സജി വർഗീസ്
************************
************************
അന്തർഭാഗത്തേക്ക് ചുഴലിപോലെ കറങ്ങിത്തിരിഞ്ഞ്,
ഹൃദയത്തിന്റെ മധ്യഭാഗത്തുകൂടി പ്രവാഹംപോലെത്തിച്ചേരുകയാണ്,
പ്രണയത്തിന്റെ രക്തസാക്ഷിയുടെ രക്തമുണ്ട് ,
പിച്ചിച്ചീന്തിയ കുരുന്നിന്റെ മൃദു മേനിയിലേക്കൊലിച്ചിറങ്ങിയ വിഷ ബീജമുണ്ട്,
കപടസദാചാരക്കാരുടെ വിചാരണയിൽ മനംനൊന്ത്, കെട്ടിത്തൂങ്ങിച്ചത്തവളുടെ വായിൽനിന്നുതിർന്നുവീണസ്രവമുണ്ട്,
ആൾക്കൂട്ടം തല്ലിക്കൊന്നവന്റെ കട്ടച്ചോരയുണ്ട്,
നിരപരാധിയെ അപരാധിയാക്കിയപ്പോൾ,
ഹൃദയം പൊട്ടിക്കരഞ്ഞവന്റെ കണ്ണുനീർത്തുള്ളികളുണ്ട്,
നിലനിൽപ്പിനായ് ആരെയും ഒറ്റുകൊടുക്കുന്നവന്റെ വായിൽനിന്നു വീണതുപ്പലുണ്ട്,
വിശന്നവയറിനായ് മാനം വില്ക്കുന്നവളുടെ തുടയിടുക്കിലൂടെയൊലിച്ചിറങ്ങിയ ശുക്ളമുണ്ട്,
റയിൽപാളത്തിൽ ഛിന്നഭിന്നമായവരുടെ ചിതറിത്തെറിച്ച കണ്ണുകളിൽ നിന്നുതിർന്നു വീണ നഷ്ടപ്രണയത്തിൻ തുള്ളികളുണ്ട്,
അധികാരമോഹിയുടെ
കുതികാൽവെട്ടിൽ
താഴെവീണു കിടക്കുന്നവന്റെ വിയർപ്പുണ്ട്;
രാഷ്ട്രീയ ക്വട്ടേഷൻസംഘത്താൽ അമ്പത്തിയൊന്നു വെട്ടേറ്റു വീണവന്റെ ചിതറിത്തെറിച്ചതലച്ചോറുണ്ട്,
അവന്റെ വിധവയുടെ കിടപ്പറയിലെ കണ്ണുനീരുണ്ട്,
വർഗീയഭ്രാന്തന്മാരാൽ കൊലക്കത്തിക്കിരയായവന്റെ ഹൃദയരക്തമുണ്ട്,
വൃക്കദാനം ചെയ്യുവാനിരിക്കെ വെട്ടിനുറുക്കപ്പെട്ട യുവനേതാവിന്റെ കണങ്കാലിൽ നിന്നടർന്നു വീണ മജ്ജയുണ്ട്,
എല്ലാം ലാവാപ്രവാഹമായെന്റെ ഹൃദയത്തെഭേദിച്ചന്തർഭാഗത്തടിഞ്ഞു കിടന്നെരിയുന്നു;
ആളിക്കത്തുന്ന കനലുകൾ
കെടുത്തുവാൻ,
ഈപൃഥിയിലേക്കിനിയും തിമിർത്തുപെയ്യുക,
തണുക്കട്ടെ!
ഇനിയും തണുക്കട്ടെ!
ആകാശമണ്ഡലമൊന്നാകെ
താഴേക്കു പതിക്കട്ടെ.

Copyright protected.
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക