Slider

പഴയൊരു ഫോട്ടോ

0
Image may contain: 1 person, eyeglasses and selfie

ഞാനവളുടെ പഴയൊരു ഫോട്ടോയും അടിച്ചുമാറ്റി അതും നോക്കിയിരിക്കുകയായിരുന്നു.
അപ്പോഴാണ് പിന്നിൽ നിന്നൊരു വിളികേട്ടത്.."ഡാ കള്ളാ ആരുടെ ഫോട്ടോയാ നീ നോക്കിയിരുന്നത്..
പടച്ചോനെ ആ കാന്താരി കണ്ടെന്നാ തോന്നുന്നേ ഞാൻ വേഗം ആ ഫോട്ടോയെടുത്തു പോക്കറ്റിലിട്ടു അല്ലെങ്കിൽ അവളെനിക്കു നല്ല പണി വാങ്ങിച്ചു തരും..
എന്റെയല്ലേ പെങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും..
അവളെന്റെ വെപ്രാളം കണ്ടിട്ട് വീണ്ടും ചോദിച്ചു ആ ഫോട്ടോയിൽ ഉള്ളത് ആരാണെന്നു.
ഞാൻ പറഞ്ഞു അത് നമ്മടെ നയൻതാരയാണെന്ന്.
അപ്പോ അവളു പറയാ നയൻതാരയുടെ ഫോട്ടോ നിയെന്തിനാ മറച്ചുപിടിക്കുന്നത്.
ഞാനും കാണട്ടെ..
ഇതുകേട്ട് ഞാനവളോട് പറഞ്ഞു "നിനക്ക് കാണാൻ പറ്റാത്ത ഫോട്ടോയാണ്..!
"നീയെനിക്ക് ഫോട്ടോ കാണിച്ചു തരുന്നോ അതോ ഞാൻ അമ്മയെ വിളിക്കണോ.."
പെങ്ങളുടെ ഭീഷിണിയ്ക്കു ഭയന്ന് ഞാനാ ഫോട്ടോ അവൾക്കു കാണിച്ചു കൊടുത്തു..
അവൾ ആ ഫോട്ടോ നോക്കിയിട്ടു പറഞ്ഞു."ഡാ ഇത് അമ്മു ചേച്ചിയല്ലേ.."
ഞാനൊരു പരുങ്ങലോടെ അവളെനോക്കിയൊന്നു മൂളി..
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. "ഡാ കള്ളാ ഇതാണോ നയൻതാര.."
ഞാനൊരു നൈസ് ചിരി ചിരിച്ചിട്ടു പറഞ്ഞു.."അതെ..!
"മ് കൊള്ളാം ഞാനിതു അമ്മയോട് പറയട്ടെ.."
പടച്ചോനെ ഈ കാന്താരി എനിക്ക് വീണ്ടും പണിതരുമോ..
ഇനിയവളുടെ വായടക്കാൻ ഒരു വഴിയേ ഉള്ളു..
ഐസ്ക്രീം..
ഞാനവൾക്കു ഡെയിലി ഓരോ ഐസ്ക്രീം വിധം ഓഫർ ചെയ്തു.
അവളാണെങ്കിൽ അത് ശരിക്കും മുതലെടുത്തു എന്ത് ചെയ്യാനാ പെങ്ങളായി പോയില്ലേ ക്ഷമിച്ചല്ലേ പറ്റു..
ഇല്ലെങ്കിൽ അമ്മുവിന്റെ കാര്യം വീട്ടിൽ പറയുമെന്ന ന്റെ പുന്നാരപെങ്ങളുടെ ഭീഷിണി..
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
എന്റെ പെങ്ങളാണെങ്കിൽ ഐസ്ക്രീം മാറ്റി ബിരിയാണിയിലേക്ക് മാറി..
ഞാനാണെങ്കിൽ ഒരു മാറ്റവുമില്ലാതെ അമ്മുവിന്റെ ഫോട്ടോയും നോക്കി സ്വപ്‌നങ്ങൾ കണ്ടിരുന്നു..
ഒരുദിവസം രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അമ്മയെന്നോട് ചോദിച്ചു.
മോനെ ഭാസ്കരേട്ടന്റെ മോളെ നീ അറിയുമോ എന്ന്.
ഞാനൊന്നും അറിയാത്ത ഭാവത്തിൽ അമ്മയോട് പറഞ്ഞു ഇല്ലെന്നു..
ഇതുകേട്ട് അമ്മ അകത്തേക്ക് പോയി ഒരു ഫോട്ടോയും കൊണ്ട് തിരിച്ചുവന്നു..
എന്നിട്ട് ആ ഫോട്ടോ എന്നെ കാണിച്ചിട്ട് ചോദിച്ചു ഇതാരാ മോനെ എന്ന്.
ഞാനാകെ ഞെട്ടിപോയി അമ്മുവിന്റെ ഫോട്ടോ എങ്ങനെയാ അമ്മയ്ക്ക് കിട്ടിയത്.
ഞാനെന്റെ പെങ്ങളെയൊന്നു നോക്കി അവളുടെ മുഖത്തൊരു ചിരി..
അപ്പോ എനിക്ക് മനസ്സിലായി ഐസ്ക്രീം വാങ്ങികൊടുത്തിട്ടും അവളെന്നെ ചതിച്ചെന്നു..
അപ്പോഴാണ് അമ്മയുടെ അടുത്ത ചോദ്യം ഇതാരുടെ മോളാ ധനു.
ഞാനൊരു ചമ്മലോടെ അമ്മയോട് പറഞ്ഞു. ഭാസ്കരേട്ടന്റെ മോളാ അമ്മേ..
അമ്മയൊരു ചിരിയോടെ പറഞ്ഞു."നീയല്ലേ മോനെ ഭാസ്കരേട്ടന്റെ മോളെ അറിയില്ലെന്ന് പറഞ്ഞത്.."
"അമ്മേ അതുപിന്നെ..!
ഞാൻ നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ അമ്മയെന്നോട് പറഞ്ഞു. "കൂടുതലൊന്നും എന്റെ മോൻ നിന്നു പരുങ്ങേണ്ടാ. അമ്മുവിനെ ഞാനെന്റെ മരുമകളായി കൊണ്ടുവരാൻ തീരുമാനിച്ചു."
ഇതുകേട്ട് എന്റെ മനസ്സിൽ ഒരായിരം ലഡു ഒരുമിച്ചു പൊട്ടി.
ഇതിനൊക്കെ കാരണം എന്റെ പുന്നാരപെങ്ങളാട്ടോ..
ഒന്നുമറിയാത്തപോലെ അവളിരുന്നു ഭക്ഷണം കഴിക്കുകയാണ് ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നിരുന്നു എന്നിട്ടു ഒരു കഷ്ണം മിനെടുത്തു അവളുടെ കിണ്ണത്തിലേക്ക് ഇട്ടു എന്നിട്ടു ചോദിച്ചു.
"മാളു ഇതൊക്കെ നീ എപ്പോഴാ അമ്മയോട് പറഞ്ഞത്.!
"അത് ഞാനാ ഫോട്ടോ കണ്ടപ്പോ തന്നെ അമ്മയോട് എല്ലാം പറഞ്ഞു.
പിന്നെ നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്നുവിചാരിച്ചു..
നീ പുരനിറഞ്ഞു നില്ക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ലലോ കൊരങ്ങാ..
അതുകൊണ്ടു ഞാൻ അമ്മയോട് പറഞ്ഞു..
നിനക്ക് മാത്രമല്ലട്ടോ കൊരങ്ങാ സർപ്രൈസ് കൊടുക്കാൻ അറിയുന്നത് എനിക്കും അറിയാം."
ഇതുകേട്ട് ഞാനവളെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..താങ്ക്സ് ഉണ്ട് ന്റെ പുന്നാരപെങ്ങളെ ..
സ്നേഹത്തോടെ ധനു..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo