'ആശ'യെ ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ 'സന്ധ്യ'യെ സ്വീകരിച്ചത്.
'സന്ധ്യ'യുടെ വിരിമാറിലിങ്ങനെ മൂടിപ്പുതച്ചുറങ്ങാൻ എന്ത് രസമാണെന്നോ?.
'സന്ധ്യ'യുടെ വിരിമാറിലിങ്ങനെ മൂടിപ്പുതച്ചുറങ്ങാൻ എന്ത് രസമാണെന്നോ?.
അപ്പോഴാണ് 'പുലരി' എന്നെ മാടി വിളിച്ചത്. പുലരിയോട് എനിക്ക് മുമ്പേ താൽപര്യമുണ്ടായിരുന്നില്ല.
അതിനാൽ പുലരി ഒന്ന് ഒഴിഞ്ഞുകിട്ടാൻ വേണ്ടി ഞാൻ കവിതയെ സമീപിച്ചു.
കവിതക്കാണെങ്കിലോ സംഗതി ഒത്ത് വരാത്തതിനാൽ ഒഴിവില്ലത്രെ..
നിരാശനായി അങ്ങിനെ നിൽക്കുമ്പോഴാണ് ഞാൻ കവിതയുടെ സഹോദരൻ കഥയെകണ്ടത്.
അതിനാൽ പുലരി ഒന്ന് ഒഴിഞ്ഞുകിട്ടാൻ വേണ്ടി ഞാൻ കവിതയെ സമീപിച്ചു.
കവിതക്കാണെങ്കിലോ സംഗതി ഒത്ത് വരാത്തതിനാൽ ഒഴിവില്ലത്രെ..
നിരാശനായി അങ്ങിനെ നിൽക്കുമ്പോഴാണ് ഞാൻ കവിതയുടെ സഹോദരൻ കഥയെകണ്ടത്.
കഥ വെപ്രാളപ്പെട്ട് നടക്കുകയാ.. കാരണം കോപ്പിയടിക്കാർ വരുന്നുണ്ടത്രെ.
പട്ടിപിടുത്തക്കാർ ഉള്ളത് പോലെ കോപ്പി പിടുത്തക്കാരും വല്ലാതെ വിലസുന്നുണ്ടത്രെ.
അപ്പോൾ കഥയോട് ഞാൻ ചോദിച്ചു.
നീ എന്റെ കൂടെ പോരുന്നോ എന്ന്..
പട്ടിപിടുത്തക്കാർ ഉള്ളത് പോലെ കോപ്പി പിടുത്തക്കാരും വല്ലാതെ വിലസുന്നുണ്ടത്രെ.
അപ്പോൾ കഥയോട് ഞാൻ ചോദിച്ചു.
നീ എന്റെ കൂടെ പോരുന്നോ എന്ന്..
അപ്പോൾ കഥ പറയുകയാ... കല്യാണത്തിനാണേൽ വരാമെന്ന്.
കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് എനിക്ക് വീണ്ടും ആശയെ ഓർമ്മ വന്നത്..
വല്ലാത്ത ഒരു സങ്കടം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിലൂടെ ഒരു മിന്നൽ പിണർ പോലെ പാഞ്ഞു പോയി.
വല്ലാത്ത ഒരു സങ്കടം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിലൂടെ ഒരു മിന്നൽ പിണർ പോലെ പാഞ്ഞു പോയി.
ആശ ഇല്ലാത്ത ജീവിതം ബിരിയാണിയില്ലാത്ത കല്യാണം പോലെയാണെന്ന് അപ്പോഴാണെനിക്ക് മനസ്സിലായത്.
ആശയെ കാണണം.. അവളെ പുൽകണം.. ഞാൻ ഓടിസൂർത്തുക്കളെ..
എന്റെ ആശയാകുന്ന ബിരിയാണിച്ചെമ്പിനടുത്തേക്ക്...
ഹുസൈൻ എം കെ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക