" ഈ ചതിയുടെ ലോകത്ത് ഞാൻ ജീവിക്കുന്നില്ല... !!!"
അത് അയാൾ മനസ്സുകൊണ്ടു പറഞ്ഞ വാക്കുകൾ ആയിരുന്നു.. !
ചതിവ് ചതവ് പോലെയാണ് ഇടയ്ക്കിടയ്ക്ക് അത് നമ്മെ ബുദ്ധിമുട്ടിപ്പിക്കും.
അത് അയാൾ മനസ്സുകൊണ്ടു പറഞ്ഞ വാക്കുകൾ ആയിരുന്നു.. !
ചതിവ് ചതവ് പോലെയാണ് ഇടയ്ക്കിടയ്ക്ക് അത് നമ്മെ ബുദ്ധിമുട്ടിപ്പിക്കും.
സുധാകർ മുപ്പതുകൊല്ലമായി ദുബായിൽ ജോലി ചെയ്യുന്നു. നാട്ടിൽ ആലപ്പുഴ സ്വദേശിയാണ്. നാടുനീളെ പച്ചപ്പും പാടവും , കായലും കനാലും കുളവും തീരവും , കരിമീനും, ചെമീനും , കൊക്കും, കാക്കയും ഞണ്ടും, തവളയും , കെട്ടുവഞ്ചിയും , കൊതുമ്പു വള്ളവും ഒക്കെയുള്ള മനോഹരമായ നാട്ടിൽ നിന്നും ആദ്യം റിയാദിലും , പിന്നെ സൗദിയിലും അവസാനം ദുബായിലും ജോലിചെയ്തു.
കണ്ണെത്താ ദൂരത്ത് ചുട്ടുപഴുത്ത മണലാരണ്യത്തിൽ ആദ്യമൊക്കെ കഴിഞ്ഞുകൂടിയത് വളരെ ദുരിതം സഹിച്ചാണ്.
വലിച്ചുകെട്ടിയ ഷെട്ടുകളിൽ ജീവിത ഭാരം പേറിവന്ന കുറെയേറെ മനുഷ്യ ജീവികൾ. അവരോടൊപ്പം ജീവിത ഭാരം പങ്കുവയ്ക്കുമ്പോൾ മനസ്സിൽ നിറയെ സ്വപ്‌നങ്ങളായിരുന്നു. നാട്ടിൽ സ്വന്തമായൊരു വീട് , അനുജത്തി സുമിത്രയുടെ വിവാഹം , അച്ഛനും അമ്മയ്ക്കും കഷ്‌ടപാടില്ലാത്ത ഒരു ജീവിതം. അതായിരുന്നു ഇരുപത്തി മൂന്നുകാരനായ സുധാകറിന്റെ സ്വപ്നം.

അറുപത് നിലയുള്ള ഫ്ലാറ്റിന്റെ ഉച്ചിയിൽ സൂര്യനോട് പൊരുതി തോൽക്കാൻ മനസ്സില്ലാതെ സ്വന്തം ശരീരം കരുവാളിച്ചു നീറുമ്പോഴും നാട്ടിലെ പച്ചപ്പിൽ പണിയുന്ന വീടിനെ കുറിച്ചോർത്ത് കുളിരണിഞ്ഞു.
രണ്ട് വർഷംകൊണ്ട് റിയാദിലെ പണി മതിയാക്കി. അപ്പോഴേയ്ക്കും നാട്ടിലെ കടമൊക്കെ വീട്ടാൻ പറ്റി. പിന്നെ ആറുമാസത്തിന് ശേഷം സൗദിയിൽ ജോലിക്ക് കയറി. അങ്ങനെ വർഷം അഞ്ചെട്ടായി. സുമിത്രയെ പഠിപ്പിച്ചു ടീച്ചറാക്കി. പിറ്റേവർഷം ഒരു ബാങ്ക് ജോലിക്കാരനെ കൊണ്ട് കെട്ടിക്കുകയും ചെയ്തു.
അപ്പോഴേയ്ക്കും അമ്മയ്ക്ക് സുഖമില്ലാതായി. തന്നെയുമല്ല അച്ഛനും വയസായി. പിന്നെ വീട്ടിൽ ഒരാളില്ലാതെ പറ്റില്ലാന്നായതോടെ സുധാകർ കല്യാണം കഴിച്ചു യമുനയെ. വല്യ സ്ത്രീധനം ഒന്നും വാങ്ങാതെ തന്നെ. എന്നാൽ ഒരു നിബന്ധന മാത്രം പറഞ്ഞു. എന്റെ അച്ഛനെയും , അമ്മയെയും പൊന്നുപോലെ നോക്കണം. യമുനയ്ക്കും സമ്മതം. നെടുമുടിയാണ് യമുനയുടെ വീട്.
വീണ്ടും പ്രവാസജീവിതം ദുബായിൽ ആയിരുന്നു. നല്ല ശമ്പളം. മലയാളികൾ ഏറെയുള്ള ദുബായ്. കരാമയിൽ പന്ത്രണ്ട് വർഷത്തോളം ജോലിചെയ്തു.ഒരു മകനുണ്ടായി. നാട്ടിൽ സ്ഥലം വാങ്ങി ഇരുനില വീടുവച്ചു. കറുവാങ്ങി. ഇതിനിടയിൽ അമ്മയും അച്ഛനും മരിച്ചു.
വല്ലാതെ സങ്കടപ്പെട്ട നാളുകൾ. അപ്പോഴെല്ലാം യമുനയുടെ സ്വാന്തനം കാതങ്ങൾ താണ്ടിയെത്തി ആശ്വസിപ്പിച്ചു.
വല്ലാതെ സങ്കടപ്പെട്ട നാളുകൾ. അപ്പോഴെല്ലാം യമുനയുടെ സ്വാന്തനം കാതങ്ങൾ താണ്ടിയെത്തി ആശ്വസിപ്പിച്ചു.
ജീവിതം എല്ലാരീതിയിലും പച്ചപിടിച്ചു. സമ്പന്നത യമുന ആഘോഷമാക്കി. സുധാകർ രണ്ടുമൂന്ന് ഇടത്ത് കൂടി സ്ഥലം വാങ്ങി. അതെല്ലാം യമുനയുടെ പേരിലും. വീടും പറമ്പും കാറുമെല്ലാം യമുനയുടെ പേരിൽത്തന്നെ.
ഒരിക്കൽ അച്ഛൻ സുധാകറിനോട് പറഞ്ഞു. വീടും പറമ്പും എങ്കിലും നിന്റെ പേരിൽ മേടിക്കെന്ന്. അപ്പോൾ സുധാകർ പറഞ്ഞത്, എല്ലാം നോക്കി നടത്തേണ്ടത് അവളല്ലേ അച്ഛാ എന്നാണ്.
പിന്നീട് ഭാര്യ കാറോടിക്കുമ്പോ നിർവൃതിയോടെ അരികിലിരിക്കുന്ന സുഖം സുധാകർ ആസ്വദിച്ചു. തന്റെ ഭാര്യയേയും മകനെയും ഒന്നിനും ഒരുകുറവും വരുത്താതെ സംരക്ഷിച്ചു.

ഇപ്പൊ അമ്പത്തിമൂന്നു വയസായി. കഠിനധ്വാനം കൊണ്ട് ആരോഗ്യം ക്ഷയിച്ചു തുടങ്ങി. നാട്ടിലേയ്ക്ക് മടങ്ങാം.
"ഞാൻ അങ്ങോട്ട് പോരുകയാണ് യമുനേ.. അവിടെന്തെങ്കിലും ചെറിയൊരു കച്ചോടം തുടങ്ങാം. "
"ഞാൻ അങ്ങോട്ട് പോരുകയാണ് യമുനേ.. അവിടെന്തെങ്കിലും ചെറിയൊരു കച്ചോടം തുടങ്ങാം. "
" ങാ.. വരൂ.. " എന്ന് യമുനയും പറഞ്ഞു.
അങ്ങനെ മുപ്പത് കൊല്ലത്തെ പ്രവാസജീവിതം മതിയാക്കി സ്വന്തം നാട്ടിൽ തിരിച്ചെത്തിയ സുധാകർ ഞെട്ടി ത്തരിച്ചു പോയി. വീടും ഗെയ്റ്റും പുറമെ നിന്നും വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു.
ഇവരെവിടെപോയി.. എയർപോട്ടിൽ വരണ്ട എന്ന് പറഞ്ഞതാണല്ലോ. പിന്നെവിടെ. ചുറ്റും നോക്കി. അപ്പോൾ അപ്പുറത്തെ വീട്ടിലെ സരിത ഒരു കത്തുകൊണ്ടത്തന്നു.
" എന്തായിത്.. "?
"അറിയില്ല യമുനചേച്ചി തന്നതാ അണ്ണൻ വരുമ്പോ കൊടുക്കാൻ പറഞ്ഞു.. "
" എന്തായിത്.. "?
"അറിയില്ല യമുനചേച്ചി തന്നതാ അണ്ണൻ വരുമ്പോ കൊടുക്കാൻ പറഞ്ഞു.. "
സരിത തിരികെ പോയപ്പോൾ ഒരു ബാഗിന്റെ മേലെയിരുന്നു കത്ത് വായിച്ചു.. കൂടുതൽ ഒന്നും എഴുതിയിരുന്നില്ല. ചുരുക്കം വാക്കുകളിൽ എത്രമാത്രം...
സുധ അണ്ണന്..
എന്നെയും മോനെയും അന്വഷിക്കണ്ട. എനിക്കൊരാളെ ഇഷ്‌ടമാണ്. വർഷങ്ങളായി സ്നേഹത്തിലാണ്. ഇനിയുള്ള കാലം ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. മോനും ഏറെ ഇഷ്‌ടമുള്ള ആളാണ്. മോൻ കൂടെയുള്ളതിനാൽ ആധാരവും മറ്റ് രേഖകളും ഞാൻ കൊണ്ടുപോന്നു. അണ്ണൻ വിഷമിക്കരുത്.. എന്നോടും മോനോടും ക്ഷമിക്കുക.. മാപ്പ് .. !
എന്ന് യമുന.
എന്ന് യമുന.
കത്തുവായിച്ചു സുധാകർ ശ്വസിക്കാൻ പോലും മറന്നു. ഇത്രയും നാൾ അവളെന്നെ.. ഇവർക്കൊക്കെ വേണ്ടിയാണല്ലോ എന്റെ നല്ലപ്രായം മുഴുവൻ.. അയാൾ അലറി.
"ഈ ചതിയുടെ ലോകത്ത് ജീവിക്കില്ല... ചതി.. !
എങ്കിലും
"ഈ ചതിയുടെ ലോകത്ത് ജീവിക്കില്ല... ചതി.. !
എങ്കിലും
നാട്ടിൽ പരിഹാസ പാത്രമായി.. ആരോരും തുണയില്ലാതെ ഇന്നും അയാൾ ജീവിക്കുന്നു... വിശ്വാസം നല്ലതാണ്. പക്ഷേ..
ഒരായുസ്സ് മുഴുവൻ സമ്പാദിച്ചിട്ടും ഒന്നുമില്ലാതെ.... കടത്തിണ്ണയിൽ.. !!!
ഒരായുസ്സ് മുഴുവൻ സമ്പാദിച്ചിട്ടും ഒന്നുമില്ലാതെ.... കടത്തിണ്ണയിൽ.. !!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക