Slider

രചനക്കുട്ടികൾ.

0
Image may contain: 1 person
------------------
ഒന്നും പറയാതെ
കണ്ടവന്റെ കൈയ്യും പിടിച്ച്
ഇറിങ്ങിപ്പോകുന്ന ചില മക്കളുണ്ട്.
ആണായാലും പെണ്ണായാലും
ഒരു മോഹത്തിനെ ഉള്ളിലുരുക്കഴിച്ച്
ആറ്റു നോറ്റ് കാത്തിരുന്ന്
പ്രസവവേദനയോടെ..
പോറ്റി വലുതാക്കി
കൈയ്യും കാലും വലുതായപ്പോൾ
കൈ കുടഞ്ഞകന്ന്.
അച്ഛനോടൊ അമ്മയോടെ പറയാതെ
ഒളിച്ചോടിപ്പോകുന്നവർ.
ഇതികർത്തവ്യ മൂഢരേപ്പോൽ
നെടുവീർപ്പിട്ട് എത്ര തന്തമാരും തള്ളമാരും.
കുട്ടികൾക്ക് ചിന്തിക്കാൻ കഴിവില്ലല്ലോ..?
നിന്റെ അച്ഛനാടാമോനേ... ഞാൻ
എന്നു പറയേണ്ടി വരുന്നവരുടെ
ഗതികേട് ഒന്നോർത്തു നോക്കൂ.
ചിലര് മതം മാറിയും പോകും
അന്ന, ആമിനയും ലക്ഷ്മി, ലിൻസിയുമാവും.
അബ്ദുള്ള, ആന്റണിയും, അപ്പുവുമൊക്കെയാവും.
പല വരികളും വായിച്ചു വന്നാൽ
ചിലപ്പോൾ പിടി കിട്ടിയേക്കാം ചിലപ്പോൾ.
പുതിയ രക്ഷിതാവിന്റെ
ഒരു നെഗളിച്ച ചിരിയുണ്ട്.
സ്വന്തമാക്കി അഭിമാനിക്കുന്ന
തന്റേതെന്നു കരുതി കാട്ടുന്ന
ധാർഷ്ട്യത്തിൽ.
നൊന്തു പെറ്റവരുടെ
മനസ്സുകരിയിക്കും അത്.
അവരോടെങ്ങാൻ എന്റെ മോളാ
എന്നു പറഞ്ഞാൽ
പിന്നെ DNA Test പോലും
ചെയ്ത് തെളിയിക്കേണ്ടി വരും.
തെറിയും കേൾക്കണം.
എന്തൊരു പാടാണ് ഈ കാലത്ത്
കുട്ടികളെ പിടുത്തക്കാർ പിടിക്കാതെ
നോക്കി വളർത്താൻ.
ലക്ഷണമൊത്ത കുട്ടികളെ റാഞ്ചാൻ
തക്കം പാർത്തിരിപ്പുണ്ട്.
ചിലർ അവരുടെ കൈയിൽപ്പെട്ടാൽ
ഇന്നലെകളെ മറക്കും.
fb യിൽ നിന്നും whats appലേക്ക്
ഒരു ചാട്ടമാണ്.
അവസാനം കറങ്ങി തിരിഞ്ഞ്
തന്റെ സൃഷ്ടിയെ വായിക്കുന്ന
എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ
മനസ്സിലെന്താവും.
Babu Thuyyam.
20/07/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo