Slider

കേരളത്തിൽ

0
Image may contain: 1 person

മഹാമാരിയെ ‌ തടയാനുയിരു
കൊടുത്തൊരു മാലാഖ
ചിരി തൂകി നിൽപുണ്ട്‌
ലോകത്തിൻ മുന്നിൽ
"എന്റെ കേരളമായ്‌"
പട്ടിണി മാറ്റാൻ,
സൗഖ്യം നേടാൻ,
പല ദൈവങ്ങളോടിരന്നവർ,
ജനാധിപത്യവും
ഏകലോകവും പാടി,
പല കൊടിയുമായൊന്നിച്ചവരിതാ
കോഴിക്കറി കൂട്ടാൻ പൂതി 
തോന്നിയോരുത്തനെ കൊന്ന് തിന്നുപോലും
"അങ്ങ്‌ കേരളത്തിൽ"
ഇരുപത്‌ തികയാത്തൊരു
കൗമാരത്തിന്റെ ഇടനെഞ്ച്‌
തുരന്ന കത്തിയിലെ ചോരയിറ്റി
തീരും മുന്നെ,
പട്ടിണി മൂത്ത വയറുമായി
കാടിറങ്ങിയൊരുവനെ
തല്ലിക്കൊന്ന് കത്തിച്ച
കുഴിമാടത്തിലിവനെയും
കിടത്തി മെല്ലെ പറയുക നിങ്ങൾ
"ഇത്‌ നിങ്ങളുടെ കേരളമെന്ന്"
ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo