ്മപോലും തിരിച്ചറിഞ്ഞില്ല......!
ഒട്ടിയ കവിളും മെലിഞ്ഞ കൈകാലുകളും എക്സ്-റേ പോലെ പുറത്തുകാണുന്ന വാരിയെല്ലുകളും ആയി പടവലങ്ങ പോലെ വീട്ടിൽ നിന്നിറങ്ങിപ്പോയ പിച്ചക്കാരൻ മുതലാളി തടിച്ചു കൊഴുത്തുരുണ്ട മത്തങ്ങപോലെ തിരിച്ചുവരുമെന്ന് അമ്മപോലും ഒരിക്കലും പ്രതിക്ഷിച്ചില്ല..!
പിച്ചക്കാർ മുതലാളി അകത്തേക്ക് കയറുമ്പോൾ ഒമ്പതാം തരത്തിൽ പഠിക്കുന്ന അനിയൻ തലേദിവസത്തെ മീൻചട്ടിയിൽ ചോറുവാരിയിട്ട് നിലത്തിരുന്നുകൊണ്ടു പെരക്കി തട്ടി കൊണ്ടിരിക്കുകയായിരുന്നു.
അകത്തേക്ക് കയറി വന്നിരിക്കുന്ന ഗ്ലാമർ താരത്തെ കണ്ടപ്പോൾ അവൻ ചവയ്ക്കുന്നത് നിർത്തി വായ അടക്കാൻ മറന്നു കൊണ്ട് ഏട്ടനെ തന്നെ വാ പൊളിച്ചു നോക്കി നിന്നുപോയി.....!
രണ്ടുമൂന്ന് ഈച്ചകൾ വായയ്ക്ക അകത്തേക്കും പുറത്തേക്കും പറന്നുകളിക്കുന്ന കാര്യംപോലും അവൻ അറിഞ്ഞില്ല ..…..!
" വായ അടക്കെടാ.......
ഈച്ചകൾ കയറുന്നതു കാണുന്നില്ലേ......."
പിച്ചക്കാരൻ മുതലാളിയായ ഏട്ടന്റെ ആക്രോശം കേട്ടപ്പോഴാണ് കടയുടെ ഷട്ടർ താഴ്ത്തുന്നതുപോലെ അവൻ പെട്ടെന്നു വായ പൂട്ടിയത് ......!
തന്നെക്കാളും ആരോഗ്യമുള്ള മകനെ കണ്ടപ്പോൾ അച്ഛൻ അഭിമാനത്തോടെ ആനന്ദ കണ്ണീരൊഴുക്കി.....!
ബോംബെകാരൻറെ പൊങ്ങച്ചം കാണിച്ചുള്ള നടത്തത്തിനിടയിൽ നമ്മുടെ പിച്ചക്കാരൻ മുതലാളിയുടെ കയ്യിലുണ്ടായിരുന്ന ആകെ സമ്പാദ്യമായ 2000 രൂപയും രണ്ടാഴ്ച കൊണ്ടു തന്നെ പുക പോലെയായി .......!
ഇനിയുള്ളത് പഞ്ഞ മാസകാലമാണ് കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും പണിയൊന്നും കാണില്ല..... അങ്ങനെയിരിക്കുമ്പോഴാണ് പുതിയങ്ങാടിയിലെ ഒരു റേഷൻ കടയിൽ ആരാച്ചാരുടെ ഒഴിവുണ്ടെന്ന് കേൾക്കുന്നത്.....!!
ബില്ലനുസരിച്ച് അരിയും പഞ്ചാരയും ഗോതമ്പുമൊക്കെ തൂക്കികൊടുക്കുക അതുമാത്രമാണ് ജോലി.....!
അതുകൊണ്ടാണ് ആരാച്ചാർ എന്നുപറയുന്നത്.....
കേട്ട പാതി കേൾക്കാത്ത പാതി മുതലാളി നേരെ പുതിയങ്ങാടി യിലേക്ക് വച്ചുപിടിച്ചു....!
മാസം 300 രൂപ ശമ്പളം ദിവസം 5 രൂപ ബത്ത ആഴ്ചയുടെ അവസാനം തൂക്കത്തിൽ പിടിച്ചിരിക്കുന്ന അരിയുടെ കാശിൽനിന്നും വിഹിതവും കിട്ടും .......
അങ്ങനെ കരാറുറപ്പിച്ചു പിറ്റേന്നു മുതൽ മുതലാളി ആരാച്ചാരുടെ പണിതുടങ്ങി.....!
ആറുമാസം അവിടെ ജോലിചെയ്തപ്പോൾ മുതലാളിക്ക് താൻ അവിടെനിന്നും ബിസിനസ് മാനേജ്മെൻറ് ഡിഗ്രി പാസായതായി തോന്നിതുടങ്ങി.....!
്ആറുമാസത്തിനുശേഷം അവിടെ നിന്നും മുങ്ങിയ മുതലാളി പിന്നെ പൊങ്ങിയത് അതിനടുത്ത് ചൂട്ടാടിലുള്ള സ്റ്റോൺ ക്രഷറിലാണ്.....!
അവിടെ ദിവസക്കൂലി 25 രൂപ ......!
അവിടെയും ആറേ ആറു മാസം മുതലാളി ജോലി ചെയ്തു...!
90 അടിi മെറ്റൽ കൊണ്ട് എങ്ങനെ 100 അടിമെറ്റൽ കൊള്ളുന്ന വണ്ടിയിൽ നൂറടി പോലെ ലോഡ് ചെയ്യാം തുടങ്ങിയ കാര്യങ്ങളൊക്കെ ആറുമാസംകൊണ്ട് അവിടെനിന്നും പഠിച്ചെടുത്തു.....!
അങ്ങനെ വീണ്ടും ആറുമാസംകൊണ്ട് താൻ ബിസിനസ് മാനേജ്മെൻറ് മാസ്റ്റർ ഡിഗ്രിയും തനിക്കു കിട്ടിയതായി മുതലാളി മനസിലുറപ്പിച്ചു....!
എന്തായാലും ജോലിയുടെ ആത്മാർത്ഥത കൊണ്ടാകണം ആറു മാസത്തിനുള്ളിൽ തന്നെ നമ്മുടെ മുതലാളി സ്റ്റോൺ ക്രഷറിലെ ഏറ്റവും കൂടുതൽ വേതനം പറ്റുന്ന തൊഴിലാളികളിൽ ഒരാളായി മാറിയിരുന്നു ദിവസക്കൂലി 37 രൂപ 50 പൈസ......!
അവിടെനിന്നും മുതലാളി നേരെ വണ്ടികയറിയത് വയനാട് ജില്ലയിലെ വൈത്തിരിയിലുള്ള ഒരു കാപ്പിത്തോട്ടത്തിൽ സെക്യൂരിറ്റിയാകുവാനാണ്....!
ആറുമാസംകൊണ്ട് അവിടെനിന്നും കൊയിലാണ്ടിയിലെ കീഴരിയൂർ പഞ്ചായത്തിലെ അകലാപ്പുഴയുടെ തീരത്തുള്ള പൊടിയാടിയിലെ ഒരു തെങ്ങിൻ തോട്ടത്തിലെ സെക്യൂരിറ്റിയായി സ്ഥലംമാറ്റംകിട്ടി.
അവിടെവച്ചാണ് മുതലാളിക്ക് അന്നുമിന്നും മുതലാളിയുടെ ജീവിതത്തിൽ ഇതുവരെ കിട്ടിയതിൽ വച്ചേറ്റവും വലിയ ലോട്ടറിയടിച്ചത്......!
ആദ്യം കാമുകിയും പിന്നീട് ഭാര്യയുമായി മാറിയ ഹൃദയം പോലെ സ്നേഹിക്കുന്ന മഞ്ഞുതുള്ളിയുടെ നൈർമല്യമുള്ള സ്നേഹത്തിന്റെ തൂവൽസ്പർശം.....!
പതിനഞ്ച്കാരിയായകാമുകിയെ കിട്ടിയതോടുകൂടി 19കാരനായ നമ്മുടെ പിച്ചക്കാരൻ മുതലാളിക്ക് ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു.......!
അതോടുകൂടെ മുതലാളി തന്റെ പ്ലാനുകൾ ഒന്നുകൂടി പുതുക്കിപ്പണിതു ...
എത്രയും പെട്ടെന്ന് അവളെ വിവാഹം കഴിച്ചു ഒരു കുടുംബ ജീവിതം തുടങ്ങണം ......
പൊടിമീശ പോലും മുളക്കാത്തതുകൊണ്ട് വീട്ടുകാരെ ഇക്കാര്യം ഇപ്പോഴൊന്നും അറിയിക്കാനും പറ്റില്ല.....!
ഏതായാലും 21 വയസ്സ് പൂർത്തിയായടനെ അവളെ കല്യാണം കഴിച്ചിട്ടു തന്നെ ബാക്കിക്കാര്യം....!
മുതലാളി തന്റെ തീരുമാനം മനസ്സിൽ അരക്കിട്ടുറപ്പിച്ചു....!
അതിന് 800 രൂപ ശമ്പളമുള്ള ഈ സെക്യൂരിറ്റി പണിയൊന്നും ശരിയാവില്ല .....
എന്തെങ്കിലും ബിസിനസ് തുടങ്ങണം...!
മറ്റൊന്നും ആലോചിച്ചില്ല രണ്ടുവർഷത്തിനുള്ളിൽ വിവാഹം കഴിക്കാമെന്ന് കാമുകിക്ക് വാക്കും കൊടുത്തുകൊണ്ട് മുതലാളി വീണ്ടും നാട്ടിലേക്ക് തന്നെ വണ്ടി കയറി ...!
മനസ്സിൽ മുഴുവൻ വിവിധ ബിസിനസുകളുടെ പ്ലാനുകൾ ആയിരുന്നു ....
എല്ലാം ലക്ഷങ്ങളുടെയും കോടികളുടെയും വമ്പൻ പ്രോജക്ടുകൾ .......!
പക്ഷേ എന്തുചെയ്യാനാണ് തുടങ്ങുവാൻ കൈയ്യിലാണെങ്കിൽ ഓട്ടകാലണ പോലുമില്ല .....!
നാട്ടിൽ തിരിച്ചെത്തിയ മുതലാളി മുതലാളിയാകണമെന്ന മോഹം മനസിൽ അടക്കിനിർത്തികൊണ്ടു ഗതികേടുകാരണം രണ്ടുവർഷത്തോളം മനസില്ലാമാനസോടെ കൂലിപ്പണിക്ക് പോയി തുടങ്ങുകയും
അതിനു കിട്ടുന്ന കൂലികൊണ്ട് ഊരുചുറ്റി തെണ്ടി നടന്നു കാലം കഴിച്ചുകൂട്ടുകയും ചെയ്തു.....!
അങ്ങനെ മുതലാളിക്ക് 23 വയസ്സായി ...
കാമുകിക്ക് പത്തൊമ്പതും....
എല്ലാ ആഴ്ചയും രണ്ട് കത്തുകൾ വീതം കാമുകി മുതലാളിക്കും മുതലാളി കാമുകിക്കും അയക്കുമായിരുന്നു.
അതിൽ എല്ലാ വിവരങ്ങളും വിശദമായി പരസ്പരം എഴുതിയിട്ടുണ്ടാകും.....!
പ്രണയവും.....
വിരഹവും ...
ദാരിദ്ര്യവും .....
കഷ്ടപ്പാടും .
അതിനിടയിൽ കാമുകിക്ക വന്നിരിക്കുന്ന ഒരു വിവാഹാലോചന നടത്തിയേ പറ്റൂ എന്ന കാര്യം കാമുകിയുടെ ബന്ധുക്കൾ ഉറപ്പിച്ചു.
ചത്താലും സമ്മതിക്കില്ലെന്ന വാശിയോടെ കാമുകിയും ഉറച്ചുനിന്നു.....!
അങ്ങനെ നിൽക്കക്കള്ളിയില്ലാതായപ്പോൾ കാമുകി വിവരങ്ങൾ കാമുകനെയും കത്തുവഴി അറിയിച്ചു ..
ഒരേയൊരു കാര്യമേഅന്ന് മുതലാളിയോട് കാമുകി പറഞ്ഞുള്ളൂ.....
എത്രവേണമെങ്കിലും കാത്തിരിക്കാം പക്ഷെ അവളുടെ വീട്ടിൽ പോയി അമ്മയോട് മുതലാളി തന്നെ നേരിട്ട് കാര്യം പറയണം.....!
മുതലാളി മകളെ കല്യാണം കഴിക്കും കഴിക്കാമെന്ന് അമ്മയ്ക്ക് ഉറപ്പുകൊടുത്താൽ മതി അച്ഛൻ ഇല്ലാത്തതുകൊണ്ട് അമ്മ സമ്മതിച്ചാൽ ബന്ധുക്കൾ വേറെ വിവാഹത്തിന് നിർബന്ധിക്കുകയില്ല .....
അങ്ങനെ മുതലാളി യാതൊരു മടിയും കൂടാതെ കാമുകിയുടെ വീട്ടിൽ പോയി അമ്മയോട് കാര്യം പറഞ്ഞു അതിനിടയിൽ സമ്മതവും വാങ്ങിയിരുന്നു .....!
അങ്ങനെയിരിക്കെ ഒരു ദിവസം വെറുതെ പാത്രം മറിച്ചുനോക്കികൊണ്ടിരിക്കുമ്പോഴാണ് അതിലൊരു വാർത്ത മുതലാളിയുടെ ശ്രദ്ധയിൽപ്പെട്ടത് ......!
പി എം ആർ വൈ എന്നൊരു സ്കീമിൽ എസ്എസ്എൽസി പാസായ യുവതിയുവാക്കൾക്ക് ജാമ്യമില്ലാതെ ഒരു ലക്ഷം രൂപ വരെ സ്വയം തൊഴിൽ കണ്ടെത്തുവാൻ വായ്പ നൽകുന്നു .....!
വായ്പയുടെ അപേക്ഷാഫോറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും ലഭിക്കും......!
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ....!
ഒന്ന്
രണ്ട്
മൂന്ന്
നാല്
അഞ്ച്
ഒന്നും രണ്ടുമല്ല മുതലാളിയുടെ മനസിൽ ഒരായിരം ലഡുക്കൾ ഒന്നിച്ചുപൊട്ടി.....!
മുതലാളി പിന്നെ ഒരുനിമിഷംപോലും സമയം പാഴാക്കിയില്ല അപ്പോൾ തന്നെ കണ്ണൂരിലേക്ക് വണ്ടി കയറി......
വ്യവസായ കേന്ദ്രത്തിൽ പോയി അപേക്ഷാഫോറം വാങ്ങികൊണ്ടുവന്നു
ഇംഗ്ലീഷിൽ അറിവുകൂടുതലായതുകൊണ്ടു തൊട്ടടുത്ത വീട്ടിലെ അധ്യാപകനായ കൂട്ടുകാരന്റെ സഹായത്തോടെ അന്നുതന്നെ പൂരിപ്പിച്ച ശേഷം പിറ്റേന്നു രാവിലെ കനറാ ബാങ്കിനെ സമീപിച്ചു ലോൺ തരാമെന്ന് ഉറപ്പു വാങ്ങിയശേഷമാണ് അച്ഛനോടും അമ്മയോടും പോലും മുതലാളി വിവരം പറഞ്ഞത് ......!
ഒരുദിവസം രാത്രിയിൽ എല്ലാവരും അത്താഴം കഴിക്കാൻ ചാണകമെഴുകിയ വെറും തറയിൽ ചമ്രം പിടഞ്ഞിരിക്കുമ്പോഴാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മുതലാളി ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം നടത്തിയത്.....!
"അച്ഛാ.....അമ്മേ.. ഞാനൊരു ബിസിനസ് തുടങ്ങുകയാണ്......"
അത് കേട്ടതും ഇതിനകം തന്നെ മകന്റെ ഒരുപാട് ഉടായിപ്പുകൾ കണ്ടിരിക്കുന്ന അച്ഛൻ ഞെട്ടിത്തരിച്ചുപോയി ......!
വാർത്ത കേട്ട ഞെട്ടലിൽ തൊണ്ടയിൽ കുടുങ്ങിയ അന്നം ചുമച്ചു തുപ്പികളഞ്ഞു വെള്ളം കുടിച്ച ശേഷമാണ് അച്ഛൻ മുതലാളിയെ മിഴിച്ചു നോക്കിയത് ......!
അനിയനാണെങ്കിൽ വായിലുള്ള ചോറ് ചവച്ചിറക്കാൻ പോലും മറന്നുകൊണ്ട് പന്തം കണ്ട പെരുച്ചാഴിപ്പോലെ മുതലാളിയെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു......!
തൊട്ടടുത്തുനിന്നും രാവിലേക്കുള്ള പ്രാതലിന്റെ അരി അരച്ചുകൊണ്ടിരുന്ന അമ്മ അരക്കുന്നത് നിർത്തിവച്ചുകൊണ്ട് മുതലാളിയെ നോക്കി വാപൊളിച്ചു......!
"എന്തു ബിസിനസാണ് തുടങ്ങുന്നത്.....'
ശ്വാസം വലിച്ചെടുത്തശേഷമാണ് അച്ഛൻ ചോദിച്ചത് .
"ഞാൻ ഒരു ഗാർമെൻറ്സ് തുടങ്ങുന്നു പത്തു പേർക്കെങ്കിലും ഞാൻ തൊഴിൽ കൊടുക്കും....
ഇപ്പോൾ തുണിയുടെ ബിസിനസ് വൻ ലാഭത്തിലാണ് അച്ഛാ......
ഇതോടെ നമ്മൾ രക്ഷപ്പെടും......."
മുതലാളി ഗൗരവത്തോടെ പ്രതിവചിച്ചു.
"ഗാർമെൻസ് തുടങ്ങാൻ നിനക്കെന്താ തുണിയുമായുള്ള ബന്ധം .....
തയ്യലും നിനക്കറിയില്ല .....
പിന്നെങ്ങനെയാണ് ബിസിനസ് തുടങ്ങുന്നത്.....
അറിയാത്ത പണിക്കുപോയി അവസാനം കുഴിയിൽ ചാടുവാൻ നിൽക്കരുത്......
ഉള്ള മനസമാധാനം വെറുതെ നശിപ്പിക്കരുത്......"
അച്ഛൻ മുന്നറിയിപ്പ് കൊടുത്തുകൊണ്ട് തടസ്സവാദം ഉന്നയിച്ചു.
"എന്റെ പൊന്നച്ഛാ ഒരു നല്ല കാര്യം തുടങ്ങുമ്പോൾ തന്നെ നിങ്ങളിങ്ങനെ തടസ്സം പറയരുത് .... തുന്നുന്നതും എംബ്രോഡറി ചെയ്യുന്നതുമൊക്കെ ജോലിക്കാരാണ് ....
ഞാൻ മാർക്കറ്റിംഗ് മാത്രം ശ്രദ്ധിക്കും.....
അല്ലെങ്കിലും ഏതെങ്കിലും ബിസിനസ് ചെയ്യുവാൻ നമ്മൾ ആ മേഖലയിൽ അറിയവുള്ളവർ തന്നെയാകണം എന്നോന്നുമില്ല...
അക്കാര്യത്തെക്കുറിച്ച് നല്ല ശ്രദ്ധ ഉണ്ടായാൽ മതി .....
ഞാൻ ഇതിനെക്കുറിച്ച് കുറേ പുസ്തകങ്ങൾ വായിച്ചു ഇപ്പോൾ ഇതിനെക്കുറിച്ചൊക്കെ വ്യക്തമായ മനസ്സിലാക്കിയതുകൊണ്ടാണ് ഈ മേഖലയിൽ തന്നെ കൈവയ്ക്കുവാൻ തീരുമാനിച്ചത്.......!
മുതലാളി ആധികാരികമായിത്തന്നെ മറുപടി കൊടുത്തപ്പോൾ കൂലിപണിക്കാരനും പണ്ടത്തെ അഞ്ചാംതരക്കാരനുമായ അച്ഛൻ അയഞ്ഞു.
"അപ്പോൾ എന്റെ മോൻ പുസ്തകം വായിച്ചിട്ടാണല്ലേ അതിന് ബിസിനസ് തുടങ്ങുന്നത്.....!
നല്ലതുതന്നെ....
അതിനു നിനക്കെവിടെ നിന്നാണ് ബിസിനസ് തുടങ്ങുവാനുള്ള പൈസ .....?
അച്ഛന് വീണ്ടും സംശയം .
"ഞാൻ ഒരു ലക്ഷം രൂപയുടെ ലോണിന് അപേക്ഷിച്ചിട്ടുണ്ട് തരാമെന്ന് കാനറാ ബാങ്കിലെ മാനേജർ ഉറപ്പു തരികയും ചെയ്തു....."
മുതലാളി അഭിമാനത്തോടെ മറുപടി കൊടുത്തു.
"ഒരുലക്ഷം രൂപയോ ......"
അച്ഛൻ കണ്ണുമിഴിച്ചുപോയി.
"ങും.....മാനേജർ തരാമെന്നും പറഞ്ഞു.
മുതലാളി ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു.
"ഓഹോ അത്രയൊക്കെയായോ എങ്കിൽ തുടങ്ങിയിട്ട് പറഞ്ഞാൽ മതിയായിരുന്നല്ലോ അച്ഛൻ വീണ്ടും നീരസം പ്രകടിപ്പിച്ചു.
"ഒരുലക്ഷംരൂപ വായ്പയെടുക്കുന്നതൊക്കെ ശരിതന്നെ പക്ഷേ വിരിച്ചിടത്തു കിടക്കാത്ത നിനക്ക് ബിസിനസ് അതേപോലെ കൊണ്ടുപോകുവാനും ലോൺ മുടക്കമില്ലാതെ തിരിച്ചടക്കാനും പറ്റുമോ ......"
അച്ഛനു വീണ്ടും സംശയം .
"അച്ഛാ....നിങ്ങൾക്ക് ലോക പരിചയം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് ഞാൻ എങ്ങനെയായാലും ഈ ചാൻസ് ഒഴിവാക്കില്ല ......."
മുതലാളി ഉറച്ചു നിൽക്കുകയാണ്
"കാര്യമൊക്കെ ശരി തന്നെ പക്ഷേ ഒരു ലക്ഷം രൂപ കടം എടുത്തുകൊണ്ട് ബിസിനസ് തുടങ്ങിയശേഷം ഒരു ദിവസം എല്ലാം പൊളിഞ്ഞെന്ന് പറഞ്ഞുകൊണ്ട് ഈ വീടിൻറെ പടി കയറിയേക്കരുത് പറഞ്ഞേക്കാം ......."
അച്ഛൻ അവസാനത്തെ ഐറ്റമായ ഭീഷണിയും പുറത്തെടുത്തു.
" ഇത് അങ്ങനെയൊന്നുമാവില്ല അച്ഛാ...
നിങ്ങൾ സമാധാനിക്കൂ......
എനിക്കുറപ്പുണ്ട് ഇതുകൊണ്ട് നമ്മൾ രക്ഷപ്പെടുമെന്നു........."
മുതലാളി ഉറച്ച ശബ്ദത്തിൽ മറുപടി കൊടുത്തു.
പക്ഷേ ഇൻറർവ്യൂ ഒക്കെ കഴിഞ്ഞപ്പോൾ ഒരുലക്ഷം രൂപയൊന്നും നിനക്കു എടുത്തു നടക്കുവാൻ ശേഷിയില്ലെന്നു പറഞ്ഞു കൊണ്ട് കാനറാ ബാങ്കിലെ മാനേജർ ഔദാര്യപൂർവ്വം മുതലാളിക്ക് പാസാക്കി കൊടുത്തത് വെറും ഇരുപത്തിയഞ്ചായിരം രൂപ മാത്രവും.......!
എങ്കിലും ആത്മവിശ്വാസമുള്ള മുതലാളി ഒട്ടും പിറകോട്ടു പോയില്ല ബിസിനസൊന്നു ക്ലച്ച് പിടിച്ചിട്ട് വേണം കാമുകിയെ സ്വന്തമാക്കാൻ അതിനുവേണ്ടിയാണ് ഈ പെടാപ്പാടൊക്കെ അനുഭവിക്കുന്നതുതന്നെ അതുകൊണ്ട് മുന്നോട്ട് തന്നെ പോയി.......!
അങ്ങനെ പഴയങ്ങാടിയിലെ KTC. യുടെ മുകളിലെ നിലയിൽ വിസ്മയ ഗാർമെൻറ്സ് എന്നപേരിൽ മുതലാളി ബിസിനസ് സംരംഭം തുടങ്ങി .
മുതലാളിയുടെ അച്ഛാച്ചനാണ് ഉദ്ഘാടനം നിർവഹിച്ചത് ......
കുറ്റം പറയരുതല്ലോ പൊടിപാറിയ ഉദ്ഘാടനമായിരുന്നു .......
ഫോട്ടോഗ്രാഫർമാർ....
ബന്ധുക്കളും ചങ്ങാതിമാരും സഖാക്കളും എല്ലാവരും ചേർന്നുള്ള ഒരു പൂരം തന്നെ.
രണ്ടു തയ്യൽക്കാരികൾ ,ഒരു കട്ടർ ,ഒരു എംബ്രോഡറിക്കാരൻ ,പിന്നെ 1മുതലാളി അങ്ങനെ ആദ്യംതന്നെ അഞ്ചു പേർക്ക് തൊഴിൽ കൊടുക്കുവാൻ മുതലാളിക്കു സാധിച്ചു.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ എംബ്രോഡറികാരൻ ചെങ്ങായി മുതലാളിയുടെ മുന്നിലേക്ക് ഒരു അപേക്ഷ വെച്ചു
അവന്റെ കൂട്ടുകാരൻറെ പെങ്ങൾ നല്ലൊരു തയ്യൽക്കാരിയാണ് മറ്റുള്ള മൂന്നു പെണ്കുട്ടികളുടെ കൂടെ അവൾക്കും അവൾക്കും അവിടെ ജോലി കൊടുത്താൽ വലിയ ഉപകാരമായിരിക്കും....!
" രണ്ടു തയ്യൽമിഷ്യൻ മാത്രമല്ലേ ഉള്ളൂ പിന്നെന്തു ചെയ്യും ........"
മുതലാളി തന്നെ തൻറെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.
"കുഴപ്പമില്ല അവളുടെ സഹോദരൻ ഇലക്ട്രോണിക് സാധനങ്ങളും തയ്യൽ മെഷീനുമൊക്കെ ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ വിതരണം ചെയ്യുന്ന സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത് അവിടെനിന്നും നമുക്കൊരു തയ്യൽ മെഷീൻ വാങ്ങാം .
അധികം ബാധ്യതയാകാതെ ആഴ്ചയിൽ എന്തെങ്കിലും ചെറിയ തുക നൽകിയാൽ മതിയാകും ....."
ചെങ്ങായിയായ എംബ്രോഡറിക്കാരന്റെ നിർദ്ദേശം കേട്ടപ്പോൾ കൊള്ളാമല്ലോ എന്നുതോന്നിയതുകൊണ്ടു മഹാമനസ്കനായ മുതലാളി അതും സമ്മതിച്ചു......!
ഒട്ടും താമസിച്ചില്ല പിറ്റേന്നുതന്നെ മുതലാളിയുടെ കടയിൽ പുതിയ ജോലിക്കാരിയും കൂടെ തയ്യൽ മെഷീനും ഹാജരായി.
ഇപ്പോൾ മുതലാളി അടക്കം ആറുപേർ ജോലി ചെയ്തുടങ്ങി.
നൈറ്റിയും ചുരിദാറും തയ്ക്കുവാൻ മൂന്ന് പെൺകുട്ടികളും അതിനാവശ്യമായ തുണിത്തരങ്ങൾ കട്ട് ചെയ്തു കൊടുക്കാൻ മറ്റൊരു പെൺകുട്ടിയും എംബ്രോഡറികാരനായ കൂട്ടുകാരനും പിന്നെ മുതലാളിയും.....!
"അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും " എന്നുപറഞ്ഞതുപോലെ അപ്പോഴേക്കും നമ്മുടെ മുതലാളിയും വലിയ പൊങ്ങച്ചക്കാരനായി മാറിയിരുന്നു ......!
എട്ടു രൂപയ്ക്ക് കടയുടെ താഴെയുള്ള ഹോട്ടലിൽനിന്നും ഊണ് കിട്ടുമ്പോൾ നമ്മുടെ മുതലാളി 15 രൂപ ചിലവാക്കി ഓട്ടോയിൽ വീട്ടിൽ പോയി ഭക്ഷണം കഴിക്കുക തുടങ്ങിതു പൊങ്ങച്ചങ്ങൾ......!
രണ്ടുമാസം കഴിഞ്ഞപ്പോൾ മുതലാളിക്ക് വീണ്ടും പരാഗണ ഒരാഗ്രഹം.....!
ബിസിനസ് ഒന്നുകൂടി ഡവലപ്‌ ചെയ്യണം.....!
അതു ഫീൽഡിൽ ഇറങ്ങുവാൻ മുതലാളിയുടെ കൂടെ ഒരു സഹായി കൂടെ വേണം ......!
ചിലവാകാതെ കെട്ടിക്കിടക്കുന്ന തുണിത്തരങ്ങൾ ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ വീടുവീടാന്തരം വിൽപന നടത്തുകയാണ് പ്രധാന ഉദ്ദേശ്യം.
മറ്റൊരു കൂട്ടുകാരനോട് ഈ വിവരം പറയേണ്ട താമസം പിറ്റേന്നുതന്നെ മാർക്കറ്റിങിന് ഇറങ്ങുവാനുള്ള ജീവനക്കാരിയും കടയിൽ ഹാജരായി........!
ചൂട്ടാടിലെ സ്റ്റോൺ ക്രഷറിൽ കുറച്ചുദിവസം ഒന്നിച്ച് ജോലി ചെയ്തിരുന്നതിനാൽ മുൻപരിചയമുള്ള ഒരു യുവതി.....!
രണ്ടു ചെറിയ പെണ്കുട്ടികളുള്ള അവരെ ഭർത്താവ് ഉപേക്ഷിച്ചതാണ് .......
അല്ല കയ്യിലിരിപ്പുകൊണ്ടു ഭർത്താവിനെ ഉപേക്ഷിച്ചതാണോയെന്ന് മുതലാളിക്ക് ഇപ്പോഴും പിടിയില്ല കേട്ടോ......!
രണ്ടു ചെറിയ പെൺകുട്ടികളുള്ള ഭർത്താവുപേക്ഷിച്ച ആരോരും സഹായിക്കാനില്ലാത്ത സ്ത്രീയാണെന്നു അറിഞ്ഞതോടെ മനസ്സലിവുള്ള മഹാമനസ്കനായ നമ്മുടെ മുതലാളി ഇൻറർവ്യൂ പോലും നടത്താതെ ഭൂതവും ഭാവിയും വർത്തമാനവും മൂന്നും പിന്നും ഒന്നും നോക്കാതെ മൊത്തം കളക്ഷന്റെ 10 ശതമാനം തുക കമ്മീഷനായി നിശ്ചയിച്ചുകൊണ്ട് അന്നുതന്നെ നിയമനവും നടത്തി.....!
ഇരുപത്തിയഞ്ചായിരം രൂപയുടെ രൂപകൊണ്ടു തുടങ്ങിയ മുതലാളിയുടെ വിസ്മയ ഗാർമെന്റസിൽ അങ്ങനെ ആറു പേർക്കു ജോലിയായി ......
ബാക്കിഭാഗം നാളെ പറയാ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot