എന്നും വീട്ടിൽ നിന്നു പുറത്തിറങ്ങും
മുന്നേ അവളെ ചേർത്തു നിർത്തി
അവളുടെ നെറുകയിൽ ചുംബിക്കുക
ഒരു പതിവായിരുന്നു...,
മുന്നേ അവളെ ചേർത്തു നിർത്തി
അവളുടെ നെറുകയിൽ ചുംബിക്കുക
ഒരു പതിവായിരുന്നു...,
അവളോടു പിണങ്ങുന്ന ദിവസം പോലും ഒരൽപ്പം നീരസത്തോടെയാണെങ്കിലും
ആ ചുംബനം മുടക്കമില്ലാതെ തന്നെ ഞാൻ തുടർന്നു പോന്നു..,
ആ ചുംബനം മുടക്കമില്ലാതെ തന്നെ ഞാൻ തുടർന്നു പോന്നു..,
ചിലപ്പോഴെല്ലാം വലിയ ദേഷ്യത്തോടെ അവളോടു പിണങ്ങുമ്പോഴും അവൾക്കുള്ള ചുംബനം മുറ തെറ്റാതെ നൽകാറുണ്ടെങ്കിലും,
അതോടൊപ്പം എന്റെയുള്ളിലെ ദേഷ്യം മുഴുവനും മുഖഭാവം കൊണ്ട് പ്രകടിപ്പിച്ചായിരുന്നു ആ ചുംബനങ്ങൾ ഞാനവൾക്ക് നൽകിയിരുന്നത് എന്നു മാത്രം...,
എന്നാൽ
അവൾ നേരേ തിരിച്ചായിരുന്നു,
ചിലപ്പോൾ എന്നോടുള്ള ദേഷ്യം മൂത്ത് എന്നെ ചീത്ത വിളിക്കാനായി എനിക്കു നേരെ പാഞ്ഞു വരുമെങ്കിലും എന്റെ തൊട്ടു മുന്നിലെത്തുന്ന നിമിഷം സ്വിച്ച് ഇട്ട പോലെ അവളുടെ മനസിലെ ദേഷ്യവും കണ്ണിലെ കോപവുമെല്ലാം മഞ്ഞുപ്പോലെ അലിഞ്ഞില്ലാതാവും...,
അവൾ നേരേ തിരിച്ചായിരുന്നു,
ചിലപ്പോൾ എന്നോടുള്ള ദേഷ്യം മൂത്ത് എന്നെ ചീത്ത വിളിക്കാനായി എനിക്കു നേരെ പാഞ്ഞു വരുമെങ്കിലും എന്റെ തൊട്ടു മുന്നിലെത്തുന്ന നിമിഷം സ്വിച്ച് ഇട്ട പോലെ അവളുടെ മനസിലെ ദേഷ്യവും കണ്ണിലെ കോപവുമെല്ലാം മഞ്ഞുപ്പോലെ അലിഞ്ഞില്ലാതാവും...,
ചിലപ്പോൾ എന്റെതായ കാരണങ്ങൾ കൊണ്ട് ഞാൻ അവളിൽ നിന്നു കേൾക്കുമെന്നുറപ്പിച്ച ചീത്ത പോലും എന്റെ മുന്നിലവൾ അതിനായി എത്തുന്ന നിമിഷം അലിഞ്ഞില്ലാതാവുന്നതു കണ്ട് ഞാൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്.,
എനിക്കറിയില്ല അവളിൽ അന്നേരം സംഭവിക്കുന്ന ആ മാറ്റം എന്താണെന്ന്., അന്ന്യൻ സിനിമയിലെ വിക്രമിനെ പോലെ അവൾക്കിനി മൾട്ടിപ്പിൾ പേർസണാലിറ്റി ഡിസോഡർ ഉണ്ടോ എന്നു വരെ ഞാൻ സംശയിച്ചിട്ടുണ്ട്..,
എന്നാൽ മറ്റുള്ളവരെക്കാൾ എളുപ്പത്തിൽ തന്റെ കോപം നിയന്ത്രിക്കാനുള്ള ഒരു കഴിവായിരിക്കുമോ അതെന്നും എനിക്കു സംശയമുണ്ട്...,
എന്നാൽ,
എനിക്ക് എനിക്കവളോടുള്ള ഇഷ്ടത്തിനും, എത്ര വലിയ ദേഷ്യത്തിനിടയിലും അവളോടതു പ്രകടിപ്പിക്കാത്ത വിധം ഞാനവൾക്ക് നൽകുന്ന ചുംബനങ്ങൾക്കും പിന്നിൽ ഒരു കഥയുണ്ട്....!
എനിക്ക് എനിക്കവളോടുള്ള ഇഷ്ടത്തിനും, എത്ര വലിയ ദേഷ്യത്തിനിടയിലും അവളോടതു പ്രകടിപ്പിക്കാത്ത വിധം ഞാനവൾക്ക് നൽകുന്ന ചുംബനങ്ങൾക്കും പിന്നിൽ ഒരു കഥയുണ്ട്....!
ഞാനുമായി അവൾ പ്രണയത്തിലാണെന്നറിഞ്ഞ അവളുടെ വീട്ടിൽ നിന്നും അവൾക്കു നേരിടേണ്ടി വന്നത് നിറയെ ദേഹോപദ്രവങ്ങളായിരുന്നു,
ഒരു മൃഗത്തിനോടെന്ന പോലെയാണ് അവർ അവളോടു പെരുമാറിയത് പണത്തിന്റെ ധാരാളിത്വം തന്നെയാണ് അവരെ കൊണ്ട് അതെല്ലാം ചെയിപ്പിച്ചത്..,
അവരവളുടെ പഠിപ്പവസാനിപ്പിക്കുകയും, ഫോൺ പിടിച്ചു വെക്കുകയും, അവളെ ഒരു മുറിയിലിട്ടു പൂട്ടുകയും, അവളുടെ മുറിയിലെക്കുള്ള കറന്റ് കട്ടു ചെയ്യുകയും കാറ്റും വെളിച്ചവും കടക്കാതിരിക്കാൻ ജനവാതിലുകൾക്കു മേലെ പട്ടിക വെച്ചടിക്കുകയും ചെയ്തു, തുടർന്ന് വെന്റിലേറ്റർ വഴിയുള്ള വായു മാത്രമായിരുന്നു അവൾക്കനുവദിക്കപ്പെട്ടത്,
എന്നിട്ടും അവൾ അവളുടെ തീരുമാനങ്ങളിൽ ഉറച്ചു നിന്നു.,
അതോടൊപ്പം മാനസീകസങ്കർഷങ്ങൾക്കും അവളെ വിധേയയാക്കി സ്വന്തം മകളാണെന്ന പരിഗണന പോലും നൽകാതെ അവളെ ബെൽറ്റു കൊണ്ടു പ്രഹരിക്കുകയും പലപ്പോഴും പട്ടിണിക്കിടുകയും ചെയ്തു,
അവളെ എങ്ങിനെയെങ്കിലും ഇതിൽ നിന്നു പിൻ തിരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അവർ എല്ലാം മറന്നു, അവളെ ഒരു ഡോക്ടറെ കൊണ്ട് തുടർച്ചയായി കൗൺസിലിങ്ങ് ചെയ്യിപ്പിച്ചു,
അതും പോരെന്നു തോന്നിയതോടെ കുടുംബത്തിലെ തന്നെ ഒരു ക്രിമിനൽ വക്കീലിന്റെ സഹായത്തോടെ അവളിൽ നിന്നു " ഞാനവളെ പറഞ്ഞു മയക്കി എന്റെ വലയിൽ പെടുത്തുകയായിരുന്നെന്ന് " ഒരു പേപ്പറിൽ എഴുതി ഒപ്പിട്ടു വാങ്ങി ആ പേപ്പർ വെച്ച് കോടതിയിൽ കേസ് കൊടുത്ത് എന്നെ ജയിലിലാക്കും എന്നും പറഞ്ഞവർ അവളെ പേടിപ്പിച്ചു....!
അതിന്റെ കൂടെ ജീവൻ പോയാലും ശരി എന്തു വില കൊടുത്തും ഈ ബന്ധം തകർക്കുമെന്നവർ അവളെ ശക്തമായി താക്കീതും ചെയ്തു...,
തുടർന്നവർ അവളുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു, എന്നാൽ അവൾക്ക് അയാളുമായി സംസാരിക്കാൻ കിട്ടിയ ഒരവസരത്തിൽ അവൾ താൻ മറ്റൊരാളെ സ്നേഹിക്കുന്നുണ്ടെന്നു അയാളോടു പറഞ്ഞെങ്കിലും അയാൾ അതൊന്നും മുഖവിലക്കെടുത്തില്ല അയാളുടെ കണ്ണ് ആ വിവാഹം വഴി ലഭിക്കാൻ സാധ്യതയുള്ള സ്വത്തിലും പണത്തിലുമായിരുന്നു...,
അതോടെ അവളുടെ ഏക പ്രതീക്ഷയും അവസാനിച്ചു,
കല്ല്യാണദിവസം അടുത്തു വന്നതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ അവളുടെ പേടിയും ഭയവും കൂടി വന്നു.,
കല്ല്യാണദിവസം അടുത്തു വന്നതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ അവളുടെ പേടിയും ഭയവും കൂടി വന്നു.,
എന്നാൽ കല്യാണത്തിനു നാലു ദിവസം ബാക്കിയുള്ളപ്പോൾ വീട്ടുക്കാരെല്ലാം കല്യാണ ആവശ്യത്തിനായി പുറത്തു പോയ നേരം ഭക്ഷണം നൽകാനായി മാത്രം തുറന്നിരുന്ന അവളുടെ മുറിയുടെ വാതിൽ പെട്ടന്നനെ അവൾക്കു മുന്നിൽ മലർക്കേ തുറക്കപ്പെട്ടു വാതിൽ വിടവിലൂടെ പുറത്തേക്കു നോക്കിയ അവൾ കണ്ടത് തന്റെ അച്ഛമ്മയേ....!
അവർ അവളെ ചേർത്തു പിടിച്ച് കുറച്ചു പണവും ആഭരണവും അവളുടെ കൈയ്യിൽ വെച്ചു കൊടുത്തു കൊണ്ടു പറഞ്ഞു,
ഒരു പെൺക്കുട്ടിയുടെ വിവാഹം നടത്തേണ്ടത് അവളെ പൂട്ടിയിട്ടു കൊണ്ടല്ല,
ഒന്നുകിൽ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി പിൻതിരിപ്പിച്ചിട്ടാവണം...!
അതല്ലെങ്കിൽ,
അവൾക്കിഷ്ടപ്പെട്ട വിവാഹം നടക്കണം..!
അവൾക്കിഷ്ടപ്പെട്ട വിവാഹം നടക്കണം..!
ഇതിൽ ആദ്യം പറഞ്ഞതിന്റെ ഇരയാണ് ഈ ഞാനും.....!
അന്ന് എല്ലാവരും ചേർന്ന് എന്നെ കൊണ്ട് വീട്ടുക്കാർക്കു വേണ്ടി അവനെ ഉപേക്ഷിക്കുകയെന്നാൽ അതൊരു വലിയ ത്യാഗമാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു എന്നെ പിൻതിരിപ്പിച്ചത്....,
എന്നാൽ
എന്നെ അതുവരെ വളർത്തി വലുതാക്കിയതിലുള്ള എന്റെ കടമ മാത്രമായിട്ടായിരുന്നു പിന്നീടവരെല്ലാം അതിനെ കണ്ടത്,
എന്നെ അതുവരെ വളർത്തി വലുതാക്കിയതിലുള്ള എന്റെ കടമ മാത്രമായിട്ടായിരുന്നു പിന്നീടവരെല്ലാം അതിനെ കണ്ടത്,
അതോടെ ഞാൻ വാക്ക് കൊടുത്ത അവനോടു ഞാൻ ചെയ്ത ചതി എന്നെ വേട്ടയാടാൻ തുടങ്ങി, അന്നു മുതൽ ഇന്ന് ഈ നിമിഷം വരെ അതെന്നെ വിടാതെ പിൻ തുടർന്നു കൊണ്ടെയിരിക്കുന്നു....!
ഇതൊന്നും ഞാൻ ആരോടും പറഞ്ഞില്ല,
പറഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല,
അനുഭവിക്കേണ്ടതെല്ലാം ഞാൻ അനുഭവിച്ചു തീർന്നിരിക്കുന്നു,
തെറ്റ് എന്റെതാണ് എന്റെതു മാത്രം...!
പറഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല,
അനുഭവിക്കേണ്ടതെല്ലാം ഞാൻ അനുഭവിച്ചു തീർന്നിരിക്കുന്നു,
തെറ്റ് എന്റെതാണ് എന്റെതു മാത്രം...!
അതു കൊണ്ട് തന്നെ എന്റെ ഗതി ഒരിക്കലും നിനക്കുണ്ടാകരുത്, നിന്നെ ഇവിടുന്ന് തുറന്നു വിട്ടതിന്റെ പേരിൽ ഇവിടെ ആരും എന്നെ കൊല്ലാന്നൊനും പോകുന്നില്ല അതോർത്ത് നീ പേടിക്കണ്ട.,
എത്രയും പെട്ടന്ന് നീയവനെ വിളിച്ച് ഇവിടുന്ന് രക്ഷപ്പെടാൻ നോക്ക്,
അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാനിതു പറയുന്നതെന്നു പറഞ്ഞു
അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാനിതു പറയുന്നതെന്നു പറഞ്ഞു
അച്ഛമ്മ തന്റെ മൊബൈൽ ഫോൺ അവൾക്കു നേരേ നീട്ടിയതും അവൾ അതു വാങ്ങി എന്നെ വിളിച്ചു അതിനടുത്ത നിമിഷം തന്നെ ഞാനവിടെ എത്തി അവളെയും കൂട്ടി കൊണ്ടു പോന്നു,
അതിനു ശേഷം ഞങ്ങൾ തിരിച്ചെത്തിയതു തന്നെ ഇരുപതു ദിവസങ്ങൾക്കു ശേഷം വിവാഹമെല്ലാം കഴിഞ്ഞ് പോലീസ് സ്റ്റേഷനിലായിരുന്നു,
അതോടൊപ്പം അവളും എന്റെ കൂടെ ജീവിക്കാൻ തയ്യാറായി എന്നോടൊപ്പം ഉറച്ചു നിന്നതോടെ ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിനു ജീവിക്കാൻ അനുവദിക്കയല്ലാതെ അവർക്കു മറ്റു മാർഗ്ഗമില്ലാതെയായി..,
അങ്ങിനെ അവൾ എനിക്കു സ്വന്തമായി,
അതിനു ശേഷമാണ് എന്നോടൊപ്പം ജീവിക്കാൻ അവൾ പെട്ട കഷ്ടപ്പാടുകൾ ഞാനറിഞ്ഞത് അതോടെ അവളെ ഇനി ഒരിക്കലും കഷ്ടപ്പെടുത്തരുതെന്ന് ഞാനും തീരുമാനിച്ചു,
അന്നു മുതൽ എന്തു പ്രശ്നം വന്നാലും അതു താൽക്കാലികമാണെന്ന് പരസ്പരം ഒാർമ്മപ്പെടുത്താൻ അവളുടെ നെറുകയിൽ ഉമ്മ വെക്കുന്നത് ഒരു പതിവായ് ഞാൻ തുടർന്നു...!
ഒരു ദിവസം ഞാനവളോടു ചോദിച്ചു,
അവർ നിന്നെ പൂട്ടിയിട്ടും, ദേഹോപദ്രവമേൽപ്പിച്ചും, കഷ്ടപ്പെടുത്തിയും, പട്ടിണിക്കിട്ടും, കൗൺസിലിങ്ങ് നടത്തിയിട്ടും, ഭീഷണിപ്പെടുത്തിയിട്ടും നിയെന്തു കൊണ്ടു ഇതിൽ നിന്നു പിൻമാറിയില്ലയെന്ന്...???
അതിനവൾ പറഞ്ഞ മറുപടി,
സാധാരണ പെൺക്കുട്ടികൾ തന്നെ സ്നേഹിക്കുന്നവനെ വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് പലപ്പോഴും അവസാന സമയത്തെ വീട്ടുക്കാരുടെ ഇടപ്പെടൽ കൊണ്ടാണ്.....!
എന്നാൽ,
ഞാൻ നിങ്ങളെ സ്നേഹിച്ചു തുടങ്ങുന്നതു തന്നെ നിങ്ങളോടൊത്ത് മാത്രമേ ജീവിക്കു എന്ന തീരുമാനത്തോടെയാണ്,
ഞാൻ നിങ്ങളെ സ്നേഹിച്ചു തുടങ്ങുന്നതു തന്നെ നിങ്ങളോടൊത്ത് മാത്രമേ ജീവിക്കു എന്ന തീരുമാനത്തോടെയാണ്,
എനിക്കറിയാമായിരുന്നു ഞാൻ അവിടെ അനുഭവിച്ചതെല്ലാം അനുഭവിക്കേണ്ടി വരുമെന്ന് അതു കൊണ്ടു തന്നെ അതൊന്നും എന്നെ തളർത്തിയില്ല,
എന്നാൽ അവസാനമായതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ ഞാനും ഭയപ്പെട്ടു, എന്നാൽ ദൈവം അവിടെയും അച്ഛമ്മയുടെ രൂപത്തിൽ എനിക്കു മുന്നിലെത്തി...,
എന്നാൽ,
ആത്മാർത്ഥമായ പ്രണയത്തിൽ ഇതിനേക്കാൾ ഒക്കെ സുപ്രധാനമായ മറ്റൊന്നുണ്ട്, വിശ്വാസത്തിന്റെ വലിയ വലിയ ശരികളിൽ ഒന്ന്,
ആത്മാർത്ഥമായ പ്രണയത്തിൽ ഇതിനേക്കാൾ ഒക്കെ സുപ്രധാനമായ മറ്റൊന്നുണ്ട്, വിശ്വാസത്തിന്റെ വലിയ വലിയ ശരികളിൽ ഒന്ന്,
അതെന്താണെന്നു വെച്ചാൽ,
" നമ്മുടെ വിധിയായി മാറുന്നത് എപ്പോഴും നമ്മൾ എടുക്കുന്ന തീരുമാനങ്ങളാണ് "
ഞാൻ വീട്ടുക്കാർ തീരുമാനിച്ച ആളെ മതിയെന്നു തീരുമാനിച്ചിരുന്നെങ്കിൽ അതാവുമായിരുന്നു എന്റെ വിധി,
എന്നാൽ,
നിങ്ങളെ മതിയെന്നു ഞാൻ തീരുമാനിച്ചതോടെ എന്റെ വിധിയും അതായി...!
നിങ്ങളെ മതിയെന്നു ഞാൻ തീരുമാനിച്ചതോടെ എന്റെ വിധിയും അതായി...!
അപ്പോൾ ഞാൻ മറ്റൊന്നവളോടു ചോദിച്ചു...,
അതു പോലെ
ചിലപ്പോഴെല്ലാം എന്നോടുള്ള ദേഷ്യം കൊണ്ട് എന്നെ ചീത്ത വിളിക്കാനായി എന്റെ മുന്നിലെക്ക് വന്നിട്ടും പെട്ടന്ന് അതെല്ലാം മറന്ന് ശാന്തത കൈവരിക്കുന്നതെന്തു കൊണ്ടാണ് എന്ന്...?
ചിലപ്പോഴെല്ലാം എന്നോടുള്ള ദേഷ്യം കൊണ്ട് എന്നെ ചീത്ത വിളിക്കാനായി എന്റെ മുന്നിലെക്ക് വന്നിട്ടും പെട്ടന്ന് അതെല്ലാം മറന്ന് ശാന്തത കൈവരിക്കുന്നതെന്തു കൊണ്ടാണ് എന്ന്...?
അപ്പോൾ അവൾ പറഞ്ഞു..,
നിങ്ങളുടെ മുന്നിലേക്ക് എത്തുമ്പോഴാണ് നിങ്ങൾ എന്നും എനിക്ക് നൽകാറുള്ള ആ ചുംബനത്തെ കുറിച്ച് ഞാൻ ഒാർമ്മിക്കാറ് അതോടെ എന്റെ ഭാഗത്തു നിന്നുള്ള ഒരു ചെറിയ പിഴവു കൊണ്ടു പോലും അതെനിക്കു നഷ്ടപ്പെടരുതെന്ന് ഞാൻ ഒാർക്കും അതൊടെ എന്റെ എല്ലാ കോപങ്ങളും ആ നിമിഷം തന്നെ ആറിതണുക്കും...!
പിന്നെ ഞാൻ അവളോടൊന്നും ചോദിച്ചില്ല.,
പകരം,
അവളെ നെഞ്ചോടു ചേർത്തു നിർത്തി, അതോടെ
അവളുടെ കണ്ണുകളടയുകയും ഞാനവളുടെ മൂർദ്ധാവിൽ ചുംബിക്കുകയും ചെയ്തു,
പകരം,
അവളെ നെഞ്ചോടു ചേർത്തു നിർത്തി, അതോടെ
അവളുടെ കണ്ണുകളടയുകയും ഞാനവളുടെ മൂർദ്ധാവിൽ ചുംബിക്കുകയും ചെയ്തു,
അല്ലെങ്കിലും,
രണ്ടു പേർ പരസ്പരം ചുംബിക്കുമ്പോൾ ഈ ലോകത്തിന് വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ല.,
രണ്ടു പേർ പരസ്പരം ചുംബിക്കുമ്പോൾ ഈ ലോകത്തിന് വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ല.,
എന്നാൽ,
ആ ചുംബനം അതവരുടെ ലോകം കൂടുതൽ മനോഹരമാക്കുകയാണ് ചെയ്യുന്നത്...!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക