
നീ ഓർമ്മയുടെ സുഖമുള്ള ചൂടാവുമ്പോൾ
നിന്നെ പുതച്ചൊന്നുറങ്ങണം എനിക്ക്.
നിന്നെ പുതച്ചൊന്നുറങ്ങണം എനിക്ക്.
നിർത്താതെ പെയ്യുന്ന ഇന്നത്തെ രാത്രിയിൽ
നിന്നിലെ കനലെരിയിച്ച് തീ കായണം .
നിന്നിലെ കനലെരിയിച്ച് തീ കായണം .
നിന്റെ മേനിയിൽ മിന്നാമിനുങ്ങുകൾ പോലെ
വെട്ടം മിന്നിമായുന്ന മുത്തം നല്കണം
വെട്ടം മിന്നിമായുന്ന മുത്തം നല്കണം
ആശ്ളേഷത്തിലമർത്തി വരിഞ്ഞ്
അധരങ്ങളിലെ മൃദുലത ചൂടാക്കി നുണയണം.
അധരങ്ങളിലെ മൃദുലത ചൂടാക്കി നുണയണം.
ഇനിയും കുളിര് ആശിക്കും വിധം
മറക്കാനാവാത്ത നിർവൃതി പകർന്ന്
ഈ രാവിന്റെ ദേവതയാക്കണം.
മറക്കാനാവാത്ത നിർവൃതി പകർന്ന്
ഈ രാവിന്റെ ദേവതയാക്കണം.
നിന്റെ ഗന്ധത്തിൽ മയങ്ങിയുറങ്ങുമ്പോൾ
ഒരു കുഞ്ഞിനെപ്പോലെ
സ്വപ്നത്തിൽ ചിരിക്കണം.
ഒരു കുഞ്ഞിനെപ്പോലെ
സ്വപ്നത്തിൽ ചിരിക്കണം.
പാതി കൂമ്പിയ മിഴികളോടെ നീ
കാണുന്നതെല്ലാം അനുഭൂതിയാക്കണം.
കാണുന്നതെല്ലാം അനുഭൂതിയാക്കണം.
ഉറക്കത്തിലും ചേർത്തു പിടിച്ച്
പുലരിയുടെ സുന്ദര കാഴ്ചകളിലേക്ക്
നിന്നോടൊപ്പം ഉണരണം.
പുലരിയുടെ സുന്ദര കാഴ്ചകളിലേക്ക്
നിന്നോടൊപ്പം ഉണരണം.
Babu Thuyyam.
15/07/18.
15/07/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക