Slider

പാത്തുമ്മാന്റെ ആട്

0


ബസീറിന്റെ പാത്തുമ്മാന്റെ ആട് ബായ്ച്ച്ക്ക്ണാ..യ്യ്.?'
"ങ്ഹെ...!! തെന്ത് ഒലക്കമ്മേലെ ചോദ്യാണ്ടാ...
നീയേതെങ്കിലും ഒന്നിലൊറ..ആട് ബസീറിന്റേണോ, പാത്തുമ്മേന്റേണോ..??
എന്ത് ബായിച്ചിട്ടുണ്ടോന്ന്‌‌..? ആടെങ്ങെനെ ബായിക്കും...ഒന്ന് പോഡാവ്ട്ന്ന്..!!"
പഷ്ട്ട്..ഉസ്കൂളീ പോവാതെ മാവുമ്മേ കേറി നടന്ന ഇവനോട്
ചോയ്ച്ച എന്നെ പറഞ്ഞാമതി...
അവനെന്ത് ബസീറ്..
ന്ത് പാത്തുമ്മ...!
"അല്ലാ...നീ ബൈക്കം മൊമ്മദ് ബസീർ എന്ന പേര് കേട്ട്ക്ക്ണാ..?"..
"ന്ത് ചോദ്യാണിഷ്ട്ടാ...
ഓര് പൈങ്കര എഴുത്തുകാരനല്ലേന്ന്..
ഓരെഴുത്യൊരു കഥ മ്മളും വായ്ച്ച്ക്ക്ണ്..ഏതാപ്പോപേര്........
ങ്ഹാ...
ഓരെ വാപ്പാക്കൊരാനേണ്ടാർന്ന്..!!"
"ദാ കെട...വാപ്പയല്ല വായ്യോക്കീ,
ഉപ്പുപ്പ.."
"ങ്ഹാ...ഉപ്പുപ്പ...
ന്തായാലും ഓരൊക്കെ
ഒരേ രക്തല്ലേന്ന്...
ആനക്ക് പനമ്പട്ട വാപ്പാക്കും വെട്ടാം...!
അല്ലാ ..ദ്പ്പന്താ ചോയിക്കാനായ്ട്ട്."
"ഇന്ന് സുൽത്താന്റെ ചരമ വാർഷികാന്ന്...എജ്ജാതി കഥകളെഴുതിയ മനുസനാർന്ന്,..."
"അല്ലാ...യ്യെന്താ പറേണെ..
സുൽത്താൻ ചത്തതിന് ബഷീറിനെന്താന്ന്...ഓരാണാ ഓനെ കൊന്നാ..??!
"ഹൊ...ഈ നായിനെ കൊണ്ട് തോറ്റല്ലോ ബദ്രീങളേ....
ബസീറിനെ ബിൾക്കണതാന്ന് സുൽത്താൻന്ന്...ബേപ്പൂര് സുൽത്താൻ"
"അല്ലിപ്പോ ബഷീറിനെതാ കൊയപ്പം..നല്ല പേരല്ലേ.....
മാറ്റണ്ടാർന്ന്... അല്ല ഈ ബേപ്പൂരാണോ, ബൈക്കത്താണോ ശരിക്ക് ഓരെ സ്ഥലം..?"
"അതൊന്നും നിക്കറിയൂല...
ബസീറൊന്നും മരിക്കണ്ടാർന്ന്
ന്തോരം കഥകൾ വായിക്കാർന്ന്.."
"അപ്പ ബസീറ് മരിച്ചാ..??!!"
"പോ നായിന്റോനെ...
അന്റടുത്ത് പറഞ്ഞ എന്നെ ഒലക്കോണ്ട് തച്ചണം."
"യ്യ് പോഡ ചെലയ്ക്കാണ്ട്...
ബസീറ് മരിച്ചാ പത്രമ്മേ വരും, ടീവീലും കാട്ടും, പുളുവടിക്കാ നീയ്യ്..
ഉസ്കൂളിന് അവധീം കിട്ടും...
ന്റെ കുട്ട്യോള് ഇന്നും ഉസ്ക്കൂള് പോയ്ക്ക്ണ്..
ന്നിട്ട് ചരമ വാർഷികം പോലും..."
"യാ റബ്ബേ....
ഇവന് നല്ല ബുദ്ധി കൊടുക്കാൻ കനിവുണ്ടാകണേ.."
"പ്രാത്തീര് പ്രാത്തീര്..
എനിക്ക് നല്ല ബുദ്ധി കട്ടുമ്പം മുയുമനും അനക്ക് ബെർതെ
തരാം....പ്രാത്തീര്....
വെവരമില്ലാണ്ട് ചെലക്കാൻ
വന്നേക്ക്ണ് നായ....!!"

BY-- shyam varkkala
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo