Slider

നിശീഥിനീ

0
നിശീഥിനീ നീ വിരിഞ്ഞുനിൽക്കുന്നുവോ
വാനത്തു നിലാവട്ടപ്പൊട്ടുമായിതാ..
താരകമേ നീയും കൺചിമ്മി നിൽക്കുന്നുവോ
നിലാകമ്പളത്തിൽ തുന്നിയൊരാ തൊങ്ങലുകളെന്നപോൽ...
മിന്നാമിന്നികളും പാറിടുന്നു വാനിലായ്
ആഴിതന്നുള്ളിലെ പരൽമീനുകളെന്നപോൽ..
നിശാഗന്ധിയേ നീയും വിരിഞ്ഞുനിൽക്കുന്നുവോ
നിലാവിനെ മയക്കുവാൻ അപ്സരസ്സഴകുമായി...
കൈതപ്പൂഗന്ധവും പാരിജാതത്തേൻകുളിരും
തളിർ തെന്നലായ് തഴുകിയൊഴുകിടുമ്പോൾ..
രാക്കിളിയേ നീമാത്രമെന്തേ മുറിയാതെ മീട്ടിടുന്നൂ
നിൻ ഹൃദയരക്തമൂറ്റിയൊരാ നോവിൻ ഗസലുകൾ..
Shajith...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo