Slider

അമ്മു

0
Image may contain: 1 person, outdoor

അമ്മയോട് പിണങ്ങി ടെറസ്സിന്റെ മുകളിൽ പോയിക്കിരിക്കുമ്പോഴാണ്.
എന്നെ തിരഞ്ഞുകൊണ്ടു അമ്മ മുകളിലേക്കു കയറിവന്നത്..
അമ്മയെ കണ്ടപ്പോ ഞാനൊന്നും മിണ്ടാതെ സൈഡിലേക്ക് മുഖംതിരിച്ചിരുന്നു...
അതുകണ്ടപ്പോ അമ്മയൊന്നു ചിരിച്ചിട്ട് എന്റെ അടുത്തേക്ക് വന്നിരുന്നു..
എന്നിട്ട് എന്റെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു...'എന്റെ മോന് അമ്മയോടുള്ള പിണക്കം മാറിയില്ലേ'.
'എങ്ങനെ മാറാനാണ് അതുപോലെയല്ലേ അമ്മയെന്നെ തല്ലിയത്...'
'അത് പിന്നെ നീ കുരുത്തക്കേട് കാണിച്ചിട്ടല്ലേ..
അമ്മ ഒന്നും പറയേണ്ട അമ്മയ്‌ക്കെന്നോട് ഒരു സ്നേഹവുമില്ല...
അതുകൊണ്ടല്ലേ അടുത്തവീട്ടിലെ അമ്മുവിന് ലവ് ലെറ്റർ കൊടുത്തപ്പോ അമ്മയെന്നെ പൊതിരെ തല്ലിയത്...
ഇതുകേട്ട് അമ്മയൊരു ചിരിയോടെ പറഞ്ഞു..'ഇനി നീ അവൾക്ക് ലവ് ലെറ്റർ കൊടുത്തെന്നറിഞ്ഞാൽ നിന്നെ തല്ലുകയല്ല ചെയ്യുന്നത്
കൊല്ലും..'
ഇതും പറഞ്ഞുകൊണ്ട് അമ്മ താഴേക്ക് ഇറങ്ങിപോകുന്നതിനിടയിൽ ചിക്കൻകറിയുടെ കാര്യവും പറഞ്ഞിരുന്നു...
കഴിക്കാൻ കൊതിയുണ്ടെങ്കിലും അമ്മയോടുള്ള വാശികാരണം ഈ വീട്ടീന്ന് പച്ചവെള്ളം കൂടിക്കില്ലെന്നു ഞാനമ്മയോട് ഡയലോഗ് അടിക്കുകയും ചെയ്തു...
അമ്മയാണെങ്കിൽ ആയിക്കോട്ടെ എന്നരീതിയിൽ താഴേക്ക് പോകുകയും ചെയ്തു..
ഞാനാണെങ്കിൽ അടിയുടെ പാടും എണ്ണി അമ്മുവിനെയും ഓർത്ത് അവിടെയിരുന്നു..
കുറച്ചുകഴിഞ്ഞപ്പോ വയറ്റിൽ നിന്ന് എന്തൊക്കെയോ ശബ്‌ദം വരുന്നുണ്ട്..ദൈവമേ വിശക്കാൻ തുടങ്ങി..
ഇനി താഴേക്ക് പോയാൽ ശരിയാവില്ല അഭിമാനത്തിന്റെ പ്രശ്നമാണ്...
അതുകൊണ്ടു വിശപ്പും അടക്കിപ്പിടിച്ചു ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ടെറസ്സിന്റെ മുകളിലൂടെ...
എന്റെ നടത്തം കണ്ടിട്ടാണ് അപ്പുറത്തെ വീട്ടിലെ മാധവേട്ടൻ അയാളുടെ ടെറസ്സിൽ നിന്നുകൊണ്ട് കൂവിവിളിച്ചിട്ട് പറഞ്ഞത്..
ധനുവോ നിനക്ക് കിട്ടിയ അടിയുടെ ശബ്‌ദം പാലക്കാട് ടൗൺ വരെ കേൾക്കാമെന്ന്....
ഇതുകേട്ടപ്പോ തരിച്ചുവന്നെങ്കിലും ഞാനൊന്നു ചിരിച്ചിട്ടു മനസ്സിൽ പറഞ്ഞു...ഈ പന്നിയുടെ തലയിൽ തേങ്ങ വീഴണേ എന്ന്..
അല്ലാതെ എന്തുപറയാൻ.അയാളുടെയൊരു അവിഞ്ഞ തമാശ.അടികൊണ്ടത് എനിക്കല്ലേ..
അങ്ങനെ തലങ്ങും വിലങ്ങും നടന്നുമതിയായപ്പോ പതുക്കെ ഞാൻ താഴേക്ക് ഇറങ്ങി...
ഉമ്മറവാതിൽ അടക്കാത്തതുകൊണ്ടു എല്ലാവരും ഉറങ്ങിയോ എന്ന് സെർച്ച് ചെയ്തശേഷം ഞാൻ പതുക്കെ അകത്തേക്ക് കടന്നു..
എന്നിട്ട് മെല്ലെ ശബ്ദതമുണ്ടാക്കാതെ അടുക്കളയിലേക്ക് നടന്നു അവിടെച്ചെന്നപ്പോ അടുക്കളവാതിൽ തുറന്നുകിടക്കുന്നു...
അമ്മ മറന്നതാകും എന്തായാലും ഞാൻ രക്ഷപ്പെട്ടു എങ്ങനെയൊക്കെ ലൈറ്റ് ഇടാതെ ചോറും പത്രം കണ്ടുപിടിച്ച് തീറ്റ തുടങ്ങി...
അങ്ങനെ കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങി ചുമയ്ക്കാൻ തുടങ്ങിയപ്പോ..
വെള്ളാമെടുക്കാനുള്ള തിരക്കിൽ ഏതൊക്കെയോ പത്രങ്ങൾ തട്ടി താഴെയിട്ടു.
അതിന്റെ ശബ്‌ദംകേട്ടതും ഹാളിലും അടുക്കളയിലും ലൈറ്റ് മിന്നി..
അതോടെ എന്റെ ചുമയും നിന്നു ഞാൻ തിരഞ്ഞുനോക്കുമ്പോൾ ദേ നിൽക്കുന്നു മൂന്നുപേരും..
അവരെ കണ്ടതും ഞാനല്ല എന്റെ കൈകളാണെന്ന രീതിയിൽ ഞാൻ അമ്മയെനോക്കിയപ്പോ...
അമ്മയൊരു ചിരിയോടെ പറഞ്ഞു.. എനിക്കറിയാം ന്റെ മോൻ ഈ വഴിയ്ക്ക് വരുമെന്ന് അതുകൊണ്ടാ ഞാൻ അടുക്കളവാതിൽ തുറന്നിട്ടത്...
ഇതുകേട്ട് ചെറിയൊരു ചമ്മളോടെ ഞാനമ്മയുടെ അടുത്തേക്ക് ചെന്നപ്പോ.
അടുത്തുനിന്നുകൊണ്ടു പെങ്ങൾ പറഞ്ഞു. നിനക്ക് നാണമില്ലെടാ ചെക്കാ ഇങ്ങനെ കട്ടുതിന്നാൻ..
ഇല്ലെന്ന് പറഞ്ഞ് അമ്മയെ ചേർത്ത് പിടിച്ച് അമ്മയുടെ കൈയിന്നു ചോറുവാങ്ങി കഴിക്കുമ്പോ അമ്മയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയായിരുന്നു...
അല്ലെങ്കിലും സ്വന്തം മക്കളുടെ വയറുനിറഞ്ഞാലെ അമ്മമാർക്ക് ഉറക്കം വരു എന്നുപറയുന്നത് എത്ര ശരിയാണ്....
ധനു ധനു....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo