Slider

പെൺ കിളിയുടെ പാട്ട്

0
Image may contain: 1 person, beard
(ഒരു പാട്ട് "മൂളാൻ" നോക്കിയതാണ്...ഇവിടെ ഇങ്ങിനെ ഇത് ആദ്യമായാണ് ഞാൻ 😁)
പാട വരമ്പിന്റെ അങ്ങേത്തലക്കൽ ഒറ്റക്കിരിക്കും പക്ഷിയേ
പാതി വെന്തൊരു മനസ്സിന്റെ പാട്ടൊന്നു പാടുമോ നീ
പാണൻ പാടാത്ത കഥകൾ പറയുവാനുണ്ടെനിക്കേറെ
പ്രാണൻ പോകും മുന്നേ പാടിത്തരിക നീ
പ്രാണൻ പോകും മുന്നേ പാടിത്തരിക നീ
പാലയും പൂത്തു, പാരിജാതവും ചിരിച്ചു
പാലരുവികൾ പലകുറി നീട്ടി വിളിച്ചു
പിന്നെയും പിന്നെയും പിണങ്ങി നിൽക്കാതെ
പാറിപ്പറന്നെന്നരികിൽ വരിക നീ
പാട വരമ്പിന്റെ അങ്ങേത്തലക്കൽ ഒറ്റക്കിരിക്കും പക്ഷിയേ
പാതി വെന്തൊരു മനസ്സിന്റെ പാട്ടൊന്നു
പാടുമോ നീ
പണ്ട് നാം കണ്ടൊരാ പാതവക്കിൽ
പൂമരം വീണ്ടും പൂത്തല്ലോ
പള്ളിക്കൂട നടയിലെ പിച്ചകം
പിന്നെയും നിന്നെ തിരഞ്ഞല്ലോ
പുള്ളിയുടുപ്പിട്ട് ഞാൻ കാത്തു നിൽക്കാം
പാറിപ്പറന്നെന്നരികിൽ വരിക നീ
പുലരിയിൽ വന്നാലും കാത്തു നിൽക്കാം
പാതിരാവിലും കണ്ണുഴിക്കാം
പാദസരം കരഞ്ഞുറങ്ങിയാലും
പടിവാതിൽ നിനക്കായി തുറന്നിടാം
പാട വരമ്പിന്റെ അങ്ങേത്തലക്കൽ ഒറ്റക്കിരിക്കും പക്ഷിയേ
പാതി വെന്തൊരു മനസ്സിന്റെ പാട്ടൊന്നു
പാടുമോ നീ
പാതി വെന്തൊരു മനസ്സിന്റെ പാട്ടൊന്നു
പാടുമോ നീ….പാടുമോ നീ………
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo