
==========
''മലയാളിയായ ഓരോ പ്രവാസികളുടേയും
സ്വപ്നമാണ്
ഒരു മലയാള വിമാനം,
സ്വപ്നമാണ്
ഒരു മലയാള വിമാനം,
റോഡിലെ
കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ പോലെ,
കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ പോലെ,
ആകാശത്തിലെ,
കേരള എയർപ്പോർട്ട് കോർപ്പറേഷൻ
അഥവാ,
എയർ കേരള,
അഥവാ,
എയർ കേരള,
ആകാശത്തൂടെ അടിപൊളി യാത്ര,
കണ്ണൂർ എയർപ്പോർട്ട് ഉത്ഘാടന ദിവസം എയർ കേരളയും
പറക്കുമോ, ?
പറക്കുമോ, ?
പറക്കണം, അങ്ങനെ പറക്കുമെന്ന്
സ്വപ്നം കാണുകയാണ് ഒരു പ്രവാസി,
നമ്മുടെ കുഞ്ഞാലി ,
സ്വപ്നം കാണുകയാണ് ഒരു പ്രവാസി,
നമ്മുടെ കുഞ്ഞാലി ,
അന്നും പതിവ് പോലെ
പ്രഭാതമായി,
വേറെ ദിക്കൊന്നും പരിചയമില്ലാത്തതിനാൽ സൂര്യൻ കിഴക്കുണർന്നു,
പ്രഭാതമായി,
വേറെ ദിക്കൊന്നും പരിചയമില്ലാത്തതിനാൽ സൂര്യൻ കിഴക്കുണർന്നു,
തലയ്ക്ക് മുകളിലൂടെ പുതപ്പു ചുറ്റി ഭാര്യയെ പുണർന്നു കിടക്കുകയാണ് കുഞ്ഞാലി ,! ,
എടി, എഴുന്നേല്ക്കെടി, എനിക്ക് പോകണ്ടേ, !!? കുഞ്ഞാലി ഭാര്യയെ തോണ്ടി, !!
അവിടെ കെടക്ക് മനുഷ്യ, ഇനി എത്ര മാസം കഴിഞ്ഞാലാ ഈ പുതപ്പിനടിയിൽ നാം കണ്ടുമുട്ടണെ, !!
കുഞ്ഞാലിയെ വരിഞ്ഞു മുറുക്കി കൊണ്ട് ഭാര്യ ,
കുഞ്ഞാമിന പറഞ്ഞു, !!
കുഞ്ഞാമിന പറഞ്ഞു, !!
''എടി . ഞാൻ എയർ കേരളക്കാ പോകുന്നത്, !
''എന്നാ മെല്ലെ എഴുന്നേറ്റാൽ മതി,!
''അതെന്താ, ?
''അത് രണ്ട് മണിക്കൂർ താമസിച്ചാ എന്നും ഓടുന്നത്, !
-----
-----
കണ്ണൂർ എയർ പോർട്ട്,
''കരയണ്ട, !! കുഞ്ഞാമിനയെ താക്കീത് നല്കി കുഞ്ഞാലി, !
''എന്റെ ഈ കണ്ണുനീര് എന്നു മാറും, ?
കുഞ്ഞാമിന ചോദിച്ചു, !
കുഞ്ഞാമിന ചോദിച്ചു, !
''നിന്റെ എ ടി എം മ്മിൽ എന്റെ കാശ് വരുമ്പോൾ മാറിക്കോളും, !!
ചിരിതൂകി കൊണ്ട് സൂട്കെയ്സെടുത്ത്, എയർപോർട്ടിനുളളിലേക്ക് കയറാൻ നേരം,
ചൊമന്ന ഷർട്ടും, ലുങ്കിയും ഉടുത്ത് ,തുവർത്ത് തലയിൽ കെട്ടി ഒരാൾ , കുഞ്ഞാലി യുടെ മുന്നിലെത്തി, !
''എയർ കേരളയിലെ യാത്രക്കാരനാണോ, ? ചോദ്യം, ?
''അതെ, !! കുഞ്ഞാലി ഉത്തരം പറഞ്ഞു,
''സൂട്കെയ്സ് ഞങ്ങളെടുക്കും, ഇവിടെ യൂണിയൻ കാരുണ്ട്, !!
'അതു വേണ്ട, ഞാനെടുത്തോളാം, !
';ആയിക്കോട്ടെ, പക്ഷേ കൂലി 100/= രൂപ തരണം, ! ഈ സമയം മറ്റ് രണ്ട് ചുമട്ടുകാരും രംഗത്തെത്തി, !
യാത്രക്കാരുടെ ശ്രദ്ധക്ക്,
''കണ്ണൂരിൽ നിന്നും ഇന്ത്യൻ മഹാ സമുദ്രം വഴി, അറബി കടലിന് മുകളിലൂടെ ദുബായ്ക്ക് പോകുന്ന ''എയർ കേരള, '' എയർപോർട്ടിന്റെ ഇടത് വശത്ത് പാർക്ക് ചെയ്തിരിക്കുന്നു, !!
''ഏതവനാ ഈ അനൗൺസ് മെന്റ് ചെയ്യുന്നത്, ? സൂട്കെയ്സും ചുമന്നു കൊണ്ട് പോകുന്ന ആളോട് കുഞ്ഞാലി ചോദിച്ചു, !!
';കുത്തുപ്പറമ്പ് ബസ് സ്റ്റാൻഡിലെ അനൗൺസർ റസാക്കാ, !!
ഒരു പ്രത്യേക അറിയിപ്പ്,
'എയർ കേരളയിലെ എയർ ഹോസ്റ്റസ് രമണി ഇവിടെ എവിടെയെങ്കിലുമിരുന്ന് പരദൂഷണം പറയുന്നുണ്ടെങ്കിൽ ഉടനെ വിമാനത്തിനടുത്തേക്ക് എത്തിച്ചേരേണ്ടതാണ്, !!
വിമാനത്തിൽ ആളുകൾ കയറി കൊണ്ടിരിക്കുന്നു,
''ഈ വിമാനത്തിലിരിക്കുന്ന യാത്രക്കാരെ, !!''
ആ ശബ്ദം കേട്ട് കുഞ്ഞാലി തലയുർത്തി,
'' സൗദിയിൽ ഈന്തപ്പന തോട്ടത്തിൽ ജോലി ചെയ്യവേ പനയിൽ നിന്ന് കാൽവഴുതി, പനയുടെ ചോട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഒട്ടകത്തിന്റെ മേലേക്ക് വീണ് എന്റെ കാലൊടിഞ്ഞു, കുടുംമ്പം പോറ്റാൻ നിവ്യത്തിയില്ല, എന്നെ സഹായിക്കണം,
ഞൊണ്ടി ഞൊണ്ടി ഒരു മധ്യവയസ്ക്കൻ സീറ്റിനരുകിലേക്ക് വന്നു, ! കൈ നീട്ടി, !
ഞൊണ്ടി ഞൊണ്ടി ഒരു മധ്യവയസ്ക്കൻ സീറ്റിനരുകിലേക്ക് വന്നു, ! കൈ നീട്ടി, !
യാത്രക്കാരെല്ലാം കയറി,
അറിയിപ്പ് വന്നു,
വിമാനത്തിന്റെ പരിസരത്ത് ചുറ്റിപ്പറ്റി നില്ക്കുന്ന എയർ ഹോസ്റ്റസ് പുഷ്പയും, സഹ പൈലറ്റ് രായപ്പനും വിമാനത്തിൽ കയറേണ്ടതാണ്, !!
വിമാനത്തിന്റെ പരിസരത്ത് ചുറ്റിപ്പറ്റി നില്ക്കുന്ന എയർ ഹോസ്റ്റസ് പുഷ്പയും, സഹ പൈലറ്റ് രായപ്പനും വിമാനത്തിൽ കയറേണ്ടതാണ്, !!
ലേഡീസ് ആൻഡ് ജെന്റിൽമാൻ,
വിമാനം പൊങ്ങാൻ പോകുകയാണ്,
എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കുക,
ഞാൻ പൈലറ്റ്, പാക്കരൻ പൈമറ്റം, !!
വിമാനം പൊങ്ങാൻ പോകുകയാണ്,
എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കുക,
ഞാൻ പൈലറ്റ്, പാക്കരൻ പൈമറ്റം, !!
''ചേച്ചി, എയർഹോസ്റ്റസ് ചേച്ചി, ഒന്നിവിടെ വരെ വരു, !!
പുറകിൽ നിന്നുളള ശബ്ദം,
പുറകിൽ നിന്നുളള ശബ്ദം,
കുഞ്ഞാലി തിരിഞ്ഞു നോക്കി,
എയർഹോസ്റ്റസിനെ കണ്ട് കുഞ്ഞാലി അത്ഭുതപ്പെട്ടു,
തൊഴിലുറപ്പിനു പൊയ്ക്കൊണ്ടിരുന്ന രമണി, !
'' യാത്രക്കാരന്റെ അരികിലെത്തി രമണി ഇംഗ്ളീഷിൽ ചോദിച്ചു,
''വാട്ട് കാർപ്പെന്റെർ ചേട്ടാ, ?
''കാർപ്പെന്റെറോ, ? യാത്രക്കാരൻ കണ്ണ് മിഴിച്ചു, !
';അയ്യോ സോറി, വാട്ട് ഹാപ്പൻഡ് ചേട്ടാ, ?
';പെങ്ങളെ ഈ സീറ്റിന് ബെൽറ്റില്ല, !
';ചേട്ടന്റെ ബെൽറ്റൂരി തല്ക്കാലം സീറ്റുമായി അഡ്ജസ്റ്റ് ചെയ്യ്, പൊങ്ങി
കഴിഞ്ഞ്, താഴുമ്പോൾ ഊരാലോ, !!
കഴിഞ്ഞ്, താഴുമ്പോൾ ഊരാലോ, !!
''മനസിലായില്ല!!!, യാത്രക്കാരൻ,
''ചേട്ടാ, വിമാനം പൊങ്ങി കഴിയുന്നതു വരെ ബെൽറ്റിന്റെ ആവശ്യം വരത്തൊളളു, വിമാനം മെല്ലെ താണ് നേരെ പറക്കുമ്പോൾ ബെൽറ്റ് ഊരാം, ! പുരിഞ്ചിതാ !!
';എടി രമണി, !! കുഞ്ഞാലി വിളിച്ചു,
രമണി തിരിഞ്ഞു നോക്കി,
''രമണിയുടെ മുഖം വികസിച്ചു,
''തന്റെ കുഞ്ഞാലി ക്കാ, !!''
''തന്റെ കുഞ്ഞാലി ക്കാ, !!''
ഗൾഫിൽ പോയിട്ട് ലീവിനു വരുമ്പോൾ ഒളിച്ചോടി പൊന്നാനി കൊണ്ടു പോയി ബീവി യാക്കാം എന്നു പറഞ്ഞ് കൊതിപ്പിച്ച തന്റെ കുഞ്ഞാലീക്കാ, !
പക്ഷേ,
കൊതിച്ചത് കടൽ കടന്നപ്പോൾ,
വിധിച്ചത് കടൽ കടന്നെത്തി,
വിധിച്ചത് കടൽ കടന്നെത്തി,
ദുബായീന്ന് ലീവിനു വന്ന സുഗുണനുമായി അച്ഛൻ കല്ല്യാണം നടത്തി, !!
സുഗുണൻ മടങ്ങി പോയില്ല,
മേസ്ത്തിരി പണിക്കിറങ്ങി,
മൂന്ന് മക്കളുമായി, !!
മേസ്ത്തിരി പണിക്കിറങ്ങി,
മൂന്ന് മക്കളുമായി, !!
''കുഞ്ഞാലി ക്കാ, !! രമണി ഓടി വന്നു,
രമണിയെ അടിമുടി നോക്കി കൊണ്ട്,
രമണിയെ അടിമുടി നോക്കി കൊണ്ട്,
';നീ ആളാകെ മാറിയല്ലോ, എയർ ഹോസ്റ്റസ് പണി എങ്ങനെ കിട്ടി,!
';എന്റെ ഇക്ക, എയർ കേരള നഷ്ടത്തിലാകാതിരിക്കാൻ ചെലവ് ചുരുക്കിയതാ സർക്കാര്, കുറച്ച് കഞ്ഞിയും, ചമ്മന്തിയും വിളമ്പുന്ന പണിയല്ലേ ഇതിലുളളു, കുടുംമ്പ ശ്രീ പെണ്ണുങ്ങൾ മതി, ഡെയ്ലി 800 രൂപ കൂലിക്ക്, !!
''നിങ്ങൾ കൂലി കൂട്ടിത്തരാൻ സമരം ചെയ്യരുത്ട്ടോ, ബംഗാളി പെണ്ണുങ്ങളെ സർക്കാരിറക്കും, 500/= കൊടുത്താൽ മതി, അവർക്ക്, !
';നിന്റെ കെട്ട്യോൻ എന്ത് ചെയ്യുന്നു, ?
''ഡ്രൈവിംഗ് പഠിക്കുവാ വിമാനത്തിൽ
';ങേ,
,''അതേന്ന് ,
ഈ വിമാനത്തിലെ പൈലറ്റ് ഞങ്ങളറിയുന്ന നേതാവിന്റെ മകനാ, അവൻ സ്റ്റിയറിങ്ങ് കൊടുക്കും ചേട്ടന്, ചേട്ടൻ പണ്ട് ദുബായിലായിരുന്നല്ലോ, അതു കൊണ്ട് റൂട്ടെല്ലാം കാണാപ്പാഠമാ, !! ചേട്ടൻ ഫ്രണ്ടിലുണ്ട്, !!
ഈ വിമാനത്തിലെ പൈലറ്റ് ഞങ്ങളറിയുന്ന നേതാവിന്റെ മകനാ, അവൻ സ്റ്റിയറിങ്ങ് കൊടുക്കും ചേട്ടന്, ചേട്ടൻ പണ്ട് ദുബായിലായിരുന്നല്ലോ, അതു കൊണ്ട് റൂട്ടെല്ലാം കാണാപ്പാഠമാ, !! ചേട്ടൻ ഫ്രണ്ടിലുണ്ട്, !!
''എന്റെ പടച്ചോനെ, ഇതങ്ങ് ദുബായിലെത്തുമോ, ?
''പിന്നെന്താ, തിരിച്ചു വരുമ്പോൾ റൺവേ വരെ പൈലറ്റ് ഓടിക്കും,
പൊങ്ങി കഴിഞ്ഞാൽ പൈലറ്റ് എനിക്ക് പിടിക്കാൻ തരും, !!
''എന്തോന്ന്, ??
'സ്റ്റിയറിങ്ങേ, അല്ലാതെന്താ, ഹും, !!
''ഞാൻ വിചാരിച്ച്, ''കുഞ്ഞാലി നാണത്തോടെ നഖം കടിച്ചു, !!
കുഞ്ഞാലി ക്കാക്കറിയോ,
എയർ കേരളയുടെ
പുതിയ ഫ്ളൈറ്റ് , ട്രിവാഡ്രം മസ്ക്കറ്റ് , റൂട്ടിലേ സഹ പൈലറ്റ് ഞാനായിരിക്കും, !!
എയർ കേരളയുടെ
പുതിയ ഫ്ളൈറ്റ് , ട്രിവാഡ്രം മസ്ക്കറ്റ് , റൂട്ടിലേ സഹ പൈലറ്റ് ഞാനായിരിക്കും, !!
''എന്റെ പടച്ചോനെ, ?
''പഠിച്ചിറങ്ങുന്ന പിളേളര് ഭയങ്കര ശമ്പളമാ ചോദിക്കണെ, അതു കൊണ്ടാ സർക്കാര് ഞങ്ങളെ പരിശീലിപ്പിച്ച് ജോലിക്കെടുത്തത്, !!
''ഫ്ളൈറ്റിൽ ഭക്ഷണമൊക്കാ എന്താ, ?
'രാവിലത്തെ യാത്രക്കാർക്ക് 'പൊറോട്ടയും, ചിക്കനും,
''വൈകിട്ടത്തെ യാത്രക്കാർക്ക് കപ്പ പുഴുങ്ങിയതും, കട്ടൻ ചായയും,
രാത്രി അത്താഴം
കഞ്ഞിയും ,പയറും,
ചമ്മന്തിയും, തനി നാടൻ വിഭവങ്ങളാ, !!
കഞ്ഞിയും ,പയറും,
ചമ്മന്തിയും, തനി നാടൻ വിഭവങ്ങളാ, !!
''വിമാനത്തിൽ സുരക്ഷാ സംവിധാനങ്ങളൊക്കൊ എങ്ങനെ, ?
പാരച്ചൂട്ടുണ്ടോ, ?
പാരച്ചൂട്ടുണ്ടോ, ?
''പാരച്ചൂട്ടില്ല, പാം ഓയിലുണ്ട്, !!
''പാരച്ചൂട്ട് വെളിച്ചെണ്ണയല്ല ഉദ്ദേശിച്ചത്,
അപകട സമയത്ത് രക്ഷപ്പെടാനുളള പാരച്ചൂട്ട്, !!
അപകട സമയത്ത് രക്ഷപ്പെടാനുളള പാരച്ചൂട്ട്, !!
ആ ''പാരച്ചൂട്ടുണ്ടായിരുന്നു, ഇപ്പോഴില്ല,
''അതെന്താ, ?
''എന്റെ കൂടെ ജോലി ചെയ്യുന്ന വത്സയും, പൊന്നമ്മയും അതടിച്ചോണ്ട് പോയി, അവളുമാരുടെ കെട്ട്യോന്മാർക്ക് കൊടുത്തു,
''അതെന്തിനാ ?
'അവന്മാർ തെങ്ങ് കയറ്റ തൊഴിലാളികളാ,!
തെങ്ങിൽ കയറിയിട്ട് താഴേക്ക് പറന്നിറങ്ങാനാണെത്രേ, !!
തെങ്ങിൽ കയറിയിട്ട് താഴേക്ക് പറന്നിറങ്ങാനാണെത്രേ, !!
കെട്ട്യോൻ പറന്നിറങ്ങുന്നത് പൊന്നമ്മ ഫെയ്സ് ബുക്കിലിട്ടു, അത് വൈറലായി, എയർ കേരള യുടെ എംഡി കണ്ടു, അതോടെ ''വിമാനത്തിൽ പാരച്ചൂട്ട് വേണ്ടെന്നു വച്ചു, ടയർ കൊണ്ടുവന്നു, !!
, കടലിൽ മുങ്ങി പോകാതിരിക്കാൻ ,അത് തലയിലുടെ ഇട്ട് ചാടിയാൽ മതി, !
പിന്നെ വഞ്ചിയുണ്ട് വിമാനത്തിനടിയിലാ ഫിറ്റ് ചെയ്തിരിക്കുന്നത്, സ്വിച്ചിട്ടാൽ മതി വഞ്ചി കടലിലേക്ക് വീഴും, !!
പിന്നെ വഞ്ചിയുണ്ട് വിമാനത്തിനടിയിലാ ഫിറ്റ് ചെയ്തിരിക്കുന്നത്, സ്വിച്ചിട്ടാൽ മതി വഞ്ചി കടലിലേക്ക് വീഴും, !!
''കുഞ്ഞാലി ക്കാ, ഇത്രേം ചെലവ് കുറച്ച് ഓടുന്നത്, പ്രവാസികളുടെ പരാതി തീർക്കാനാ, !!
''എന്തു പരാതി, ?
''ടിക്കറ്റ് ചാർജ് വർദ്ധനവക്കെതിരെ നിങ്ങൾ ഉന്നയിക്കുന്ന പരാതി, കാലങ്ങളായി കേൾക്കുന്നു, അതിനൊരു പരിഹാരമാണ് ഈ എയർ കേരള, !!
''അതു നേരാ, പക്ഷേ രമണി, !
''എന്താണിക്ക, !!
''ഇങ്ങനെ ഒക്കെയാണേൽ ''എയർ കേരള''യിൽ പോകുന്നവർ പരാതി പറയില്ല, ! കാരണം, പരാതി പറയാൻ അവർ ജീവിച്ചിരുന്നാലല്ലേ, !! അങ്ങ് ദുബായിലെത്തിയാലല്ലേ പരാതി പറയൂ, !ൂ
മേസ്ത്തിരി മാരും, കുടുംമ്പ ശ്രീ ക്കാരും വിമാനം ഓടിക്കാൻ തുടങ്ങിയാൽ 'എയർ കേരള,'' ചവർ കേരളയാകും, !!
''ഈ സമയം എയർഹോസ്റ്റസ് വത്സ കടന്നു വന്നു, !
''ചേച്ചി, വിമാനം പോകില്ല, !
''അതെന്താടി, ?
''മിന്നൽ പണിമുടക്ക്, !
''ങേ, കുഞ്ഞാലി ഞെട്ടി, !
'' ഒരു യാത്രക്കാരൻ നമ്മുടെ പൊന്നമ്മയുടെ മുതുകിൽ തോണ്ടി,
''മുതുകിൽ പീഡനം, !
''മുതുകിൽ പീഡനം, !
മുന്നിൽ ഭയങ്കര ബഹളം, !
ചാനലു കാരും, പോലീസും ഇപ്പം എത്തും, ഞാൻ ലേശം റോസ് പൗഡർ ഇട്ടിട്ടു വരട്ടെ, ! വത്സ നടന്ന് നീങ്ങി, !
ചാനലു കാരും, പോലീസും ഇപ്പം എത്തും, ഞാൻ ലേശം റോസ് പൗഡർ ഇട്ടിട്ടു വരട്ടെ, ! വത്സ നടന്ന് നീങ്ങി, !
''യാത്രക്കാർ നീതി പാലിക്കുക, ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ അക്കളി തീക്കളി സൂക്ഷിച്ചോ, !
സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും,
എയറും, കേരളയും സ്തംഭിപ്പിക്കും !!
സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും,
എയറും, കേരളയും സ്തംഭിപ്പിക്കും !!
''ഇക്കണക്കിനാണേൽ പ്രവാസികളുടെ വയറും സ്തംഭിപ്പിക്കും !! ഒരു യാത്രക്കാരൻ !
എയർ ഹോസ്റ്റസുമാരുടെ ജാഥയിൽ രമണിയും ചേർന്ന് മുദ്രവാക്ക്യം വിളിച്ച് ജാഥ വിമാനത്തിൽ നിന്ന് ഇറങ്ങി റൺവേയിലേക്ക് നീങ്ങുന്നത് വിൻഡോയുടെ ഇടയിലൂടെ കുഞ്ഞാലി കണ്ടു, !!
========
ഷൗക്കത്ത് മൈതീൻ, !
കുവൈത്ത്, !
കുവൈത്ത്, !
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക