Slider

പുഴക്ക്...

0
Image may contain: 1 person, smiling, flower


പുഴയ്ക്ക്, നീയിതുവഴി ഒഴുകിയിരുന്നു
പണ്ടെങ്ങോ.
ദൂരെ കേള്‍ക്കുന്നു
കൊടും വേനലിന്‍ ചൂടില്‍
വിണ്ടുകീറലിന്‍ നെടുവീര്‍പ്പുകള്‍.
പുഴയൊഴുകിയകരതന്നവശേഷിച്ച
നീര്‍ത്തുള്ളി വിടചൊല്ലിയതെപ്പോഴോ,
ഗദ്ഗദമൊന്നും കേട്ടതില്ലാരും.
ഇനിയൊരുപുഴയൊഴുകുമോയിതുവഴി,
തളിരണിയുമോ കരയിലാകെ പൂവനങ്ങള്‍
മഴനനയാതീ തീരങ്ങളില്‍
ചേക്കേറുമോ കിളികള്‍
അലകളുംതീരവുമെന്‍ മനവും
പുളകച്ചാര്‍ത്തത്തണിഞ്ഞൊരു യാമവും
വിദൂരമാമൊരു സ്വപ്നത്തിന്‍
തിരുശേഷിപ്പുകളായ് മാറുമോ
നീയും ഞാനും നമ്മുടെ പ്രണയവും മരിച്ചു
നീയിന്നൊരു ചേതനയറ്റ ശരീരംമാത്രമായ്
അതിന്റെ ബാക്കിപത്രമാണീ ഞാനും
ശാപംപേറിയ ഓര്‍മ്മകളും.
മറവിയിലേക്കുള്ള ദൂരമളക്കുന്നൂ ഏറെയില്ല
പിന്‍വാങ്ങലുകളഭികാമ്യം പ്രണയിനീ
ഇനി ഞാനും യാത്ര ചോദിക്കട്ടെ...
ലിന്‍സി അരുണ്‍ .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo