Slider

മരുപ്പെണ്ണ്.

0
Image may contain: 1 person, beard
മരുപ്പെണ്ണ്...മരുഭൂവിലെ മണ്ണ്.
ഉയിർകൊടുക്കാനുറവില്ലാത്ത,
പെറ്റുപോറ്റാനുശിരില്ലാത്തൊരു പെണ്ണ്.
നട്ടതൊന്നും കിളിർക്കില്ലത്രേ..
നുണ!
നട്ടാൽ കിളിർക്കാത്ത നുണ.
സ്വപ്‌നങ്ങൾ തളിർത്തതും
വളർന്നതും പടർന്നതും
ഈ മണ്ണിലായിരുന്നു.
ദുഃഖങ്ങൾ കൊഴിഞ്ഞത്-
ഈ ചൂടിലായിരുന്നു.
ഇഷ്ടങ്ങൾ നുകർന്നത്-
ഈ മാറിൽ നിന്നായിരുന്നു.
കലയും കഥയും
കവിതയും കാശും
വളർന്നതും നിറഞ്ഞതും
ഇവിടെ നിന്ന്.
ഈ ചുടുമണ്ണിൽ നിന്ന്.
മരുഭൂവിലെ മണ്ണിനു വളമുണ്ട്
കുളിരുമുണ്ട്‌.
തിളയ്ക്കുന്ന പുറമെയല്ല !
തുടിക്കുന്ന അകമെ..
അത് കാണാനല്പം വിയർക്കണം
വിയർത്തു വിയർത്ത് ..
ഒടുവിലാ നെഞ്ചിലെ-
ചൂടിലേക്കലിയണം
അവൾക്കരുമയാകണം.
അവൾ തരും..ആ മണ്ണു തരും..
നിനക്കു വേണ്ടതെല്ലാം..
മരുപ്പെണ്ണ്..മരുഭൂവിലെ മണ്ണ്..
-വിജു കണ്ണപുരം-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo