"അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം..അല്ലേ അച്ഛാ..."
പെണ്ണിന്റെ ആങ്ങള സംസാരിച്ചു തുടങ്ങി..
"അതെ..."
പെണ്ണിന്റെ അച്ഛൻ സമ്മതിച്ചു.
പെണ്ണിന്റെ അച്ഛൻ സമ്മതിച്ചു.
"എങ്കിൽ ചെറുക്കനെ വിളിക്ക്..."
ചെറുക്കന്റെ അച്ഛൻ എഴുന്നേറ്റു അകത്തേക്ക് പോയി.സുമുഖനായൊരു ചെറുപ്പക്കാരൻ പൂമുഖത്തേക്ക് വന്നു. കൂടെ അയാളുടെ സഹോദരിയുമുണ്ട്. ചായട്രേയും പിടിച്ചു...
"ഏട്ടാ..പെണ്ണിനു ചായ കൊടുക്ക്.."
അവൾ അവന്റെ കാതിൽ പതിയെ പറഞ്ഞു..
അവൾ അവന്റെ കാതിൽ പതിയെ പറഞ്ഞു..
യാതൊരു കൂസലുമില്ലാതെ പയ്യൻ ചായക്കപ്പ് പെൺകുട്ടിയുടെ നേരെ നീട്ടി.അവൾ ലജ്ജയിൽ പൂത്തു വിടരുന്നത് അവൻ കണ്ടു...
"പയ്യനെ നല്ല വൃത്തിക്ക് ശ്രദ്ധിച്ചോളൂ.ഇനി സൗന്ദര്യം കുറഞ്ഞെന്ന് ഒന്നും പരാതി വരരുത്..."
ചെറുക്കന്റെ അച്ഛൻ തമാശ രീതിയിൽ പറഞ്ഞു.എല്ലാവരും അതുകേട്ട് പൊട്ടിച്ചിരിച്ചു...
"ഇനി നിങ്ങൾക്ക് തമ്മിൽ എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആകാം..."
പെണ്ണിന്റെ ആങ്ങള ചെക്കൻ ശബ്ദമുയർത്തി...
പെണ്ണിന്റെ ആങ്ങള ചെക്കൻ ശബ്ദമുയർത്തി...
പെണ്ണു മുറ്റത്തേക്ക് ഇറങ്ങിയതിനു പിന്നാലെ ചെറുക്കനും കൂടെയിറങ്ങി...
"ഇപ്പോഴത്തെ കുട്ടികളുടെ ഒരുകാര്യമേ..എല്ലാത്തിനും വെറൈറ്റി വേണമെന്ന്.കാലം പോയ പോക്കേ..കേട്ടുകേൾവി പോലുമില്ല ചെറുക്കൻ കാണലിനായി പെണ്ണ് ചെക്കന്റെ വീട്ടിൽ ചെല്ലുന്നത്...ശിവശിവ..."
ചെറുക്കന്റെ അച്ഛൻ ആത്മഗതം. ചെയ്തു..
"സാരമില്ല.. നമ്മുടെ മക്കളുടെ സന്തോഷമല്ലേ നമുക്ക് വലുത്.അവർക്ക് ഇങ്ങനെയൊരു ഇഷ്ടമാണ് വലുതെങ്കിൽ നമുക്ക് അങ്ങട് നടത്താം.മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമുക്കും തയ്യാറെടുക്കാം..അല്ല പിന്നെ..."
പെണ്ണിന്റെ അച്ഛൻ സപ്പോർട്ട് ചെയ്തു...
പെണ്ണിന്റെ അച്ഛൻ സപ്പോർട്ട് ചെയ്തു...
ഹരി മംഗലത്തെ ഹരി ആളൊരു തനി ന്യൂജെൻ ആണ്. പെണ്ണു കാണുന്നതിനു പകരം ആണുകാണൽ മതിയെന്ന് വീട്ടിൽ അവൻ ഉറപ്പിച്ചു പറഞ്ഞു. മകന്റെ വിവാഹം എങ്ങനെയെങ്കിലും നടന്നു കിട്ടിയാൽ മതിയെന്ന് വിചാരിച്ചിരുന്ന ഹരിയുടെ അച്ഛൻ മറ്റൊരു വഴിയും ഇല്ലാത്തതിനാൽ അവന്റെ ഇഷ്ടത്തിനു സമ്മതം മൂളി..
പെണ്ണിന്റെ വീട്ടുകാരോട് ആദ്യം കാര്യങ്ങളെല്ലാം പറയണം.സമ്മതമുള്ള പെണ്ണിന്റെ വീട്ടുകാർ വീട്ടിലേക്ക് വന്നാൽ മതിയല്ലൊ..ഹരിയുടെ അച്ഛൻ ബ്രോക്കറെ പ്രത്യേകം ചട്ടം കെട്ടി...
അച്ഛനു ഒരൊറ്റ കാര്യത്തിലെ നിർബന്ധമുള്ളൂ.ഏത് പെണ്ണിനെ കെട്ടിയാലും വേണ്ടില്ല ജാതകച്ചേർച്ചയുണ്ടാകണം.അതിനും ഹരി പോംവഴി കണ്ടെത്തി..
"പെണ്ണും ചെറുക്കനും കാണുന്നതിനു മുമ്പ് ജാതകച്ചേർച്ച നോക്കട്ടെ..എന്നിട്ട് കണ്ടാൽ മതിയല്ലോ. അല്ലെങ്കിൽ പിന്നെ കണ്ടു ഇഷ്ടമായിട്ട് ജാതകം ചേരില്ലെന്ന് പറയുമ്പോൾ സങ്കടമാകും..."
"തനി ന്യൂജെൻ ആണെങ്കിലും മകന്റെ തലയിൽ ആൾത്താമസമുണ്ടെന്ന് അച്ഛനു മനസ്സിലായി.ദളക്ക് ഹരിയുടെ വെറൈറ്റി ആലോചന വന്നത് ശരിക്കും കൗതുകമായിരുന്നു.
" അടിപൊളി.. ഈ ചെക്കനെയൊന്ന് കണ്ടില്ലെങ്കിൽ തീരാ നഷ്ടമാണ്..."
വീട്ടുകാർ ആദ്യം എതിർത്തു..
വീട്ടുകാർ ആദ്യം എതിർത്തു..
"ഇതൊന്നുമല്ല നാട്ടുനടപ്പ്..."
മകൾ കുലുങ്ങില്ലെന്ന് ഉറപ്പായതും അവർ സമ്മതം മൂളി. അങ്ങനെയാണ് ഈ വെറൈറ്റി ചടങ്ങ് നടന്നത്...
മകൾ കുലുങ്ങില്ലെന്ന് ഉറപ്പായതും അവർ സമ്മതം മൂളി. അങ്ങനെയാണ് ഈ വെറൈറ്റി ചടങ്ങ് നടന്നത്...
പെണ്ണിനും ചെറുക്കനും ഇഷ്ടമായതോടെ ബാക്കിയെല്ലാം പെട്ടെന്ന് ആയിരുന്നു..
"സാധാരണ ചെറുക്കനാണല്ലൊ സ്ത്രീധനം നൽകുന്നത്.ഇവിടെ പുരുഷധനമായി പെണ്ണിനു ഞങ്ങൾ 51 പവന്റെ സ്വർണ്ണവും അഞ്ചുലക്ഷം രൂപയും തരും.ആ സ്വർണ്ണമിട്ട് വിവാഹം നടത്താം.പെണ്ണിനെ ഞങ്ങളുടെ കുടുംബത്ത് കൊണ്ട് വരുന്നതിനാൽ ആ തുക പെണ്ണിന്റെ വീട്ടുകാർക്ക് വിവാഹച്ചടങ്ങിന്റെ ചെലവിനായിട്ട് ഉപയോഗിക്കാം.വിവാഹം ചെറുക്കന്റെ വീട്ടിൽ വെച്ച് തന്നെ നടത്തണം..."
ഹരിയുടെ അച്ഛന്റെ വാക്കുകൾ ദളയുടെ വീട്ടുകാരിൽ ഒരുകുളിർമഴയായി പെയ്തിറങ്ങി...
ആറുമാസത്തെ കാത്തിരിപ്പിനൊടുവിൽ ഹരിയും ദളയും വിവാഹിതരായി.നാടൊട്ടുക്കും വെറൈറ്റി വിവാഹം നാട്ടുകാരും വീട്ടുകാരും ചേർന്ന് അടിച്ചു പൊളിച്ചു.ആറുമാസത്തെ കകാലയളവിൽ ഫോണിൽക്കൂടി ഇരുവരും പരസ്പരം നന്നായി മനസ്സിലാക്കി...
"ആദ്യരാത്രി ആദ്യദിവസം തന്നെ വേണമെന്നൊരു നിർബന്ധം ഹരി ദളയോട് പറഞ്ഞിരുന്നു. അതിനും അവൾക്ക് സമ്മതമായിരുന്നു.വെറൈറ്റിക്കായി ചെറുക്കന്റെ കൂട്ടുകാർ വധുവിനെയും വരനെയും രണ്ടു കിലോമീറ്റർ ദൂരം നടത്തിക്കുകയും ചെയ്തു...
ആദ്യരാത്രിയിൽ പാലുമായി കടന്നു വന്നത് ഹരിയായിരുന്നു.ദളയെക്കൊണ്ട് പകുതി പാൽ കുടിപ്പിച്ചിട്ട് ബാക്കി ഹരി അകത്താക്കി....
ആദ്യരാത്രി ആഘോഷിക്കാൻ അവർ തയ്യാറെടുത്തപ്പോൾ മുറിയിൽ ചില അടക്കിപ്പറച്ചിൽ കേട്ടത് അവർ ശ്രദ്ധിച്ചത്.ഇരുവരും മുറിയും ബെഡ്ഡിനടിയിലും പരിശോധിച്ചു.കട്ടിലിനടിയിൽ ഹരിയുടെ ന്യൂജെൻ ഫ്രണ്ട്സിനെക്കണ്ട് അവർ ഞെട്ടി...
" മച്ചാനേ ഫസ്റ്റ് നൈറ്റല്ലെ..വെറൈറ്റി വേണമല്ലോ.നിങ്ങൾക്കൊരു സർപ്രൈസ് തരാനായി ഞങ്ങൾ ഇവിടെ വെയ്റ്റ് ചെയ്തതതാണ്.....
അവർ പറഞ്ഞു ഒപ്പിച്ചു....
അവർ പറഞ്ഞു ഒപ്പിച്ചു....
"വെറൈറ്റിയൊക്കെ മുറിക്ക് പുറത്ത്..ഫസ്റ്റ് നൈറ്റൊക്കെ പഴയ രീതിയിൽ തന്നെ ഞങ്ങളാഘോഷിച്ചോളാം...പ്ലീസ്...."
ഇരുകൈകളുമെടുത്ത് ഹരി തൊഴുകൈകളോടെ നിന്നതും ഇളിച്ചൊരു ചിരിയിലൊതുക്കി ന്യൂജെൻ ഫ്രണ്ട്സ് പുറത്തേക്ക് നടന്നു....
"മതിയായോ ന്യൂജെൻ പ്രാന്ത്....
ദള ചിരിയോടെ ചോദിച്ചു..
ദള ചിരിയോടെ ചോദിച്ചു..
" എന്റെ പൊന്നോ മതിയായി...."
"ദതാണ്...അതിന്റെ വെറൈറ്റി...."
ദള കുലുങ്ങി ചിരിച്ചു....
ദള കുലുങ്ങി ചിരിച്ചു....
The End
(Copyright protect)
A story by സുധീ മുട്ടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക