
കത്തിയൂരിയെടുക്കുമ്പോൾ
മരിച്ചില്ലായിരുന്നവൻ
ഇങ്ക്വിലാബ് വിളിച്ചും കൊ-
ണ്ടൊഴുകീ രക്തധാരകൾ
മരിച്ചില്ലായിരുന്നവൻ
ഇങ്ക്വിലാബ് വിളിച്ചും കൊ-
ണ്ടൊഴുകീ രക്തധാരകൾ
മിടിപ്പിൽ നിന്നു കത്തുന്നു
സമരോത്സുകയൗവ്വനം
അവനെത്തൊട്ടിരിക്കുന്നൂ
സങ്കടസ്സമരോർമ്മകൾ..
സമരോത്സുകയൗവ്വനം
അവനെത്തൊട്ടിരിക്കുന്നൂ
സങ്കടസ്സമരോർമ്മകൾ..
മഴ പെയ്യുന്ന രാത്രിക്കും
കനലിറ്റുന്നു കൺകളിൽ
കരി മൂടിയ മാനത്തു -
ണ്ടെരിയുന്നൊരു താരകം..
കനലിറ്റുന്നു കൺകളിൽ
കരി മൂടിയ മാനത്തു -
ണ്ടെരിയുന്നൊരു താരകം..
കാത്തിരിപ്പിന്റെ വെട്ടത്തിൽ
നിന്നെ വായിച്ചുറങ്ങിയോൾ
ചേർത്തെടുക്കുന്നു സ്വപ്നത്തിൻ -
കൂർത്ത നിശ്ശബ്ദനോവുകൾ
നിന്നെ വായിച്ചുറങ്ങിയോൾ
ചേർത്തെടുക്കുന്നു സ്വപ്നത്തിൻ -
കൂർത്ത നിശ്ശബ്ദനോവുകൾ
അമ്മിഞ്ഞപ്പാലു ചോദിച്ച്
പമ്മിയെത്തുന്നു നിൻ സ്വരം
അമ്മയപ്പോളുറക്കത്തിൽ -
ത്തുന്നു വിട്ടൊരു പുസ്തകം
പമ്മിയെത്തുന്നു നിൻ സ്വരം
അമ്മയപ്പോളുറക്കത്തിൽ -
ത്തുന്നു വിട്ടൊരു പുസ്തകം
രാത്രിവണ്ടിക്കിറങ്ങുമ്പോ -
ളാർത്തി തീരെക്കൊടുക്കുവാൻ
കഞ്ഞിയുണ്ടെന്നുറപ്പിച്ച്
വന്നു വീണ്ടും കിടക്കവേ
ളാർത്തി തീരെക്കൊടുക്കുവാൻ
കഞ്ഞിയുണ്ടെന്നുറപ്പിച്ച്
വന്നു വീണ്ടും കിടക്കവേ
രണവസ്ത്രം പുതച്ചിട്ടും
തണുത്തു വിറപൂണ്ടവൻ
സഹയാത്രികരോടൊപ്പം
വന്നു വാതിലിൽ മുട്ടവേ
തണുത്തു വിറപൂണ്ടവൻ
സഹയാത്രികരോടൊപ്പം
വന്നു വാതിലിൽ മുട്ടവേ
അവളെക്കാളുമുച്ചത്തിൽ
തകരില്ലൊരു മൗനവും
അവളെക്കാളുമാഴത്തിൽ
മുറിവേൽക്കില്ലൊരു വാക്കിനും
തകരില്ലൊരു മൗനവും
അവളെക്കാളുമാഴത്തിൽ
മുറിവേൽക്കില്ലൊരു വാക്കിനും
"രണ്ടു കുമ്പിളെടുക്കട്ടേ
കണ്ണീരുപ്പിട്ടിളക്കിയാൽ
നല്ല രുചിയാണെന്നേ
മരണം കോരിക്കുടിക്കുവാൻ"
കണ്ണീരുപ്പിട്ടിളക്കിയാൽ
നല്ല രുചിയാണെന്നേ
മരണം കോരിക്കുടിക്കുവാൻ"
ശ്രീനിവാസൻ തൂണേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക