Slider

ഞാൻ

0
Image may contain: 2 people, people smiling, outdoor

ഈ രാവിലുറങ്ങാൻ
കഴിയാതെ വിതുമ്പും
മനമേതോ രാപ്പാടി പോലെ
മഴമേഘകൂട്ടിൽ കരിനിഴൽപാകി
എന്തിനോകേഴുന്നു വാനം
മൂകമായ് നീങ്ങും മുകിലിൻെറ രോദനം
ധരിണിതന്നിദയത്തിൽ മന്ദമായ്
പെയ്തിറങ്ങന്നുവൊ നിഴൽ നീർക്കിനാവിനെപ്പോലെ
പറയാൻ മറന്നൊരു
സ്നേഹത്തിൻ കനലെന്നിൽ
കത്തി ജ്വലിക്കുന്നു വീണ്ടും
ആരോടും പറയാതെ തേങ്ങും മനസ്സിനെ
സ്മൃതികളാർദ്രമായ് തഴുകുന്നു എന്നും
എൻ മന മിന്നറിയാതെ നിന്നെ പുണരുന്നുവൊ
വെറുതെയീ മോഹങ്ങളെന്നറിഞ്ഞും
എന്നിദയം നിനക്കായ് തുടിക്കുന്നു എന്നും
നിൻ കാതര മന്ത്രണത്തിനായ് മാത്രം
നിത്യവും നിശയുടെ മധ്യത്തിൽ കാതോർത്തിരിപ്പു ഞാൻ...
ശ്രീ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo