
~~~~~~~~~~~~~~~~
ആകാശനീലിമയാകെ
മിഴികളിൽ
നിറച്ച്
ആഴങ്ങളുടെയഗാധമാ-
യന്ധതയിൽ
നോവുകളൊളിപ്പിച്ച്
മൗനമായൊഴുകു-
ന്നൊരുപുഴയെ
ഹൃദയാർദ്രതയോടെ-
യൊരിളംതെന്നൽ
തഴുകിടുമ്പോൾ
ഓളങ്ങളിൽവിരിയുമീ
നാണത്തിൻ പുഞ്ചിരിയും,
അതിലേറെ അഴകായൊരാ
നുണക്കുഴിപ്പുഷ്പ്പങ്ങളുമാ-
യവളൊഴുകിടുന്ന വഴിയിലെത്രയോ
വരണ്ട
മരജീവിതങ്ങൾതൻ
വേരിഴകൾ
കാത്തിരിപ്പിന്റെ
സ്മരണ
ശില്പമായിരിപ്പൂ.
മിഴികളിൽ
നിറച്ച്
ആഴങ്ങളുടെയഗാധമാ-
യന്ധതയിൽ
നോവുകളൊളിപ്പിച്ച്
മൗനമായൊഴുകു-
ന്നൊരുപുഴയെ
ഹൃദയാർദ്രതയോടെ-
യൊരിളംതെന്നൽ
തഴുകിടുമ്പോൾ
ഓളങ്ങളിൽവിരിയുമീ
നാണത്തിൻ പുഞ്ചിരിയും,
അതിലേറെ അഴകായൊരാ
നുണക്കുഴിപ്പുഷ്പ്പങ്ങളുമാ-
യവളൊഴുകിടുന്ന വഴിയിലെത്രയോ
വരണ്ട
മരജീവിതങ്ങൾതൻ
വേരിഴകൾ
കാത്തിരിപ്പിന്റെ
സ്മരണ
ശില്പമായിരിപ്പൂ.
വാടിയുലഞ്ഞ്
മരണത്തിലേക്ക്
തലചായ്ക്കുമാം
വയലുകളുടെ
വേദന പേറുമ്പോഴും;
തളരാത്ത
പ്രതീക്ഷകളേയും
കൺകളിലേന്തി,
ചെറു ചാലുകളേ
നോക്കിയിരിപ്പുണ്ടാകും
വെയിലേഴും
വരമ്പിന്റെയോരത്ത്
കനിവിന്റെ
സ്പർശനത്തിനായി
കനവുകൾമാത്രം
കൂട്ടായ കർഷകൻ !
മരണത്തിലേക്ക്
തലചായ്ക്കുമാം
വയലുകളുടെ
വേദന പേറുമ്പോഴും;
തളരാത്ത
പ്രതീക്ഷകളേയും
കൺകളിലേന്തി,
ചെറു ചാലുകളേ
നോക്കിയിരിപ്പുണ്ടാകും
വെയിലേഴും
വരമ്പിന്റെയോരത്ത്
കനിവിന്റെ
സ്പർശനത്തിനായി
കനവുകൾമാത്രം
കൂട്ടായ കർഷകൻ !
നിന്റെയാഗമനത്തിനായെത്ര
പ്രാർത്ഥനകളാണിന്നുമീ-
മണ്ണിൽ
"തൽക്ഷണം"
ജനിച്ചും മരിച്ചും !
പ്രാർത്ഥനകളാണിന്നുമീ-
മണ്ണിൽ
"തൽക്ഷണം"
ജനിച്ചും മരിച്ചും !
എങ്കിലും നീ,
വീണ്ടുമൊഴുകുന്നു
ആഴങ്ങളിലേയഗാധമായ,
അന്ധതയിൽ
നോവുകളെയൊളിപ്പിച്ച് ;
ഇളംതെന്നലിൻ
ഹൃദയാർദ്രതയിൽമുഴുകി
പ്രണയാർദ്രമായി.
വീണ്ടുമൊഴുകുന്നു
ആഴങ്ങളിലേയഗാധമായ,
അന്ധതയിൽ
നോവുകളെയൊളിപ്പിച്ച് ;
ഇളംതെന്നലിൻ
ഹൃദയാർദ്രതയിൽമുഴുകി
പ്രണയാർദ്രമായി.
സലേഷ്....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക