Slider

മത വർഗ്ഗീയത

0
Image may contain: 2 people

മൂന്നാം ക്ലാസിലെ ഒരു ഉച്ചയൂണിന് എന്റെ ക്യാരറ്റ് തോരന് പകരമായി,സുൽഫിക്കറിന്റെ ചോറു പാത്രത്തിൽ *അ* വന്റെ ഉമ്മ വറുത്ത ചാളയുടെ കഷ്ണവും തമ്പി അഗസ്റ്റിന്റെ ചോറ്റുപാത്രത്തിൽ നിന്നും കൈക്കലാക്കിയ ബീഫ് കറിയുടെ കഷ്ണങ്ങളും കൂട്ടി ഊണുകഴിച്ചെത്തിയ ദിവസമാണ് "മതവർഗ്ഗീയത" എന്ന വാക്ക് ഞാനാദ്യം കേൾക്കുന്നത്.
സ്ക്കൂളിൽ നിന്നും വീട്ടിലേക്കുള്ള നടത്തത്തിനിടയിൽ വീടിനടുളത്തെ റോഡിന്റെ അരികിൽ കെട്ടി ഉയർത്തിയ സ്റ്റേജിൽ നിന്ന് പ്രസംഗിച്ച ആൾ ഇടക്ക് ഇടക്ക് ഉ *രു* വിട്ടു കൊണ്ടിരുന്ന വാക്ക് 'മത വർഗ്ഗീയത ' . കേൾക്കുവാൻ ഒരു ഇമ്പമുള്ളതുകൊണ്ട് അർത്ഥമറിയില്ലെങ്കിലും ആ വാക്ക് നാവിൽ തത്തി കളിച്ചു.
അർത്ഥമറിയണം , വീട്ടിൽ ജോലിക്കു വരുന്ന നാണിതള്ളയോട് ചോദിക്കാമെന്നുറപ്പിച്ചു.
വൈകിട്ട് എന്നെ കുളിപ്പിക്കാ *ൺ* വന്ന നാണിതള്ള എന്റെ വലതുകൈ മണത്തിട്ട് പറഞ്ഞു , കൊച്ച് " മീൻ തിന്നല്ലെ " . അത് സുൽഫിക്കർ തന്നതാണെന്ന് ഞാൻ അവരോട് പറഞ്ഞു.
*കു* ടാതെ തമ്പിയുടെ ബീഫും ഞാൻ കഴിക്കാറുള്ളതായി അവരോട് പറഞ്ഞു. കണ്ട മുസ്ളീമും ക്രിസ്ത്യനും ആയാണോ പുള്ളക്ക് കൂട്ടെന്ന് അവർ തിരിച്ചു ചോദിച്ചു. പിന്നീട് ഞാൻ അവരിൽ നിന്നും അറിഞ്ഞതെല്ലാം എന്റെ കുഞ്ഞു *മാ* നസത്തെ പിടിച്ചുലച്ച വലിയ കാര്യങ്ങളായിരുന്നു.
സുൽഫിക്കറ്റിന്റെ ചാള മുസ്ളീം ആയിരുന്നെന്നും തമ്പി അഗസ്റ്റിന്റെ ബീഫ് കൃസ്ത്യാനി ആയിരുന്നെന്നും അന്നു ഞാൻ മനസിലാക്കി. സുൽഫിക്ക *ർ* ന് അവന്റെ അമ്മ " ഉമ്മച്ചിയും'' തമ്പിക്ക് " മമ്മിയും'' എനിക്ക് അമ്മയും ആണെന്നറിഞ്ഞത് മറ്റൊരു തിരിച്ചറിവ്. ബീഫ് ശിവ ഭഗവാന്റെ വാഹനമായിരുന്നെന്നും അത് ഹിന്ദുക്കൾ കഴിക്കാൻ പാടില്ലെന്നും മറ്റൊരറിവ് . മത
വർഗ്ഗീയത എന്ന വാക്കിനർത്ഥം പുതിയ തിരിച്ചറിവുകൾക്കിടയിൽ അലിഞ്ഞു പോയി .
പിറ്റേന്ന് ഒരേ യൂണിഫോമിൽ ഒരേ ക്ലാസിൽ ഒരേ ബഞ്ചിൽ ഉമ്മച്ചിയുടെയും മമ്മിയുടെയും അമ്മയുടെയും മക്കൾ ഒരുമിച്ചിരുന്നു. *വേ* ണ്ടിയിരുന്നില്ല എന്നാലും എന്തോ ഒരു അകൽച്ച എന്റെ മനസിൽ അവരോട് തോന്നുന്നുവോ ...
ഉച്ച ഊണിന് ബെല്ലടിച്ചു. എന്റെ ചോറ്റുപാത്രവുമായി ഞാനൽപ്പം മാറിയിരുന്നു.
എങ്കിലും കണ്ണൊന്ന് തെറ്റിയപ്പോൾ കാ *ണു* ന്നത് എന്റെ മുരിങ്ങക്കായ തോരനിലേക്ക് *പാ* യുന്ന സുൽഫിക്കറ്റിന്റെ കൈകളാണ് . ആ കൈ തടഞ്ഞു ഞാൻ പറഞ്ഞു . നീ മുസ്ളീമാണ്. ഞാൻ ഹിന്ദുവും. ഇനി മുത *ൽ* നിനക്ക് ഞാൻ എന്റെ കറി തരില്ല. സുൽഫിക്കറിന്റെ മുഖം കറുത്തു .കണ്ണുകളിൽ കൊതി കനത്തു .
കൊതിയും വർഗ്ഗീയതയും തമ്മിൽ ഏറ്റുമുട്ടുന്നനിമിഷങ്ങൾ...
ടക് ടക് ടക് :
കുറച്ചു നേരം നോക്കി നിന്നിട്ട് സുൽഫിക്കർപറഞ്ഞു , "ഞാൻ ഇപ്പം ഹിന്ദുവാണ്, എനക്ക് നീ ഒരു മുരിങ്ങ കോല് തന്നാ അനക്ക് ഞാൻ ബീഫിന്റ കഷ്ണം തരാം."
എന്റെ മനസ് കുഴഞ്ഞുമറിഞ്ഞു. നാണിത്ത ള്ളയുടെ വാക്കുകൾ ഒരു വശത്ത് , സുൽഫിക്കറ്റിന്റെ ബീഫ് ഒരു വശത്ത്.
കൊതിയും വർഗ്ഗീയതയും തമ്മിൽ ഏറ്റുമുട്ടുന്നനിമിഷങ്ങൾ വീണ്ടും...
ടക് ടക് ടക് :
ഒടുവിൽ ഞാനവനോട് പറഞ്ഞു "ഞാൻ ഹിന്ദുവാണ്, എനിക്ക് ബീഫ് തിന്നാൻ പാടില്ല,
പക്ഷേ ഞാനിപ്പോ മുസ്ലീം ആയി. അതു കൊണ്ട് നീയീ മുരിങ്ങ കോല് എടുത്തിട്ട് ആ ബീഫ് ഇങ് തായോ..."
അങ്ങനെ മതവും ഭക്ഷണവും പരസ്പരം കൈമാറ്റം ചെയ്ത് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴാണ് തമ്പിയുടെ വരവ്. അവൻ ചോറും പൊതി തുറന്ന് മുട്ട പൊരിച്ചത് ചോറിനുള്ളിൽ കുഴിച്ചിട്ട് അൽപ്പാൽപ്പമായി ആസ്വദിച്ച് നുള്ളി തിന്നുന്നു. ആ മുട്ടക്ക് വേണ്ടി ഞാനും സുൽഫിക്കറും അപ്പോൾ തന്നെ "ക്രിസ്ത്യാനി " ആയി. എന്നിട്ടും ബലം പിടിച്ചതമ്പിയുടെ മുട്ട പൊരിച്ചത് രണ്ടു പുതുപുത്തൻ ക്രിസ്ത്യാനി സഹോദരങ്ങൾ കൈക്കലാക്കി വീതം വച്ചു.
വൈകിട്ട് എന്റെ വലതു കൈ മണത്തുനോക്കിയ നാണിത്തള്ളക്ക് ആകെ കിട്ടിയ മണം കമമ്യൂണിസ്റ്റ് പച്ചയുടെ ഇലയുടെതായിരുന്നു.
അപ്പോൾ അകലെ രണ്ടു വീടുകളിൽ ഇരുന്ന് ഒരു ഉമ്മച്ചിയും ഒരു മമ്മിയും ഒരു അമ്മയുടെ മകനുകൂടി വേണ്ടി പരസ്പരമറിയാതെ നാളെ ഉച്ചക്കുള്ള കറിയുടെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
സ്നേപൂർവ്വം Arunkumar Venugopal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo