
ഞാൻ ആദ്യമായി സോഷ്യൽ മീഡിയയിൽ
എഴുതി തുടങ്ങിയത്
ജനുവരി 28, 2017. എഴുതാനുണ്ടായ കാര്യം
ഒരു നടന്ന സംഭവം ആണ്.
എഴുതി തുടങ്ങിയത്
ജനുവരി 28, 2017. എഴുതാനുണ്ടായ കാര്യം
ഒരു നടന്ന സംഭവം ആണ്.
ഇന്ന് ദേവി-ദിയമാർ പഠിക്കുന്ന സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ ആയിരുന്നു. കഴിഞ്ഞ ഒരാഴ്ച ആയി വീട്ടിലേക്കു ഫോൺ ചെയ്യുമ്പോൾ കുട്ടികൾക്കും ഭാര്യക്കും യൂത്ത് ഫെസ്റ്റിവലിനെ പറ്റി മാത്രമേ സംസാരിക്കാൻ ഉണ്ടായിരുന്നുള്ളൂ.
ദേവിക്കാണെങ്കിൽ ഊണില്ല ഉറക്കമില്ല അടിതൊട്ട് മുടിവരെ യൂത്ത് ഫെസ്റ്റിവലിന്റെ തിരക്കോടു തിരക്ക്. ക്ലാസ്സിലെ കുട്ടികളെ തിരുവാതിര പഠിപ്പിക്കണം. ഡ്രസ്സ്, ആഭരണം എല്ലാം കണ്ടെത്തണം.തിരുവാതിരപ്പാട്ടു നോക്കണം. ഗ്രൂപ്പ് ഡാൻസിനു റെയിസിലെ പാട്ട് പഠിച്ചു സ്റ്റെപ് റെഡി ആക്കണം. ഡാൻസിന്റെ ഡ്രസ്സ് തെരഞ്ഞെടുത്ത് തയ്പ്പിക്കണം. നൃത്തശില്പം തയ്യാറാക്കണം.
ദിയയുടെ ഡാൻസ് പ്രോഗ്രാമിന്റെയും പഠിത്തം തകൃതി ആയി നടക്കുന്നു. ഇന്നലെ ലാസ്റ്റ് സ്റ്റേജ് റിഹേഴ്സലും ഭംഗിയായി കഴിഞ്ഞു.
ഇന്ന് രാവിലെ മുതൽ സ്കൂൾ മാതാപിതാക്കളേയും കുട്ടികളേയും കൊണ്ട് നിറഞ്ഞു.
വർണ്ണപൂക്കൾ നിറഞ്ഞ കുട്ട മറിഞ്ഞപോലെ യൂണിഫോമിലല്ലാത്ത കുട്ടികൾ സ്കൂൾ മുഴുവൻ വർണ ശബളിതമാക്കി.
വർണ്ണപൂക്കൾ നിറഞ്ഞ കുട്ട മറിഞ്ഞപോലെ യൂണിഫോമിലല്ലാത്ത കുട്ടികൾ സ്കൂൾ മുഴുവൻ വർണ ശബളിതമാക്കി.
കൃത്യം മൂന്ന് മണിക്ക് തന്നെ പരിപാടികൾ ആരംഭിക്കും സിസ്റ്റർ മൈക്കിലൂടെ ഇടക്കിടക്ക് അനൗൺസ്‌മെന്റ് നടത്തി കൊണ്ടിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികൾ കൃത്യം പന്ത്രണ്ടു മണിക്കു തന്നെ സ്റ്റേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
കുട്ടികൾ ഒരാൾ ഒഴിച്ച് എല്ലാവരും സ്റ്റേജിൽ റിപ്പോർട്ട് ചെയ്തു. പക്ഷെ ആദ്യത്തെ ഗാനം ആലപിക്കുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥി ഇതുവരെ റിപ്പോർട്ട് ചെയ്തില്ല. സിസ്റ്റർ മൈക്കിലൂടെ വീണ്ടും വീണ്ടും ആ കുട്ടിയുടെ പേര് വിളിച്ചു കൊണ്ടിരുന്നു. പക്ഷെ ഇനിയൊരിക്കലും തന്റെ പേര് വിളിച്ചാലും വരാൻ ആവാത്ത ദൂരത്തിലേക്കു അവൻ യാത്രയായി കഴിഞ്ഞിരുന്നു.
ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി. നാടകം,പാട്ട്,ഡാൻസ്,കളി അങ്ങിനെ എല്ലാത്തിലും മുൻപന്തിയിൽ ഉണ്ടായിരുന്ന ആ കുസൃതി കുരുന്ന് രാവിലെ സ്കൂളിലേക്ക് പോരാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി. തൊട്ടടുത്ത പറമ്പിൽ തെങ്ങു വെട്ടുന്നത് നോക്കിനിന്നു. തെങ്ങു ചതിക്കില്ല എന്ന് പറയുന്നെങ്കിലും ആ കുരുന്നിന്റെ കാര്യത്തിൽ തെങ്ങു ചതിച്ചു.
ശബ്‌ദമുഖരിത മായിരുന്ന സ്കൂൾ അങ്കണം നിശബ്തമായ്, കണ്ണീർകടലായി മാറി. ആ കുരുന്നിന്റെ ഗാനാലാപത്തോടെ തുടങ്ങേണ്ട യൂത്ത് ഫെസ്റ്റിവൽ ആ കുട്ടിയുടെ നിശ്ചലമായ കുഞ്ഞു ശരീരത്തിൽ പൂക്കൾ അർപ്പിച്ചു പിരിഞ്ഞു.
മരണം രംഗബോധമില്ലാത്ത കോമാളി ആയിരിക്കാം പക്ഷെ എല്ലാം അറിയുന്ന ദൈവമേ അങ്ങെന്തിനിത്ര ക്രൂരത കാട്ടുന്നു. കൈകാലുകൾ തളരുന്നു, കണ്ണിൽ ഇരുട്ട് കയറുന്നു. എന്തൊരു ശപിക്കപ്പെട്ട ദിനമായിരുന്നു.
മരണം രംഗബോധമില്ലാത്ത കോമാളി ആയിരിക്കാം പക്ഷെ എല്ലാം അറിയുന്ന ദൈവമേ അങ്ങെന്തിനിത്ര ക്രൂരത കാട്ടുന്നു. കൈകാലുകൾ തളരുന്നു, കണ്ണിൽ ഇരുട്ട് കയറുന്നു. എന്തൊരു ശപിക്കപ്പെട്ട ദിനമായിരുന്നു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക