''പ്രസവ റൂമിന്റെ മുന്നിൽ , ''വേണ്ടാ''യിരുന്നു എന്ന മട്ടിൽ കുത്തിയിരിക്കുകയാണ് പങ്കജാക്ഷൻ,
കൈ മുട്ടിൽ വന്നിരുന്ന് കടിച്ച പത്താമത്തെ കൊതുകിന്റേയും ഡെഡ് ബോഡി , ബഞ്ചിനു താഴെ കമിഴ്ന്നടിച്ചു വീണു,
ഓരോ കൊതുകിനേയും കൊന്ന് തളളുമ്പോൾ , പ്രസവ റൂമിന്റെ വാതിൽ തുറന്ന് ,
ജനിച്ച കൊച്ചിന്റെ അച്ഛനെ തിരക്കും നഴ്സ്, !!
ജനിച്ച കൊച്ചിന്റെ അച്ഛനെ തിരക്കും നഴ്സ്, !!
ഒരിടത്ത് ജനനം,
ഒരിടത്ത് മരണം, !!
ഒരിടത്ത് മരണം, !!
പങ്കജാക്ഷന്റെ ഭാര്യ രുക്കു ഇനിയും പ്രസവിച്ചിട്ടില്ല, പ്രസവ റൂമിൽ നിന്ന് പ്രഥമ പൈതലിന്റെ പ്രഥമ നിലവിളി കേൾക്കാൻ,
പുറത്ത് കൊതുകിനേയും കൊന്ന് കാതോർത്തിരിക്കുകയാണ് രുക്കുവിന്റെ പങ്കേട്ടൻ, !!
പുറത്ത് കൊതുകിനേയും കൊന്ന് കാതോർത്തിരിക്കുകയാണ് രുക്കുവിന്റെ പങ്കേട്ടൻ, !!
പങ്കേട്ടന്റെ
രുഗ്മണി എന്ന രുക്കു സുന്ദരിയാണ്, !!
രുഗ്മണി എന്ന രുക്കു സുന്ദരിയാണ്, !!
രുക്കുവിന്റെ ആദ്യത്തെ പ്രസവത്തിലെ ,
പങ്കന്റെ ആദ്യത്തെ കുഞ്ഞുമാണ് പിറക്കാൻ പോകുന്നത്,
പങ്കന്റെ ആദ്യത്തെ കുഞ്ഞുമാണ് പിറക്കാൻ പോകുന്നത്,
പതിനൊന്നാമത്തെ കൊതുക് ,
സംഭവ സ്ഥലം വീക്ഷിച്ച് പങ്കന്റെ ബോഡിക്കടുത്തൂടെ പറന്ന്
പങ്കനെ മൈൻഡ് ചെയ്യാതെ ,
തൊട്ടപ്പുറത്തിരുന്ന് ഫെയ്സ് ബുക്ക് നോക്കുന്ന പയ്യന്റെ ശരീരത്ത് പോയിരുന്നു,
സംഭവ സ്ഥലം വീക്ഷിച്ച് പങ്കന്റെ ബോഡിക്കടുത്തൂടെ പറന്ന്
പങ്കനെ മൈൻഡ് ചെയ്യാതെ ,
തൊട്ടപ്പുറത്തിരുന്ന് ഫെയ്സ് ബുക്ക് നോക്കുന്ന പയ്യന്റെ ശരീരത്ത് പോയിരുന്നു,
അവിടിരുന്ന് സുഖമായി ദാഹമകറ്റി,
സ്ഥലം വിട്ടു,, പാവം പയ്യൻ അറിഞ്ഞതു പോലുമില്ല, !! അങ്ങനെ , കൊതുകും പണി പഠിച്ചു, !
സ്ഥലം വിട്ടു,, പാവം പയ്യൻ അറിഞ്ഞതു പോലുമില്ല, !! അങ്ങനെ , കൊതുകും പണി പഠിച്ചു, !
വേദനയുടെ മഹോത്സവം നടക്കുന്ന
പ്രസവ മുറിയിൽ ഇനിയും പ്രസവിക്കാൻ കിടക്കുന്ന ഗർഭിണികളുടെ ഇടയിലേക്ക് ഡോക്ടർ ധർമ്മൻ കയറി പോകുന്നത് ,കൊതുക് കടിച്ച് പൊങ്ങിയ തിണിർത്ത പാടിൽ മാന്തിക്കൊണ്ടിരുന്ന പങ്കൻ കണ്ടു,, !!
പ്രസവ മുറിയിൽ ഇനിയും പ്രസവിക്കാൻ കിടക്കുന്ന ഗർഭിണികളുടെ ഇടയിലേക്ക് ഡോക്ടർ ധർമ്മൻ കയറി പോകുന്നത് ,കൊതുക് കടിച്ച് പൊങ്ങിയ തിണിർത്ത പാടിൽ മാന്തിക്കൊണ്ടിരുന്ന പങ്കൻ കണ്ടു,, !!
കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ർ ധർമ വന്നു, ഒപ്പം ഒരു നഴ്സും,
ഡോക്ടറോട് തട്ടി മുട്ടി നിന്ന നഴ്സിന്റെ രീതി തീരെ സുഖിച്ചില്ല പങ്കന്,
ചിറി കോട്ടി കാണിച്ച് തന്റെ പ്രതിഷേധം ലൈവായി കാണിച്ചു, പങ്കൻ, !
''രുക്കുവിന്റെ ആളുണ്ടോ ,? നഴ്സ് വിളിച്ചു ചോദിച്ചു,
''ആളുണ്ട്, പങ്കൻ എഴുന്നേറ്റ് നിന്നു, !!
''നഴ്സ് അടുത്തേക്ക് വന്നു,
''ചേട്ടാ ഡോക്ടറുടെ റും വരെ പോയിട്ടു വാ, !!
''എന്നാത്തിനാ, !! രുക്കു പെറ്റില്ലേ, ??
''സമയമായില്ല ,ചേട്ടൻ പോയിട്ട് വാ, !
ഷർട്ടിന്റെ നെഞ്ചിലെ ദ്വാരത്തിൽ നിന്നും ചാടി പോയ ബട്ടൻസിനെ പിടിച്ച് വീണ്ടും ദ്വാരത്തിലേക്ക് കേറ്റിയിട്ട് പങ്കൻ നടന്നു, ഡോക്ടറിനു പിന്നാലെ,
ഡോക്ടറുടെ റൂമിന്റെ വാതിലിൽ
എഴുതി യിരിക്കുന്ന പേര് വായിച്ച്
പങ്കൻ ചിരിച്ചു ,
എഴുതി യിരിക്കുന്ന പേര് വായിച്ച്
പങ്കൻ ചിരിച്ചു ,
''ഡോക്ടർ ഇൻ,''
എന്തൊരു പേരായിത്, ഇന്നെത്രേ, ഇൻ, !! ഇങ്ങനേയുമുണ്ടോ പേര്, !!
ശീതികരിച്ച റൂമിലേക്ക് കയറിയ പങ്കനോട് ഇരിക്കാൻ പറഞ്ഞു ഡോക്ടർ, !
'എന്താണു സർ, ? രുക്കുവിനെന്തെങ്കിലും, ? പങ്കൻ ഭീതിയോടെ ചോദിച്ചു, !!
ഇല്ല, '' മിസ്റ്റർ പങ്കൻ, ! ഒരു പ്രത്യേക കാര്യം പറയാനുണ്ട്, !
'എന്താ സർ, !
' താങ്കളുടെ ഭാര്യ രുക്കുവിന്റെ ഇന്നു വരെയുളള ആസ്പത്രി ബിൽ ഇരുപതിനായിരമാണ്, !!
''പ്രസവ വേദനയുടെ റെക്കോഡ് തകർക്കുന്ന വേദന പങ്കനറിഞ്ഞ ദാരുണ നിമിഷം,
പങ്കന്റെ ഹ്യദയമിടിച്ചു,
ഷർട്ടിന്റെ ബട്ടൻസ്,
ദ്വാരത്തിൽ നിന്നും വീണ്ടും വഴുതി വീണ് പങ്കന്റെ നെഞ്ചിലിടിച്ചു, !!
ദ്വാരത്തിൽ നിന്നും വീണ്ടും വഴുതി വീണ് പങ്കന്റെ നെഞ്ചിലിടിച്ചു, !!
''മിസ്റ്റർ പങ്കൻ'' , ഡോക്ടറുടെ ശബ്ദം,
പങ്കൻ മുഖമുയർത്തി,
''താങ്കൾ വിഷമിക്കേണ്ട, തുകയുടെ , നേർ പകുതി അടച്ചാൽ മതി, !!
''മതിയോ, ? സന്തോഷത്തോടെ ,
ബട്ടൻസിനെ പിടിച്ച് വീണ്ടും അകത്തിട്ടു,,
നിവർന്നിരുന്നു, ! പുഞ്ചിരിച്ചു, !!
നിവർന്നിരുന്നു, ! പുഞ്ചിരിച്ചു, !!
''പക്ഷേ ഒരു കാര്യമുണ്ട്, !
';പങ്കൻ തലയുർത്തി, ചിരി മാഞ്ഞു, !
'' ആസ്പത്രിയുടെ ബാങ്കിലേക്ക് ചെറിയൊരു സംഭാവന തരണം, ! അത് പണമായിട്ടല്ല, !!
''പിന്നെ, ??
';രണ്ട് ലിറ്റർ മുലപ്പാൽ, !!
'ങേ, ? മുലപ്പാലോ, ?
''ചെന്നി നായം തേച്ച മുലയിൽ ചുണ്ട് വച്ച കുഞ്ഞിനെ പോലെ പങ്കൻ തല വെട്ടിച്ചു, !!
ഡോക്ടർ തുടർന്നു,
'; ഞങ്ങളുടെ '' മുലപ്പാൽ ബാങ്കി '' നെ പറ്റി പങ്കൻ കേട്ടിട്ടുണ്ടോ എന്നറിയില്ല
ഇവിടെ , അങ്ങനെയൊരു ബാങ്കുണ്ട്,
ഇവിടെ , അങ്ങനെയൊരു ബാങ്കുണ്ട്,
കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാൻ
താല്പര്യമില്ലാത്ത, സമയമില്ലാത്തവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ബാങ്ക്, !
താല്പര്യമില്ലാത്ത, സമയമില്ലാത്തവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ബാങ്ക്, !
മുലപ്പാൽ പായ്ക്കറ്റുകളിലായി ഇവിടെ നിന്ന് കിട്ടും, !
ഓർഡർ അനുസരിച്ച് സപ്ളൈയുമുണ്ട്, ! വിദേശത്ത്
കയറ്റുമതിയുമുണ്ട്,
ഓർഡർ അനുസരിച്ച് സപ്ളൈയുമുണ്ട്, ! വിദേശത്ത്
കയറ്റുമതിയുമുണ്ട്,
പറഞ്ഞു വരുന്നത്,
ആ ബാങ്കിലേക്ക് രണ്ട് ലിറ്റർ മുലപ്പാൽ സംഭാവന ചെയ്യണം, !!
ആ ബാങ്കിലേക്ക് രണ്ട് ലിറ്റർ മുലപ്പാൽ സംഭാവന ചെയ്യണം, !!
'' മേശപ്പുറത്തിരുന്ന
അപേക്ഷ ഫോം പൂരിപ്പിക്കാൻ തുടങ്ങി, ഡോക്ടർ,
അപേക്ഷ ഫോം പൂരിപ്പിക്കാൻ തുടങ്ങി, ഡോക്ടർ,
താങ്കളുടെ മതം ഏതാണ്, ?
''എനിക്കങ്ങനെ മതമൊന്നുമില്ല സർ, !
'ഓകെ, രുക്കുവിന്റെ മുലപ്പാൽ ചൈനയിലേക്ക് കയറ്റി അയക്കും, അവിടെ മതമില്ലല്ലോ,!
മുസ് ലീം മുലപ്പാൽ,
ക്രിസ്ത്യൻ മുലപ്പാൽ,
ഹിന്ദു മുലപ്പാൽ, അങ്ങനെ മതങ്ങളുടെ പരിധിയിൽ വരുന്ന മുലപ്പാലുകളുമുണ്ട്, !
ഏത് രാജ്യത്തെ മുലപ്പാലും ഈ ബാങ്കിൽ നിന്ന് ലഭിക്കും, !!
ക്രിസ്ത്യൻ മുലപ്പാൽ,
ഹിന്ദു മുലപ്പാൽ, അങ്ങനെ മതങ്ങളുടെ പരിധിയിൽ വരുന്ന മുലപ്പാലുകളുമുണ്ട്, !
ഏത് രാജ്യത്തെ മുലപ്പാലും ഈ ബാങ്കിൽ നിന്ന് ലഭിക്കും, !!
''മ്യഗങ്ങളുടെ ഉണ്ടോ, ? പങ്കന്റെ പരിഹാസ ചോദ്യം, ?
'ഡോക്ടർ ചിരിച്ചു, !
പിന്നെ വേറൊരു ഓപ്ക്ഷനുണ്ട്, !
''അതെന്താ സർ, ?
''ഏതെങ്കിലും മതത്തിലേക്ക് രുക്കുവിന്റെ മുലപ്പാൽ ചെയ്ഞ്ച് ചെയ്യാം,,
ഓണം ഓഫറാണ്, !
അത്തം പത്ത് വരെയുളളൂ ഈ ഓഫർ,
അത്തം പത്ത് വരെയുളളൂ ഈ ഓഫർ,
''പങ്കൻ തലകുനിച്ചിരുന്നു,
അകത്ത് ഭാര്യയുടെ പ്രസവം,
പുറത്ത്,
മുലപ്പാൽ കച്ചവടം, !
അകത്ത് ഭാര്യയുടെ പ്രസവം,
പുറത്ത്,
മുലപ്പാൽ കച്ചവടം, !
പങ്കൻ കസേരയിൽ നിന്നെഴുന്നേറ്റു,
മുണ്ട് മടക്കി കുത്തി,
നിറം മങ്ങിയ അണ്ടർ വെയറിനുളളിൽ കരുതി വച്ച പണം മേശപ്പുറത്ത് വച്ചു,
മുണ്ട് മടക്കി കുത്തി,
നിറം മങ്ങിയ അണ്ടർ വെയറിനുളളിൽ കരുതി വച്ച പണം മേശപ്പുറത്ത് വച്ചു,
''എണ്ണി നോക്കണം സാർ, രുക്കു ഗർഭിണിയായ മാസം മുതൽ ,ജാതിക്ക വിറ്റും, തേൻ വിറ്റും, ഏത്ത വാഴ ക്യഷി ചെയ് തും ഉണ്ടാക്കി വച്ച കാശാ, ഇത് ധാരാളം മതിയെന്ന് എനിക്കറിയാം , !
സാറിനറിയോ,
മുലപ്പാൽ വില്ക്കാനുളളതല്ല,
സംഭാവന ചെയ്യാനുമുളളതല്ല, അത് കുഞ്ഞിന്റെ അവകാശമാണ്, !!
പിറന്ന് വീഴുന്ന കുഞ്ഞ് കരയുന്നതു തന്നെ ദാഹിച്ചിട്ടാണ്, !! ആ ദാഹ നീര്
വിറ്റുളള കാശ് വേണ്ട സർ, !!
മുലപ്പാൽ വില്ക്കാനുളളതല്ല,
സംഭാവന ചെയ്യാനുമുളളതല്ല, അത് കുഞ്ഞിന്റെ അവകാശമാണ്, !!
പിറന്ന് വീഴുന്ന കുഞ്ഞ് കരയുന്നതു തന്നെ ദാഹിച്ചിട്ടാണ്, !! ആ ദാഹ നീര്
വിറ്റുളള കാശ് വേണ്ട സർ, !!
മേശപ്പുറത്ത് വച്ച കാശെടുത്ത് അണ്ടർ വെയറിനുളളിലാക്കി പങ്കൻ പുറത്തേക്കിറങ്ങി,
പതിനൊന്നാമത്തെ കൊതുക് പങ്കന്റെ ചെവിക്ക് താഴെ വന്നിരുന്നു,
രുക്കുവിന് പ്രസവ വേദന തുടങ്ങി, !!
പങ്കൻ ധ്യതിയിൽ പ്രസവ റൂമിനു മുന്നിലേക്ക് നടന്നു,
==============
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക