മത്തായി വളരെ ഭാരത്തോടെ നടക്കുമ്പോൾ പള്ളിയിൽനിന്നും കേൾക്കുന്നു അച്ചന്റെ പ്രസംഗം.
" പ്രിയ സഭാവിശാസികളെ.. വിശുദ്ധ ബൈബിളിൽ നമ്മുടെ ഈശോ ഇപ്രകാരം പറയുന്നു..., "
"അധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരുംആയുള്ളോരേ.. നിങ്ങൾ എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.. "
"അധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരുംആയുള്ളോരേ.. നിങ്ങൾ എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.. "
മത്തായി ഒരു നിമിഷം നിന്നു. പിന്നെ നേരെ പള്ളിയിലേയ്ക്കുള്ള പടികൾ കയറി തുടങ്ങി. അപ്പോഴും കേൾക്കാം അച്ചന്റെ ശബ്‌ദം.
" മനുഷ്യ.., നീ പാപിയാകുന്നു.. പാപത്തിന്റെ ശമ്പളം മരണമാകുന്നു. "
മത്തായി ഒരുനിമിഷം നിന്ന് ചുറ്റും നോക്കി. ഇതെന്നോടല്ലേ.. അച്ചൻ പറഞ്ഞത്.. അതെ എന്നോടാണ്.. എന്നോടാണ്.. എന്നോടുതന്നെയാണ്. മത്തായി മനസ്സിൽ ഉറപ്പിച്ചു.
മത്തായി ഒരുനിമിഷം നിന്ന് ചുറ്റും നോക്കി. ഇതെന്നോടല്ലേ.. അച്ചൻ പറഞ്ഞത്.. അതെ എന്നോടാണ്.. എന്നോടാണ്.. എന്നോടുതന്നെയാണ്. മത്തായി മനസ്സിൽ ഉറപ്പിച്ചു.
അച്ചൻ തുടർന്നു...
" അതെ നാമെല്ലാവരും പാപികളാണ്. എന്നാൽ നിന്റെ പാപം.., നീ ചെയ്ത പാപം ഈശോയുടെ മുൻപിൽ ഏറ്റുപറഞ്ഞാൽ നമ്മുടെ ഈശോ നിന്നോട് ക്ഷമിക്കും. നിന്റെ പാപം എത്ര വലുതായിക്കോട്ടെ.. എങ്കിലും ഈശോ നിന്നോട് പൊറുക്കും. "
"അതിനാൽ പ്രിയ വിശ്വാസികളെ നിങ്ങളുടെ പാപങ്ങളെ എറ്റുപറഞ്ഞു ഈശോയുടെ മുൻപിൽ പശ്ചാത്തപിക്കുക.. ഈശോ കരുണാമയനാണ്... "
"പിതാവിനും , പുത്രനും , പരിശുദ്ധൽമാവിനും സ്തുതി.. "
"പിതാവിനും , പുത്രനും , പരിശുദ്ധൽമാവിനും സ്തുതി.. "
"ആമേൻ.. "
അപ്പോൾ മത്തായിക്ക് ഒരുകാര്യം മനസ്സിലായി. പാപം ചെയ്യാം കുഴപ്പമില്ല. ഈശോയുടെ മുൻപിൽ പറഞ്ഞാൽ മതിയല്ലോ. ആരും അറിയുകേം ഇല്ല... ഹോ.. എത്രയും നേരം വല്ലാതെ വിഷമിച്ചു.
എന്തായാലും തന്റെ പാപം ഈശോയോട് പറഞ്ഞേക്കാം.. ഇതിന്റെ പേരിൽ ഇനിയൊരു പിണക്കം വേണ്ട.. !
എന്തായാലും തന്റെ പാപം ഈശോയോട് പറഞ്ഞേക്കാം.. ഇതിന്റെ പേരിൽ ഇനിയൊരു പിണക്കം വേണ്ട.. !
അപ്പോഴേയ്ക്കും കുർബാന കഴിഞ്ഞു ആൾക്കാരൊക്കെ പോയി തുടങ്ങി.
മത്തായി നേരെ പള്ളിയുടെ അൽത്താര യോട് ചേർന്ന് മുട്ട് കുത്തി. കുരിശ് വരച്ചതിന് ശേഷം. ഇരുകൈകളും ഇരുവശത്തേയ്ക്കും വിരിച്ചു പിടിച്ചു പാപങ്ങൾ ഏറ്റുപറയാൻ തുടങ്ങി..
മത്തായി നേരെ പള്ളിയുടെ അൽത്താര യോട് ചേർന്ന് മുട്ട് കുത്തി. കുരിശ് വരച്ചതിന് ശേഷം. ഇരുകൈകളും ഇരുവശത്തേയ്ക്കും വിരിച്ചു പിടിച്ചു പാപങ്ങൾ ഏറ്റുപറയാൻ തുടങ്ങി..
" ഈശോയേ.. നിനക്കെന്നെ അറിയാവല്ലോ.. എന്നാലും ഞാൻ പറയാം.. എന്റെ പേരു മത്തായി... തൊഴിലെന്നുപറഞ്ഞാൽ ഏതെങ്കിലും പറമ്പിൽ നിന്നും എന്തെങ്കിലും ഒക്കെ എടുക്കും. വല്ലോ തേങ്ങയോ , വഴക്കുലയോ , അടയ്ക്കയോ , ജാതിക്കായോ അങ്ങനെ എന്തെങ്കിലും.. അതെന്റെയൊരു വരുമാനവും സന്തോഷവുമാണ്. അതിന് നാട്ടുകാരൊക്കെ എന്നെ കള്ളൻ മത്തായിന്നാ വിളിക്കുന്നേ.. ഇതൊരു ചെറിയ പാപമല്ലേ ഈശോയേ.. "
മത്തായി ചുറ്റുമൊന്ന് നോക്കി പിന്നെ പതിയെ പറഞ്ഞു. .. !
"എന്റെ ഈശോ.. ഈ രാഷ്ട്രീയക്കാരും , കുത്തക മുതലാളിമാരും , വല്യ ആശുപത്രിനടത്തുന്നവരും , പള്ളികൂടോം , കോളേജുമൊക്കെ നടത്തുന്നവരുമെല്ലാം കള്ളന്മാരല്ലേ..ഈശോയേ.. ! സർക്കാര് ജനങ്ങളെ കൊള്ളയടിക്കുന്നു. കാശുകാര് ടാക്സ് കൊടുക്കാതെ സർക്കാരിനെ പറ്റിക്കുന്നു. അവരൊക്കെ നല്ല വടിപോലെയും ചുളിവില്ലാത്തതുമായ വസ്ത്രമിട്ടോണ്ട് കക്കുന്നു.. അല്ല.. കൊള്ളയടിക്കുന്നു. പാവപെട്ട ഞാൻ കള്ളി മുണ്ടും ബനിയനും ഇട്ടു കക്കുന്നു. എന്നിട്ടോ.., അവരൊക്കെ മുന്തിയ ആൾക്കാര്... ഞാനോ, കള്ളൻ മത്തായി.. "
മത്തായി ഒന്ന് നെടുവീർപ്പിട്ടു..
" ഈശോയേ.. എന്റെ ഇന്നത്തെ പാപം. വടക്കേതിലെ സുകുമാരന്റെ പറമ്പിലെ രണ്ട് ഏത്തക്കുലയും രണ്ടുമൂന്ന് തേങ്ങയുമാണ്. ഈശോ എന്നോട് പൊറുക്കണം. നേരത്തെയും ഇതൊക്കെയാരുന്നു തൊഴില്. ഈശോയോട് പറഞ്ഞില്ലെന്നേ ഉള്ളൂ. പകരം അച്ചനോട് കുമ്പസാരിക്കാറായിരുന്നു പതിവ്. പക്ഷേ ഇപ്പോ കുമ്പസാരം തന്നെയൊരു പാപം ചെയ്യുന്ന പോലെയാ.. ഞാൻ കൊല മോഷ്‌ടിക്കുവേം ചെയ്തു കുമ്പസാരിക്കാനും പറ്റില്ലല്ലോ എന്നോർത്തു വിഷമിച്ചു നടക്കുമ്പോഴാ അച്ചന്റെ പ്രസംഗം കേട്ടേ.. നിന്റെ പാപം ഈശോയോട് ഏറ്റുപറയാൻ അതാ ഞാൻ... "
മത്തായി ചിരിച്ചു..
"ഇതെനിക്കും ഇഷ്‌ടമായി. ഇതാകുമ്പോ നമ്മള് രണ്ടുപേരും മാത്രമേ അറിയൂ.. തന്നെയുമല്ല. പ്രായ്ശ്ചിത്തം വേണ്ട താനും. എനിക്ക് ഇഷ്‌ടമുണ്ടായിട്ടൊന്നും അല്ല ഈ കക്കുന്നത്. ഈശോ പറഞ്ഞത് ഈ ആളുകള് കേൾക്കാത്ത കൊണ്ടാ.. "
കുരിശിൽ കിടന്ന ഈശോ മത്തായിയെ ചോദ്യ രൂപേണ നോക്കിയപോലെ മത്തായിക്ക് തോന്നി..
" സത്യമാ.. ഞാൻ പറഞ്ഞേ.. !
ഈശോ പറഞ്ഞിട്ടില്ലേ.. രണ്ടെണ്ണം ഉള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കണം എന്ന്.. ! പക്ഷേ അതാരും അനുസരിക്കുന്നില്ല ഈശോ.. ആരും ഒന്നും തരില്ലന്നേ. ഇപ്പോ ഉള്ളവൻ കിട്ടുന്നൊടുത്തുന്നൊക്കെ തട്ടിപ്പറിക്കാൻ നോക്കുവാ.. !!"

" എന്റെ പാപം ഞാൻ ഈശോയോട് പറഞ്ഞു. ഇനിയെന്നും നമുക്ക് കാണാം കേട്ടോ.. "
അങ്ങനെ മത്തായി കുരിശ് വരച്ച്, യേശുവിന് വാക്കും കൊടുത്ത് മനഭാരമിറക്കി വച്ച് ഭാരമില്ലാത്തൊനായി പള്ളിയുടെ പടിയിറങ്ങി...അപ്പോൾ വന്നൊരു പാട്ട് മത്തായി പാടി..
" വെറുമൊരു മോഷ്‌ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ...! ഈശോയേ... കാത്തോണേ... !!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക